Current Affairs 2020 | June 2020 | 2020 June Full Current Affairs For Kerala PSC 10, 12, Degree Level Exams | Current Affairs for Railway Exams | Monthly Current Affairs Malayalam |

June 2020


1. കേരളത്തിലെ 46–ാമത്തെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ വ്യക്തി???
Answer: ഡോ. വിശ്വാസ് മേത്ത


2. കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ മുൻ ഇന്ത്യൻ താരം???
Answer: ടിനു യോഹന്നാൻ
 
 
3. കുവൈത്തിൽ ഇന്ത്യയുടെ അംബാസഡർ ആയത്???
Answer: സിബി ജോർജ്


4. ബാഫ്‌റ്റ (ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർ‍ട്സ്) അധ്യക്ഷനായി നിയമിച്ച ഇന്ത്യൻ വംശജനായ ടിവി പ്രൊഡ്യൂസർ???
Answer: കൃഷ്ണേന്ദു മജുംദാർ


5. യുകെയിലെ ഇന്ത്യൻ സ്ഥാനപതി???
Answer: ഗെയിത്രി ഇസ്സാർ കുമാർ


6. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻ‍ഡസ്ട്രി (സിഐഐ) പ്രസിഡന്റായി ചുമതലയേറ്റത്???
Answer: ഉദയ് കോട്ടക് (കോട്ടക് മഹീന്ദ്ര ബാങ്ക്)
 
 
7. ഇന്ത്യയുടെ ഫിൻലൻഡ് സ്ഥാനപതി???
Answer: രവീഷ് കുമാർ


8. യുനെസ്കോ അംഗീകാരം ലഭിച്ച ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സാമൂഹിക നീതി വകുപ്പും കാലിക്കറ്റ് സർവകലാശാലയും ചേർന്ന് ആന്തൂർ നഗരസഭയിൽ ആരംഭിച്ച ക്ലിനിക്ക്???
Answer: കമ്യൂണിറ്റി ബേസ്ഡ് മാനേജ്മെന്റ് ഡിസെബിലിറ്റി ക്ലിനിക്ക്


9. ലോകബാങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേഷ്ടാവ്???
Answer: രാജീവ് ടോപ്നോ


10. ലോക വ്യാപാര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്???
Answer: ബ്രജേന്ദ്ര നവനീത്
 
 

11. ലോക വ്യാപാര സംഘടനയിൽ ഇന്ത്യയുടെ കൗൺസലറായി നിയമിതനായത്???
Answer: അൻവർ ഹുസൈൻ ഷെയ്ഖ്


12. ലോക സംരംഭക പുരസ്കാരം നേടിയ ബയോകോൺ സ്ഥാപക???
Answer: കിരൺ മജൂംദാർ ഷായ്ക്ക് ഇവൈ (ഏൺസ്റ്റ് ആൻഡ് യങ്)


13. യുഎസ് ബഹിരാകാശ സംഘടനയായ നാസയുടെ വിശിഷ്ട പൊതുസേവനത്തിനുള്ള മെഡൽ നേടിയ അനലറ്റിക്കൽ മെക്കാനിക്‌സ് അസോഷ്യേറ്റ്‌സ് എന്ന കമ്പനിയുടെ സിഇഒ ഇമരിറ്റസ്???
Answer: ഡോ. രഞ്ജിത് ആർ. കുമാറിർ


14. പ്രാദേശിക ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച കേരളത്തിലെ പത്താമത്തെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രം???
Answer: പയസ്വിനിപ്പുഴയിലെ നെയ്യങ്കയം
 
 
15. തിരുവനന്തപുരം – കാസർകോട് വേഗപാത???
Answer: സിൽവർ ലൈൻ


16. ഫിലിപ്പീൻസിൽ അംബാസഡർ ആയ ഇന്ത്യയുടെ മൊറോക്കോയിലെ അംബാസഡർ???
Answer: ശംഭു എസ്. കുമാരൻ


17. കാർഷികരംഗത്തെ നൊബേൽ എന്നു വിശേഷിപ്പിക്കുന്ന വേൾഡ് ഫുഡ് പ്രൈസ് (2.5 ലക്ഷം ഡോളർ–1.90 കോടി രൂപ) നേടിയ ഇന്ത്യൻ വംശജനായ മണ്ണ് ഗവേഷകനും ഒഹായോ വാഴ്സിറ്റിയിൽ പ്രഫസറുമായ വ്യക്തി???
Answer: ഡോ. രത്തൻ ലാൽ
 
 
18. മുംബൈ ഷൺമുഖാനന്ദ സംഗീതസഭയുടെ സംഗീത കലാ വിഭൂഷൺ പുരസ്കാരം (രണ്ടര ലക്ഷം രൂപ) നേടിയ നർത്തക ദമ്പതികൾ???
Answer: വി.പി. ധനഞ്ജയനും ശാന്താ ധനഞ്ജയനും


19. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ചെയർമാനായി നിയമിച്ച മുൻ ചീഫ് സെക്രട്ടറി???
Answer: ടോം ജോസ്


20. ഏഷ്യ പസിഫിക് രാജ്യങ്ങൾക്കുള്ള ക്വോട്ടയിൽ 2 വർഷം കാലാവധിയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി താൽക്കാലികാംഗമായി 192 അംഗരാജ്യങ്ങളിൽ 184 പേരുടെ പിന്തുണയോടെ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്???
Answer: 17 ജൂൺ 2020



21. നേപ്പാൾ അവരുടേതായി പ്രഖ്യാപിച്ചത്ഇന്ത്യയുടെ പ്രദേശങ്ങൾ???
Answer: ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര
 
 
22. ഇറ്റാലിയൻ കപ്പ് ഫൈനലിൽ യുവെന്റസിനെ 4–2നു തോൽപിച്ച് ചാംപ്യൻമാരായത്???
Answer: നാപ്പോളി


23. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ചെയർമാൻ???
Answer: ഉർജിത് പട്ടേൽ


24. അമേരിക്കയിലെ നാഷനൽ സയൻസ് ഫൗണ്ടേഷൻ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ???
Answer: സേതുരാമൻ പഞ്ചനാഥൻ


25. കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്???
Answer: ജസ്റ്റിസ് എ.എം. ബാദർ
 
 
26. എൽബിഎസ് ഡയറക്ടറായി നിയമിച്ചത്???
Answer: ഡോ. എം. അബ്ദുൽ റഹ്മാൻ


27. ബാലാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിച്ചത്???
Answer: അഡ്വ. കെ.വി. മനോജ്കുമാർ


28. ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരത്തെ കണ്ടെത്താൻ, ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ സംഘടിപ്പിച്ച ഫെയ്സ്ബുക് വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്???
Answer: രാഹുൽ ദ്രാവിഡ് (52%)


29. 2018ലെ അർജുന പുരസ്കാരം നൽകാൻ കായിക മന്ത്രാലയം തീരുമാനിച്ച 2014, 2018 കോമൺവെൽത്ത് ഗെയിംസുകളി‍ൽ ഭാരോദ്വഹനത്തിൽ സ്വർണം നേടിയ വ്യക്തി???
Answer: കെ. സഞ്ജിത ചാനു
 
 
30. ജർമൻ ബുന്ദസ്‌ലിഗ കിരീടം നേടിയത്???
Answer: ബയൺ മ്യൂണിക്



31. അയർലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്???
Answer: മൈക്കൽ മാർട്ടിൻ


32. അയർലൻഡ് ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്???
Answer: ലിയോ വരാഡ്കർ


33. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) എലീറ്റ് അംപയറിങ് പാനലിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞയാളെന്ന റെക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യക്കാരൻ???
Answer: നിതിൻ മേനോൻ
 
 
34. എസ്. വെങ്കട്ടരാഘവൻ, എസ്. രവി എന്നിവർക്കു ശേഷം എലീറ്റ് പാനലിലെത്തുന്ന 3–ാമത്തെ ഇന്ത്യക്കാൻ???
Answer: നിതിൻ മേനോൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍