Current Affairs 2020 | July 2020 | 2020 July Full Current Affairs For Kerala PSC 10, 12, Degree Level Exams | Current Affairs for Railway Exams | Monthly Current Affairs Malayalam |

July 2020


1. കോമൺ വെൽത്ത് ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരി???
Answer: കൃതിക പാണ്ഡേ


2. കൃതിക പാണ്ഡേയ്ക്ക് കോമൺവെൽത്ത് ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം നേടികൊടുത്ത കൃതി???
Answer: "ദ് ഗ്രേറ്റ് ഇന്ത്യൻ ടീ ആൻഡ് സ്നാക്സ്"
 
 
3. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഇംഗ്ലിഷ് രചനയ്ക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനം (5000 പൗണ്ട് (4.6 ലക്ഷം രൂപ))???
Answer: കോമൺവെൽത്ത് അവാർഡ്


4. 21–ാം നൂറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള ടെസ്റ്റ് താരമായി (മോസ് വാല്യുബിൾ പ്ലെയർ) വിസ്ഡൻ മാസിക തിരഞ്ഞെടുത്ത ഓൾറൗണ്ടർ???
Answer: രവീന്ദ്ര ജഡേജ


5. ഇന്ത്യൻ റെയിൽവേ ഏറ്റവും നീളമേറിയ (2.8 കിലോമീറ്റർ) ചരക്കു ട്രെയിൻ ഓടിച്ചു റെക്കോർഡിട്ടു. ആ ട്രെയിനിന്റെ പേര്???
Answer: ശേഷ് നാഗ്


6. 251 വാഗണുകളുമായി 15,000 ടണ്ണോളം ഭാരം കയറ്റി 2.8 കിലോമീറ്റർ ദൂരമുള്ള ഏറ്റവും വലിയ തീവണ്ടി ഓടിച്ച് റെക്കോർഡ് ഇട്ടത്???
Answer: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ
 
 
7. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ പെർമനന്റ് മിഷനിൽ (ന്യൂയോർക്ക്) കൗൺസലറായി ചുമതലയേറ്റ മലയാളി ഉദ്യോഗസ്ഥൻ???
Answer: ആർ. മധുസൂദനൻ


8. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) താൽക്കാലിക ചെയർമാനായി നിയമിച്ച ഹോങ്കോങ് വ്യക്തി???
Answer: ഇമ്രാൻ ഖവാജ


9. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി???
Answer: 6 വർഷം


10. റഷ്യയിൽ 20 വർഷമായി അധികാരത്തിലുള്ള പ്രസിഡന്റ്???
Answer: വ്ലാഡിമിർ പുടിൻ
 
 

11. ഫ്രാൻസ് പ്രധാനമന്ത്രിയായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നിയമിച്ച വ്യക്തി???
Answer: ഴോൺ കാസ്റ്റെക്സിൻ


12. കേരളത്തിലെ 18ാമത് വന്യജീവി സങ്കേതമായി ഉദ്ഘാടനം ചെയ്തത്???
Answer: കരിമ്പുഴ വന്യജീവിസങ്കേതം (227.97 ചതുരശ്ര കിലോമീറ്റർ)


13. ജർമൻ കപ്പ് കിരീടം നേടിയത്???
Answer: ബയൺ മ്യൂണിക്ക്


14. ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ പുരസ്കാരം ലഭിച്ചത്???
Answer: തലേക്കുന്നിൽ ബഷീർ
 
 
15. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നവേഷൻ, ആൻഡ് ടെക്നോളജിയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതനായത്???
Answer: ഡോ. സജി ഗോപിനാഥ്


16. രാജ്യത്തെ മികച്ച വിദ്യാഭ്യാസ വിദഗ്ധനു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നൽകുന്ന ഡോ. എം.വി. പൈലി പുരസ്കാരം (ഒരു ലക്ഷം രൂപ) നേടിയ പാലക്കാട് ഐഐടി ഡയറക്ടർ???
Answer: പ്രഫ. പി.ബി. സുനിൽകുമാർ


17. മാൻ ക്രിക്കറ്റ് ബോർഡിന്റെ മികച്ച ബാറ്റ്സ്മാനുള്ള വാർഷിക പുരസ്കാരം നേടിയ തിരുവനന്തപുരം സ്വദേശി???
Answer: സനൂത് മുഹമ്മദ് ഇബ്രാഹിം
 
 
18. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായ "നംബിയോ" റിപ്പോർട്ടിൽ ആദ്യസ്ഥാനങ്ങളിൽ ഉള്ളവർ???
Answer: ഖത്തർ, തയ്‌വാൻ, യുഎഇ, ജോർജിയ


19. ഏഷ്യയിലെ ഏറ്റവും വലിയ സോളർ പദ്ധതി 1500 ഹെക്ടർ പ്രദേശത്തെ 750 മെഗാവാട്ട് ഉൽപാദന ശേഷി ഉള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്???
Answer: മധ്യപ്രദേശിലെ റേവയിൽ


20. ഐഎസ്എൽ ഫുട്ബോൾ ക്ലബ് എടികെയും ഐ ലീഗ് ക്ലബ് കൊൽക്കത്ത മോഹൻ ബഗാനും ലയിച്ചു പുതിയതായി രൂപം കൊണ്ട ക്ലബ്???
Answer: എടികെ മോഹൻ ബഗാൻ ക്ലബ്ബ്



21. ഹോക്കി ഇന്ത്യയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്???
Answer: ഗ്യാനേന്ദ്ര നിങ്ങോമ്പ
 
 
22. രാജ്യത്ത് ആദ്യമായി ഒരു ജലവൈദ്യുതി നിലയത്തിൽ നിന്ന് 10,000 കോടി യൂണിറ്റ് കടന്ന് റെക്കോർഡ് ഇട്ട വൈദ്യുത നിലയം???
Answer: ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം


23. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജല വൈദ്യുതനിലയവുമായ മൂലമറ്റം പ്രവർത്തനം തുടങ്ങിയത്???
Answer: 1976 ഫെബ്രുവരി 12


24. കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറായി നിയമിതനായ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) ഫിസിക്സ് പ്രഫസർ???
Answer: ഡോ.എം.കെ. ജയരാജ്


25. ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സർവേ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച സർവേ???
Answer: 2018–19 കാലയളവിൽ ഇന്ത്യയിൽ നടത്തിയ, ക്യാമറ ഉപയോഗിച്ചുള്ള കടുവകളുടെ കണക്കെടുപ്പ് (ക്യാമറ ട്രാപ്)
 
 
26. പോളണ്ടിലെ പ്രസിഡന്റ്???
Answer: ആന്ദ്രീ ദുദാ


27. സാഹിതി ഏർപ്പെടുത്തിയ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള ഗബ്രിയേൽ മാർക്കേസ് പുരസ്‌കാരം നേടിയത്???
Answer: പെരുമ്പടവം ശ്രീധരൻ


28. തുർക്ക്മെനിസ്ഥാനിൽ ഇന്ത്യയുടെ അംബാസഡറായി നിയമിതനായത്???
Answer: ഡോ. വിധു. പി. നായർ


29. സുപ്രീം കോടതി വിധി പ്രകാരം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ അവകാശം???
Answer: തിരുവിതാംകൂർ രാജകുടുംബത്തിന്
 
 
30. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സിന്റെ (ഐഐഎ) ബാബുറാവു മഹാത്രെ സ്വർണ മെഡൽ നേടിയത്???
Answer: എസ്. ഗോപകുമാർ



31. വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ "ടൈ കേരള"യുടെ പ്രസിഡന്റായി സ്ഥാനമേറ്റ എം.എൻ. ഹോൾഡിങ്സ് ചെയർമാൻ???
Answer: അജിത് മൂപ്പൻ


32. രാഹുൽ ജോഹ്‌റിയുടെ രാജിയെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത്???
Answer: ഹേമങ് അമീൻ


33. യുഎഇ പരിസ്ഥിതി വകുപ്പിനു കീഴിലുള്ള അബുദാബി സസ്റ്റെയ്നബിലിറ്റി ഗ്രൂപ്പ് നൽകുന്ന സസ്റ്റെയ്നബിലിറ്റി ലീഡർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്???
Answer: ലുലു ഗ്രൂപ്പ് ചെയർമാന് എം.എ. യൂസഫലി
 
 
34. സസ്റ്റെയ്നബിലിറ്റി ലീഡർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ അറബ് പൗരനല്ലാത്ത ഏക വ്യക്തി???
Answer: എം. എ. യൂസഫലി


35. യുഎസ്–ഇന്ത്യ ബിസിനസ് കൗൺസിൽ പുരസ്കാരം നേടിയവർ???
Answer: ടാറ്റ ഗ്രൂപ് ചെയർമാൻ എൻ.ചന്ദ്രശേഖരനും ലോക്‌ഹീഡ്മാർട്ടിൻ സിഇഒ ജിം ടെയ്‌ക്‌ലെറ്റിനും


36. തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ എൻജിനീയറിങ്, നഗര–ഗ്രാമ ആസൂത്രണം എന്നീ 5 വകുപ്പുകൾ സംയോജിപ്പിച്ചു രൂപീകൃതമാകുന്നത്???
Answer: തദ്ദേശഭരണ പൊതുസർവീസ്
 
 
37. ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഏഷ്യൻ വികസന ബാങ്കിന്റെ വൈസ് പ്രസിഡന്റായി നിയമിതനായത്???
Answer: അശോക് ലവാസ


38. രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്???
Answer: പി. പ്രവീൺ സിദ്ധാർഥ്


39. കേരളത്തിലാദ്യമായി കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചത്???
Answer: പൂന്തുറയിലും പുല്ലുവിളയിലും


40. സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്???
Answer: റയൽ മഡ്രിഡ്
 
 

41. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള സർദാർ പട്ടേൽ പുരസ്കാരം (10 ലക്ഷം രൂപ) നേടിയത്???
Answer: സെൻട്രൽ മറൈൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്


42. ജഗ്ജീവൻ റാം കർഷക പുരസ്കാരം (50,000 രൂപ) നേടിയ കണ്ണൂർ സ്വദേശി???
Answer: ടി. പുരുഷോത്തമൻ


43. ഐടി കമ്പനി എച്ച്സിഎൽ ടെക്നോളജീസിന്റെ ചെയർപഴ്സൻ ആയി നിയമിതയായ സ്ഥാപകൻ ശിവ് നാടാരുടെ മകൾ???
Answer: റോഷ്നി നാടാർ മൽഹോത്ര


44. അങ്കണം ഷംസുദ്ദീൻ സ്മൃതി വിശിഷ്ട സാഹിത്യസേവാ പുരസ്കാരം (50,000 രൂപ) നേടിയത്???
Answer: പ്രഫ. എം.ആർ. ചന്ദ്രശേഖരൻ
 
 
45. അങ്കണം ഷംസുദ്ദീൻ സ്മൃതി ചെറുകഥാ പുരസ്കാരം (10,000) നേടിയത്???
Answer: ബി. മുരളി


46. സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങൾ???
Answer: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര, റോഹിന്റൻ എഫ്. നരിമാൻ, ജസ്റ്റിസ് യു.യു. ലളിത്


47. ഓൺലൈൻ, ടെലി മാർക്കറ്റിങ് വ്യാപാര മേഖലകളെക്കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച ഉപഭോക്തൃ സംരക്ഷണ ബിൽ പ്രാബല്യത്തിൽ വന്നത്???
Answer: 20 ജൂലൈ 2020


48. 49.5 കോടി കിലോമീറ്റർ സഞ്ചരിച്ച് അടുത്തവർഷം ഫെബ്രുവരിയിൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന യുഎഇയുടെ ചൊവ്വാദൗത്യ പേടകം???
Answer: അൽ അമൽ (പ്രതീക്ഷ)
 
 
49. യുഎഇയിലെ ഇന്ത്യൻ കോൺസൽ ജനറൽ ആയി ചുമതലയേറ്റത്???
Answer: : ഡോ.അമൻ പുരി


50. ഡിആർഡിഒ വികസിപ്പിച്ച നാഗ് വിഭാഗം മിസൈലിന്റെ പേര്???
Answer: ധ്രുവാസ്ത്ര




51. ബ്രിട്ടനിലെ ഡർഹം സർവകലാശാല, ജർമനിയിലെ ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞൻമാർ വികസിപ്പിച്ച ലോകത്ത് ഇന്നു നിലവിലുള്ള ഒരു ഉപകരണം കൊണ്ടും മുറിക്കാൻ പറ്റാത്ത വസ്തു???
Answer: പ്രോടിയസ്


52. ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം നേടിയത്???
Answer: ലിവർപൂൾ
 
 
53. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വൈ. മുഹമ്മദ് അനസ്, എം.ആർ. പൂവമ്മ, ആരോക്യരാജീവ്, ഹിമ ദാസ് ഉൾപ്പെട്ട ഇന്ത്യൻ 4–400 മീറ്റർ മിക്സ്ഡ് റിലേ ടീം നേടിയ മെഡൽ???
Answer: സ്വർണം


54. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഉത്തേജക ഉപയോഗത്തിനു വിലക്കേർപ്പെടുത്തിയ ബഹ്റൈൻ അത്‌ലീറ്റ്???
Answer: കെമി അഡെക്കോയ


55. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ജവാഹർലാൽ നെഹ്റു പുരസ്കാരം നേടിയ കേരള വെറ്ററിനറി സർവകലാശാലയിലെ ഡോക്ടർ???
Answer: ഡോ. ജെസ്സ് വറുഗീസ്


56. ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ മികച്ച ഇംഗ്ലിഷ് പ്രീമിയർ ലീഗ് (ഇപിഎൽ) താരം ആയ ലിവർപൂൾ ക്യാപ്റ്റൻ???
Answer: ജോർദാൻ ഹെൻഡേഴ്സൻ
 
 
57. കേന്ദ്ര ആരോഗ്യ സെക്രട്ടറിയായി നിയമിതനായത്???
Answer: രാജേഷ് ഭൂഷൺ


58. സെന്റ് എറ്റീനെ 1–0നു തോൽപിച്ചു തുടർച്ചയായ 13–ാം തവണ ഫ്രഞ്ച് കപ്പിൽ ജേതാക്കളായത്???
Answer: പിഎസ്ജി


59. രസതന്ത്ര ഗവേഷണത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കെമിക്കൽ റിസർച് സൊസൈറ്റി ഓഫ് ഇന്ത്യ ഗോൾഡ് മെഡൽ നേടിയ ഐഐടി പാലക്കാട് അക്കാദമിക് റിസർച് വിഭാഗം ഡീൻ???
Answer: ഡോ. കെ.എൽ. സെബാസ്റ്റ്യൻ


60. കാലിക്കറ്റ് സർവകലാശാലാ പ്രോ വൈസ് ചാൻസലറായി നിയമിതനായത്???
Answer: ഡോ. എം. നാസർ
 
 

61. സിംഗപ്പുർ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റത്???
Answer: ലീ ഷിയൻ ലുങ്


62. നൂറുൽ ഇസ്‌ലാം യൂണിവേഴ്സിറ്റി, നിംസ് മെഡിസിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള എപിജെ അബ്ദുൽ കലാം പുരസ്കാരം (1 ലക്ഷം രൂപ) നേടിയ വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ???
Answer: എസ്. സോമനാഥ്


63. ഇറ്റാലിയൻ സീരി എ ഫുട്ബാളില് കിരീടം നേടിയത്???
Answer: യുവെന്റസ്


64. ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ എട്ടാമത്തെ കമൻഡാന്റ് ആയി ചുമതലയേറ്റ വൈസ് അഡ്മിറൽ???
Answer: എം.എ. ഹംപിഹോളി
 
 
65. കേന്ദ്രസർക്കാർ അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയം തയാറാക്കിയ സമിതിയുടെ ചെയർമാൻ???
Answer: കെ. കസ്തൂരിരംഗൻ


66. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ശാസ്ത്ര ഗവേഷണ പുരസ്കാരം (ഒരു ലക്ഷം രൂപ) നേടിയ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ ശാസ്ത്രജ്ഞൻ???
Answer: ഡോ. എസ്. സുരേഷ് ബാബു


67. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ആജീവനാന്ത പുരസ്കാരത്തിന് അർഹനായ ഫോസിൽ ശാസ്ത്ര ഗവേഷകൻ???
Answer: പ്രഫ. അശോക് സാഹ്നി
 
 
68. സിഎസ്ഐആറിന്റെ കെമിക്കൽ സയൻസസ് വിഭാഗത്തിലെ യങ് സയന്റിസ്റ്റ് പുരസ്കാരം (50,000 രൂപ) നേടിയത്???
Answer: ഡോ. സൂരജ് സോമൻ


69. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്???
Answer: ഹാർദിക് സതീശ്ചന്ദ്ര ഷാ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍