Current Affairs 2020 | May 2020 | 2020 May Full Current Affairs For Kerala PSC 10, 12, Degree Level Exams | Current Affairs for Railway Exams | Monthly Current Affairs Malayalam |

May 2020


1. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ എത്രാം സ്ഥാനത്താണ്???
Answer: 3


2. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യസ്ഥാനങ്ങളിലുള്ളത്???
Answer: ഓസ്ട്രേലിയയും ന്യൂസീലൻഡും.
 
 
3. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ റാങ്ക്???
Answer: 1


4. രാജ്യാന്തര ഏകദിന റാങ്കിങ്ങിൽ ഒന്നാം റാങ്കിൽ ആരാണ്???
Answer: ഇംഗ്ലണ്ട്


5. രാജ്യാന്തര ഏകദിന റാങ്കിങ്ങിൽ രണ്ടാം റാങ്കിൽ ആരാണ്???
Answer: ഇന്ത്യ


6. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ പരിപാടിയെന്ന നേട്ടം കരസ്ഥമാക്കിയ ദൂരദർശന്റെ പരമ്പര???
Answer: രാമായണം
 
 
7. കോവിഡ് പശ്ചാത്തലത്തിൽ കുടിയേറ്റ, കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള ഏകാംഗ കമ്മിഷനായി കേന്ദ്ര തൊഴിൽ മന്ത്രാലയം നിയമിച്ചത്???
Answer: ഡോ. സി.വി. ആനന്ദബോസ്


8. പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപിനു വേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം നേടിയ കൊളംബിയൻ പത്രപ്രവർത്തക???
Answer: ജിനത് ബെദോയ ലിമ


9. പൗരത്വനിയമവുമായി ബന്ധപ്പെട്ടു വടക്കു കിഴക്കൻ ഡൽഹിയിലെ അതിക്രമങ്ങളിലെ നാശനഷ്ടം കണക്കാക്കാനും അതു കലാപകാരികളിൽ നിന്നു തിരിച്ചുപിടിക്കാനുമായി നിയമിച്ച കമ്മീഷൻ???
Answer: റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. എൻ. ഗൗർ


10. ഓൺലൈൻ ചെസിലെ ഏറ്റവും വലിയ സമ്മാനത്തുക (70,000 യുഎസ് ഡോളർ – 53 ലക്ഷം രൂപ) സ്വന്തമാക്കിയ ലോകചാംപ്യൻ???
Answer: മാഗ്നസ് കാൾസൻ
 
 

11. ഇൻവിറ്റേഷൻ ബ്ലിറ്റ്സ് ചെസ് ടൂർണമെന്റിൽ യുഎസ് ഗ്രാൻഡ് മാസ്റ്റർ ഹികാരു നകാമുറയെ തോൽപിച്ചത്???
Answer: മാഗ്നസ് കാൾസൻ


12. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി നിയമിച്ച ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ്???
Answer: അധീർ രഞ്ജൻ ചൗധരി


13. മികച്ച വാർത്താ ചിത്രത്തിനുള്ള പുലിറ്റ്സർ പുരസ്കാരം നേടിയ ഇന്ത്യക്കാരായ റോയിട്ടേഴ്സ് ഫെട്ടോഗ്രഫർമാർ???
Answer: അനുശ്രീ ഫഡ്നാവിസും അദ്നാൻ അബീദിയും


14. മികച്ച വാർത്താ ഫീച്ചർ ചിത്രങ്ങൾക്കുള്ള പുലിറ്റ്സർ പുരസ്കാരം നേടിയ ജമ്മു കശ്മീരിൽ അസോഷ്യേറ്റഡ് പ്രസ്സ് ഫൊട്ടോഗ്രഫർമാർ???
Answer: ദാർ യാസിൻ, മുക്താർ ഖാൻ, ചന്നി ആനന്ദ്
 
 
15. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാനായി നിയമിതനായ സംവിധായകൻ???
Answer: അടൂർ ഗോപാലകൃഷ്ണൻ


16. കോവിഡ് വ്യാപിച്ചതോടെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളായ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യം???
Answer: വന്ദേ ഭാരത്


17. കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു 3860 കോടി രൂപയുടെ പദ്ധതി???
Answer: സുഭിക്ഷ കേരളം പദ്ധതി
 
 
18. സുഭിക്ഷ കേരളം പദ്ധതി പ്രഖ്യാപിച്ചത്???
Answer: 7 മെയ് 2020


19. ഇറാഖ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്???
Answer: മുസ്തഫ അൽ ഖാദിമി


20. വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ കപ്പൽ മാർഗ്ഗം തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ???
Answer: സമുദ്ര സേതു



21. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഏഷ്യാ–ഓഷ്യാനിയ ഗ്രൂപ്പ് ഫെഡ് കപ്പ് ഹാർട്ട് അവാർഡ് നേടിയത്???
Answer: സാനിയ മിർസ
 
 
22. ഫെഡ് കപ്പ് ഹാർട്ട് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരി???
Answer: സാനിയ മിർസ


23. കോവിഡ് പ്രതിസന്ധി നേരിടാൻ ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങൾക്കും കാർഷിക മേഖലയ്ക്കും പ്രവാസികൾക്കുമുൾപ്പെടെ ഗുണകരമാകുന്ന 20 ലക്ഷം കോടി രൂപയുടെ ‘‘ആത്മനിർഭർ ഭാരത്” എന്ന സാമ്പത്തിക ഉത്തേജക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്???
Answer: 12 മെയ് 2020


24. സർഫ്രാസ് അഹമ്മദിനെ മാറ്റി പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്???
Answer: ബാബർ അസം


25. പാകിസ്ഥാൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ???
Answer: അസ്ഹർ അലി
 
 
26. ഡോ. സുകുമാർ അഴീക്കോട് സ്മാരക തത്ത്വമസി പുരസ്കാരം (11111രൂപ) ലഭിച്ചത്???
Answer: എൻ.കെ. പ്രേമചന്ദ്രൻ എം.പി.


27. ഇസ്രയേൽ പ്രധാനമന്ത്രിയായി അധികാരമേറ്റത്???
Answer: ബെന്യാമിൻ നെതന്യാഹു


28. കേരള ഹൈക്കോടതിയിൽ നിയമിച്ച ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ്???
Answer: അനന്ത മനോഹർ ബദർ


29. നബാർ‍ഡ് ചെയർമാനായി നിയമിച്ച കാർഷിക ശാസ്ത്രജ്ഞൻ???
Answer: ചിന്താല ഗോവിന്ദ രാജുലു
 
 
30. നബാർ‍ഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിച്ചത്???
Answer: കെ.വി. ഷാജി



31. ഹൈക്കോടതി ജഡ്‌ജിയായി രാഷ്ട്രപതി നിയമിച്ച കേരള ഹൈക്കോടതി റജിസ്ട്രാർ ജനറൽ???
Answer: കെ. ഹരിപാൽ


32. ലോകാരോഗ്യ സംഘടനയുടെ നയ രൂപീകരണ സമിതിയായ ലോക ആരോഗ്യ അസംബ്ലി (ഡബ്ല്യുഎച്ച്എ)യുടെ 34 അംഗ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി ചുമതലയേറ്റ കേന്ദ്ര ആരോഗ്യമന്ത്രി???
Answer: ഡോ. ഹർഷ് വർധൻ


33. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആദ്യ ഇമെരിറ്റസ് പ്രഫസറായി നിയമിച്ചത്???
Answer: എം.ടി. വാസുദേവൻ നായർ
 
 
34. പത്മരാജൻ സ്മാരക ട്രസ്റ്റിന്റെ മികച്ച സംവിധായകനുള്ള പുരസ്കാരം (25,000 രൂപ) ലഭിച്ചത്???
Answer: മധു സി. നാരായണൻ


35. യുഎസ് ടെന്നിസ് താരം സെറീന വില്യംസിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരമായി ഫോബ്സ് പട്ടികയി‍ൽ (3.74 കോടി ഡോളർ) ഇടം പിടിച്ച ജാപ്പനീസ് ടെന്നിസ് താരം???
Answer: നവോമി ഒസാക


36. കേരള ഹൈക്കോടതി റജിസ്ട്രാർ ജനറലായി നിയമിതയായ ആദ്യ വനിത???
Answer: സോഫി തോമസ്
 
 
37. പശ്ചിമ ആഫ്രിക്കയിലെ രാജ്യമായ റിപ്പബ്ലിക് ഓഫ് നൈജറിൽ ഇന്ത്യയുടെ അംബാസഡറായി നിയമിച്ചത്???
Answer: പ്രേം കെ. നായർ


38. കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ച ഹൈക്കോടതി ജഡ്ജി???
Answer: ജസ്റ്റിസ് സി.ടി. രവികുമാർ


39. ഒളിംപിക് ചാനൽ കമ്മീഷൻ അംഗമായി തെരഞ്ഞെ‌ടുക്കപ്പെ‌ട്ട ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്???
Answer: നരീന്ദർ ബത്ര


40. ഐക്യരാഷ്ട്ര സംഘടനയുടെ "സൈനിക ലിംഗസമത്വ വക്താവ്" (മിലിറ്ററി ജെൻഡർ അഡ്വക്വേറ്റ്) പുരസ്കാരം നേടിയത്???
Answer: മേജർ സുമൻ ഗവാനി
 
 

41. ഇലോൺ മസ്കിന്റ സ്പെയ്സ് എക്സ് കമ്പനി വികസിപ്പിച്ച അതിനൂതന "ക്രൂ ഡ്രാഗൺ" കാപ്സ്യൂളിലേറി സുരക്ഷിതരായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ഗഗനചാരികൾ???
Answer: ബോബ് ഡെങ്കനും ഡഗ് ഹർലിയും


42. അഗ്നിശമന സേനാ മേധാവിയായി ചുമതലയേറ്റ സംസ്ഥാനത്തെ ഡിജിപി???
Answer: ആർ. ശ്രീലേഖ


43. കേരളത്തിൽ ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത???
Answer: ആർ. ശ്രീലേഖ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍