Current Affairs 2020 | August 2020 | 2020 August Full Current Affairs For Kerala PSC 10, 12, Degree Level Exams | Current Affairs for Railway Exams | Monthly Current Affairs Malayalam |

Current Affairs 2020 - August 2020


1. ഫ്രഞ്ച് ലീഗ് കപ്പ് ഫുട്ബോൾ ഫൈനലിൽ പിഎസ്ജി പരാജയപ്പെടുത്തിയത്???
Answer: ഒളിംപിക് ലിയോണിൻ


2. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ യങ് സയന്റിസ്റ്റ് പുരസ്കാരം (50,000 രൂപയും 25 ലക്ഷം രൂപയുടെ റിസർച് ഗ്രാന്റും) നേടിയ ന്യൂഡൽഹി നാഷനൽ ഫിസിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞ???
Answer: ഡോ.ഇന്ദു എലിസബത്ത്
 
 
3. ബറാക ആണവോർജ പ്ലാന്റ് എവിടെയാണ്???
Answer: അബുദാബി (യുഎഇ)


4. അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി കരസ്ഥമാക്കിയത്???
Answer: യുഎഇ


5. സ്പേസ് എക്സ് കമ്പനി വികസിപ്പിച്ച "ക്രൂ ഡ്രാഗൺ" കാപ്സ്യൂളിലേറി ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ബോബ് ഡെങ്കനും ഡഗ് ഹർലിയും സുരക്ഷിതരായി തിരിച്ചെത്തിയത്???
Answer: 2020 ഓഗസ്റ്റ് 2


6. യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ സീസണിലെ ഗോളടിവീരനുള്ള ഗോൾഡൻ ഷൂ നേടിയ ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ താരം???
Answer: സിറോ ഇമ്മൊബീലെ
 
 
7. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുത്തത്???
Answer: നിവിൻപോളി


8. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം???
Answer: മൂത്തോൻ (സംവിധാനം - ഗീതുമോഹൻദാസ്)


9. ശീതകാല ഒളിംപിക്സിൽ ലൂജ് ഇനത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരൻ???
Answer: ശിവകേശവൻ


10. ദേശീയ ലൂജ് ടീമിന്റെ പരിശീലകനും ഹൈ പെർഫോമൻസ് ഡയറക്ടറുമായി നിയമിതനിയത്???
Answer: ശിവകേശവൻ
 
 

11. ഐസിലൂടെ ഫൈബർ ഗ്ലാസിൽ തെന്നി നീങ്ങുന്ന കായികയിനം???
Answer: ലൂജ്


12. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് വെള്ളിയിൽ തീർത്ത ശില പാകി തുടക്കം കുറിച്ചത്???
Answer: പ്രധാനമന്ത്രി നരേന്ദ്ര മോദി


13. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റത്???
Answer: സിബി ജോർജ്


14. നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർഥം യുവഎഴുത്തുകാർക്കായി നൽകുന്ന പുരസ്കാരം (25,052 രൂപ) ലഭിച്ച വി. ഷിനിലാലിന്റെ നോവൽ???
Answer: സമ്പർക്കക്രാന്തി
 
 
15. കേരളത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം???
Answer: മൂന്നാറിലെ നയ്മക്കാട് എസ്റ്റേറ്റിൽ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടൽ


16. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റ ബിജെപി നേതാവ്???
Answer: മനോജ് സിൻഹ


17. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി (സിഎജി) നിയമിതനായത്???
Answer: ജി.സി. മുർമു
 
 
18. ശ്രീലങ്കയുടെ പ്രധാനമന്ത്രി???
Answer: മഹിന്ദ രാജപക്സെ


19. മഹിന്ദ രാജപക്സെയുടെ രാഷ്ട്രീയ പാർട്ടി???
Answer: ശ്രീലങ്ക പീപ്പിൾസ് പാർട്ടി


20. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയർമാരുടെ ഇന്റർനാഷനൽ പാനലിൽ അംഗമായ മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ???
Answer: കെ.എൻ അനന്തപത്മനാഭൻ



21. കോംഗോയിലെ ഇന്ത്യയുടെ അംബാസഡർ???
Answer: രാം കരൺ വർമ
 
 
22. ഉസ്ബക്കിസ്ഥാനിലെ ഇന്ത്യയുടെ അംബാസഡർ???
Answer: മനീഷ് പ്രഭാത്


23. മോൾഡോവ റിപ്പബ്ലിക്കിലെ ഇന്ത്യയുടെ അംബാസഡർ???
Answer: രാഹുൽ ശ്രീവാസ്തവ


24. കെനിയയിൽ ഇന്ത്യയുടെ ഹൈക്കമ്മിഷണർ???
Answer: വീരേന്ദ്രകുമാർ പോൾ


25. കോവിഡ് വാക്സീന് അംഗീകാരം നൽകുന്ന ആദ്യ രാജ്യം???
Answer: റഷ്യ
 
 
26. 1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് റഷ്യയുടെ കോവിഡ് വാക്സിന് നൽകിയിരിക്കുന്ന പേര്???
Answer: സ്പുട്നിക് 5


27. പൊള്ളോക്ക്–ക്രാസ്നർ ഫൗണ്ടേഷന്റെ (ന്യൂയോർക്ക്) 15,000 യുഎസ് ഡോളറിന്റെ (11 ലക്ഷം രൂപ) ഗ്രാന്റ് ലഭിച്ച ചിത്രകാരൻ???
Answer: പ്രൊഫസർ കെ. സിദ്ധാർഥൻ


28. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ???
Answer: കമല ഹാരിസ്


29. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള ടോംയാസ് പുരസ്കാരം (ഒരു ലക്ഷം രൂപ) ലഭിച്ച കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ്???
Answer: രേഷ്‌മ മോഹൻദാസ്
 
 
30. അമേരിക്കൻ സൊസൈറ്റി ഓഫ് എക്കോകാർഡിയോഗ്രഫിയുടെ ഫീഗൻ ബാം ലക്ചറർഷിപ് ലഭിച്ച ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ മലയാളിയായ ഡോക്ടർ???
Answer: ഡോ. ഷെൽബി കുട്ടി



31. ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവും ഏതാണ്???
Answer: യുഎഇ. (ഈജിപ്തും (1978) ജോർദാനുമാണ് (1994) മറ്റു 2 രാജ്യങ്ങൾ)


32. കാസർകോട്ടെ കേന്ദ്ര സർവകലാശാല വൈസ് ചാൻസലറായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചത്???
Answer: പ്രഫ. എച്ച്. വെങ്കിടേശ്വരലു


33. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്???
Answer: 2020 ഓഗസ്റ്റ് 20
 
 
34. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ മികച്ച താരമായി തിരഞ്ഞെടുത്ത മാഞ്ചസ്റ്റർ സിറ്റി താരം???
Answer: കെവിൻ ഡിബ്രൂയ്ന


35. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ മികച്ച പരിശീലകനായ ലിവർപൂളിന്റെ കോച്ച്???
Answer: യൂർഗൻ ക്ലോപ്പ്


36. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ മികച്ച യുവതാരമായ ലിവർപൂൾ ഡിഫൻഡർ???
Answer: ട്രെന്റ് അലക്സാണ്ടർ ആർനോൾഡ്
 
 
37. അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) ഡയറക്ടർ ജനറലായി നിയമിതനായത്???
Answer: രാകേഷ് അസ്താന


38. മേഘാലയ ഗവർണറായി നിയമിതനായത്???
Answer: സത്യപാൽ മാലിക്ക്


39. ഗോവ ഗവർണറുടെ അധികച്ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവർണർ???
Answer: ഭഗത് സിങ് കോഷിയാരി


40. തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് പട്ടത്തിൽ എടുത്ത കംമ്പനി???
Answer: അദാനി എന്റർപ്രൈസസ്
 
 

41. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസിന്റെ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്???
Answer: പ്രഫ. ലേഖ ചക്രവർത്തി


42. ഇന്റർ മിലാനെ 3–2നു തോൽപിച്ച് യൂറോപ്പ ലീഗ് കിരീടം നേടിയത്???
Answer: സെവിയ്യ


43. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക സാഹിത്യ പുരസ്കാരത്തിനു (20,000 രൂപ) അർഹമായ പ്രഫ. ടി.ജെ. ജോസഫ് രചിച്ച ആത്മകഥാ ഗ്രന്ഥം???
Answer: അറ്റുപോകാത്ത ഓർമകൾ


44. ആധുനിക സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ചതിനുള്ള ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ് നേടിയത്???
Answer: കേരള പൊലീസ്
 
 
45. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഫ്രഞ്ച് പിഎസ്ജിയെ 1–0നു തകർത്ത് കിരീട ജേതാക്കളായത്???
Answer: ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക്


46. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്???
Answer: അശ്വിനി ഭാട്ടിയ


47. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം (25000 രൂപ) നേടിയ പ്രതിപക്ഷ നേതാവ്???
Answer: രമേശ് ചെന്നിത്തല7


48. ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയ കൃതികൾക്കു നൽകുന്ന ഇന്റർനാഷനൽ ബുക്കർ പുരസ്കാരം നേടിയ മറീക ലൂകാസ് റൈനഫെൽഡ് എഴുതിയ ഡച്ച് നോവൽ???
Answer: ദ് ഡിസ്കംഫർട് ഓഫ് ഈവനിങ് (50,000 പൗണ്ട് (49 ലക്ഷം രൂപ) സമ്മാനത്തുക നോവലിസ്റ്റും ഇംഗ്ലിഷ് പരിഭാഷ നിർവഹിച്ച മിഷൽ ഹച്ചിസനും പങ്കിടും)
 
 
49. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവച്ച ജപ്പാൻ പ്രധാനമന്ത്രി???
Answer: ഷിൻസോ ആബെ


50. പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന നേടിയവർ???
Answer: രോഹിത് ശർമ (ക്രിക്കറ്റ്), മാരിയപ്പൻ തങ്കവേലു (പാരാ അത്ലറ്റിക്സ്), മനിക ബത്ര (ടേബിൾ ടെന്നിസ്), വിനേഷ് ഫോഗട്ട് (ഗുസ്തി), റാണി രാംപാൽ (ഹോക്കി)




51. ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി ഒളിംപ്യൻ???
Answer: ജിൻസി ഫിലിപ്പ്


52. ചെസ് ഒളിംപ്യാഡിൽ റഷ്യക്കൊപ്പം സംയുക്തജേതാക്കളായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ ചെസ് ടീം മിലെ മലയാളി സാന്നിദ്ധ്യം???
Answer: നിഹാൽ സരിൻ
 
 
53. ഫോർമുല വൺ കാറോട്ടത്തിന്റെ ബൽജിയം ഗ്രാൻപ്രിയിൽ വിജയി???
Answer: ലൂയിസ് ഹാമിൽട്ടൻ


54. തിരഞ്ഞെടുപ്പു കമ്മിഷണർ ആയി ചുമതലയേറ്റ ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ???
Answer: രാജീവ് കുമാർ (2025 വരെ കാലാവധിയുണ്ട്)


55. എഡിബി വൈസ് പ്രസിഡന്റ്???
Answer: അശോക് ലവാസ


56. ജോസ് കെ. മാണി എംപി നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് കേരള കോൺഗ്രസ് (എം) എന്നും അവർക്കാണ് --------- തിരഞ്ഞെടുപ്പു ചിഹ്നമായി ഉപയോഗിക്കാൻ അവകാശമെന്നും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഭൂരിപക്ഷ തീരുമാനത്തിലൂടെ ഉത്തരവിട്ടു???
Answer: രണ്ടില
 
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍