Prelims Mega Revision Points: 57 | ഊർജ്ജതന്ത്രം - പ്രവൃത്തിയും ഊർജവും & ഊർജവും അതിന്റെ പരിവർത്തനവും | Physics | General Science | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

Important Questions About Atmosphere


1. ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നതിന്റെ ഫലമായി ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം ആണ്???
Answer: പ്രവൃത്തി


2. പ്രവർത്തിയുടെ യൂണിറ്റ് ആണ്???
Answer: ന്യൂട്ടൻ മീറ്റർ (Nm) or ജൂൾ
 
 
3. ഒരു വസ്തുവിൽ F ന്യൂട്ടൺ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ S മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി???
Answer: W = F×S (പ്രവൃത്തി= ബലം ×സ്ഥാനാന്തരം)


4. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിനെ വലിക്കുമ്പോൾ പ്രയോഗിക്കുന്ന ദിശയിൽ വസ്തുവിനെ സ്ഥാനാന്തരം ഉണ്ടായി എങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി ----- ആണ്???
Answer: പോസിറ്റീവ് ആണ്


5. തറ ഉപയോഗിച്ച ഘർഷണബലം ചെയ്ത പ്രവർത്തി ------- ആണ്???
Answer: നെഗറ്റീവ്


6. പ്രവർത്തി ചെയ്യാനുള്ള കഴിവാണ്???
Answer: ഊർജ്ജം
 
 
7. ഊർജ്ജത്തിന് യൂണിറ്റാണ്???
Answer: ജൂൾ


8. ഊർജ്ജത്തിന്റെ സി.ജി.എസ് യൂണിറ്റ് ആണ്???
Answer: ഏർഗ്


9. ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്???
Answer: തോമസ് യങ്‌


10. ഊർജ സംരക്ഷണ നിയമം (Law of conservation of Energy) ആവിഷ്കരിച്ചത്???
Answer: ആൽബർട്ട് ഐൻസ്റ്റീൻ
 
 

11. ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപീകൃതമാകുന്ന ഊർജ്ജം???
Answer: സ്ഥിതികോർജ്ജം


12. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന് സ്ഥിതികോർജ്ജം ------- ആയിരിക്കും???
Answer: പൂജ്യം


13. ജലസംഭരണിയിൽ ശേഖരിച്ചു വച്ചിരിക്കുന്ന ജലത്തിന് ലഭ്യമാകുന്ന ഊർജ്ജം???
Answer: സ്ഥിതികോർജ്ജം


14. ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജം ------???
Answer: കൂടുന്നു
 
 
15. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാവുന്ന ഊർജ്ജം ഏതാണ്???
Answer: ഗതികോർജ്ജം


16. വീഴുന്ന വസ്തുക്കൾ, ഒഴുകുന്ന ജലം, പായുന്ന ബുള്ളറ്റ് എന്നിവയിലെ ഊർജ്ജം???
Answer: ഗതികോർജ്ജം


17. ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടി ആക്കിയാൽ ഗതികോർജ്ജം -------- കൂടും???
Answer: നാല് മടങ്‌ കൂടും
 
 
18. വസ്തുവിനെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ------- കൂടുന്നു???
Answer: ഗതികോർജ്ജം


19. ഊർജ്ജം നിർമ്മിക്കുവാനും നശിപ്പിക്കുവാനും സാധ്യമല്ല. എന്നാൽ ഊർജ്ജ നഷ്ടം കൂടാതെ ഒരു രൂപത്തിലുള്ള ഊർജ്ജം മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ സാധ്യമാണ് ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു???
Answer: ഊർജ്ജ സംരക്ഷണ നിയമം


20. ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം???
Answer: സൂര്യൻ



21. സൂര്യനിലെ ഊർജോൽപാദനത്തെ കുറിച്ച് ശാസ്ത്രീയമായി വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ ആരാണ്???
Answer: ഹാൻസ്ബേത്
 
 
22. പുനസ്ഥാപിക്കാൻ സാധ്യമല്ലാത്ത ഊർജ്ജസ്രോതസ്സുകൾ ഉദാഹരണം ഏതാണ്???
Answer: കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം


23. പുനസ്ഥാപിക്കുന്ന ഊർജ്ജസ്രോതസ്സുകൾ ഉദാഹരണമാണ്???
Answer: സൗരോർജ്ജം, ജലം, ജൈവ പിണ്ഡം


24. കൃത്രിമ ഉപഗ്രഹങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെ മുഖ്യ ഊർജ്ജ സ്രോതസ്സ് ഏതാണ്???
Answer: സൗരോർജ്ജം


25. ജ്വലനത്തെ സഹായിക്കുന്ന വാതകം???
Answer: ഓക്സിജൻ
 
 
26. ഡൈനാമോയിൽ നടക്കുന്ന ഊർജ പരിവർത്തനം???
Answer: യാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആയി മാറുന്നു


27. യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അല്ലെങ്കിൽ പ്രവർത്തിയുടെ നിരക്കിനെ പറയുന്ന പേരാണ്???
Answer: പവർ


28. പവറിന്റെ യൂണിറ്റ്???
Answer: ജൂൾ / സെക്കൻഡ്


29. പവറിന്റെ മെക്കാനിക്കൽ യൂണിറ്റ്???
Answer: കുതിര ശക്തി
 
 
30. 1 കുതിരശക്തി???
Answer: 746 വാട്ട്



31. സോളാർ സെല്ലിൽ നടക്കുന്ന ഊർജ പരിവർത്തനം???
Answer: പ്രകാശോർജം വൈദ്യുതോർജ്ജം ആയി മാറുന്നു


32. 1 ജൂൾ???
Answer: 1 ന്യൂട്ടൺ മീറ്റർ


33. 1 ജൂൾ / സെക്കൻഡ്???
Answer: 1 വാട്ട്
 
 
34. ഒരു കുതിര ശക്തി???
Answer: 746 വാട്ട്


35. ഒരു കിലോവാട്ട്???
Answer: 1000 വാട്ട്


36. വൈദ്യുത മോട്ടോറിൽ നടക്കുന്ന ഊർജ പരിവർത്തനം???
Answer: വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം ആയി മാറുന്നു
 
 
37. ലൗഡ് സ്പീക്കറിൽ നടക്കുന്ന ഊർജ പരിവർത്തനം???
Answer: വൈദ്യുതോർജ്ജം ശബ്ദോർജം ആയി മാറുന്നു


38. വൈദ്യുത ബൾബിൽ നടക്കുന്ന ഊർജ പരിവർത്തനം???
Answer: വൈദ്യുതോർജ്ജം പ്രകാശ ഊർജ്ജവും താപോർജവും ആയി മാറുന്നു


39. ഇസ്തിരിപ്പെട്ടിയിൽ നടക്കുന്ന ഊർജ പരിവർത്തനം???
Answer: വൈദ്യുതോർജ്ജം താപോർജ്ജം ആയി മാറുന്നു


40. വൈദ്യുത മോട്ടോറിൽ നടക്കുന്ന ഊർജപരിവർത്തനം???
Answer: വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം ആയി മാറുന്നു
 
 

41. പ്രകാശസംശ്ലേഷണം നടക്കുമ്പോൾ ഉണ്ടാകുന്ന ഊർജ പരിവർത്തനം???
Answer: പ്രകാശോർജം രാസോർജം ആയി മാറുന്നു


42. ഇലക്ട്രിക് ഫാനിൽ നടക്കുന്ന ഊർജ പരിവർത്തനം???
Answer: വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം ആയി മാറുന്നു


43. കത്തുന്ന മെഴുകുതിരിയിൽ ഉണ്ടാക്കുന്ന ഊർജപരിവർത്തനം???
Answer: രാസോർജ്ജം പ്രകാശ ഊർജവും താപോർജ്ജം ആയി മാറുന്നു


44. ലോകത്തിൽ ഉപയോഗിക്കുന്ന ഊർജങ്ങളുടെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് എത്ര ശതമാനമാണ്???
Answer: 90%
 
 
45. ദ്രാവക ഇന്ധനങ്ങൾക്ക് ഉദാഹരണം???
Answer: ഡീസൽ, പെട്രോൾ, മണ്ണെണ്ണ


46. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം???
Answer: ഏവിയേഷൻ ഫ്യുവൽ


47. ഗാൽവാനിക് സെല്ലിൽ രാസോർജ്ജം -------- ആയി മാറുന്നു???
Answer: വൈദ്യുതോർജ്ജം ആയി മാറുന്നു


48. 1 മെഗാവാട്ട്???
Answer: 10,00,000 വാട്ട്
 
 
49. ആൽബർട്ട് ഐസ്റ്റീൻ രൂപപ്പെടുത്തിയ ഊർജ്ജത്തെയും പിണ്ഡത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമവാക്യം???
Answer: E = mc^2


50. ബാറ്ററിയിൽ രാസോർജ്ജം -------- ആയി മാറുന്നു???
Answer: വൈദ്യുതോർജ്ജം ആയി മാറുന്നു




51. ഇലക്ട്രിക് ബെൽ നടക്കുന്ന ഊർജ പരിവർത്തനം???
Answer: വൈദ്യുതോർജ്ജം ശബ്ദ ഊർജമായി മാറുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍