Prelims Mega Revision Points: 20 | ഇന്ത്യയുടെ കാലാവസ്ഥ: 2 | ഇന്ത്യൻ ഭൂമി ശാസ്ത്രം | Indian Geography | Indian Climate |

ഇന്ത്യയുടെ കാലാവസ്ഥ: 2




1. പ്രധാനമായും കടലിൽനിന്ന് കരയിലേക്ക് വീശുന്ന മൺസൂൺ???
Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ


2. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം???
Answer: മൗസിൻറാം
 
 
3. മലബാർ തീരത്ത് മഴ ലഭിക്കാൻ കാരണമായ കാറ്റ്???
Answer: തെക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റ്


4. ഇന്ത്യയിലെ വാർഷിക വർഷാനുപാതം???
Answer: 125 സെ. മീറ്റർ


5. ഇന്ത്യയിൽ ആയിരം സെൻറീമീറ്റർ കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ???
Answer: ഖാസി ജയന്തിയ കുന്നുകൾ


6. പസഫിക് സമുദ്രത്തിൽ പെറുവിന്റെ കടൽത്തീരത്തുണ്ടാകുന്ന ഉഷ്ണജലപ്രവാഹം???
Answer: എൽ-നിനോ
 
 
7. ഉണ്ണിയേശു എന്നർത്ഥം വരുന്ന ഉഷ്ണജലപ്രവാഹം???
Answer: എൽ - നിനോ


8. ചുറ്റിലുള്ള മർദ്ദം കൂടിയ പ്രദേശത്തുനിന്ന് ന്യൂനമർദ്ദ കേന്ദ്രത്തിലേക്ക് വായു പ്രവഹിക്കുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന അതിതീവ്രമായ ന്യൂനമർദ്ദാവസ്ഥയാണ്???
Answer: ചക്രവാതം (സൈക്ലോൺ)


9. കാറ്റുകൾക്ക് സൈക്ലോൺ എന്ന പേര് നൽകിയത്???
Answer: ക്യാപ്റ്റൻ ഹെൻട്രി പിഡിംഗ്ടൺ (1848)


10. 2017 ൽ തമിഴ്നാട് കേരളം ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ വീശിയ ചക്രവാതം???
Answer: ഓഖി
 
 

11. 2018 ൽ തമിഴ്നാട് കേരളം പുതുച്ചേരി തീരങ്ങളിൽ വീശിയ ചക്രവാതം???
Answer: ഗജ


12. 2019 ൽ ഒഡീഷ തീരങ്ങളിൽ വീശിയ ചക്രവാതം???
Answer: ഫെനി


13. കടലിൽ നിന്നും വരുന്ന നീരാവിപൂരിത വായു പർവതത്തിൽ തട്ടി ഉയർന്നുപൊങ്ങി ഘനീഭവിച്ച് കാറ്റിന് അഭിമുഖമായി പർവ്വത ചരുവിൽ മഴയായി പെയ്തിറങ്ങുന്ന പ്രതിഭാസം???
Answer: ശൈലവൃഷ്ടി


14. ചൂടുപിടിച്ച ഭൗമോപരിതല വായു നീരാവി യോടൊപ്പം അന്തരീക്ഷത്തിലേക്ക് ഉയർന്ന് പൊങ്ങി ഉയരങ്ങളിൽ വച്ച് തണുത്ത് മഴയായി പെയ്തിറങ്ങുന്ന പ്രതിഭാസം???
Answer: സംവഹന വൃഷ്ടി
 
 
15. ചക്രവാതത്തിന്റെ മധ്യഭാഗത്ത് ഉഷ്ണവായുവും ശീതവായുവും കൂട്ടിമുട്ടി ഉഷ്ണവായുവിനെ ശീത വായു മുകളിലേക്ക് തള്ളിമാറ്റി അതിലെ നീരാവി ഘനീഭവിച്ച് മഴയായി പെയ്തിറങ്ങുന്ന പ്രതിഭാസം???
Answer: ചക്രവാത വൃഷ്ടി


16. ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയമായി രേഖപ്പെടുത്തിയിട്ടുള്ളത്???
Answer: 82° 30 E രേഖാംശം


17. ഇന്ത്യയുടെ മാനക രേഖാംശം കടന്നു പോകുന്നത്???
Answer: അലഹബാദിലുടെ
 
 
18. പൂജ്യം ഡിഗ്രി മെറിഡിയൻ എന്നറിയപ്പെടുന്നത്???
Answer: പ്രൈം മെറിഡിയൻ


19. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സ്റ്റാൻഡേർഡ് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്???
Answer: 5.30


20. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം???
Answer: ഇന്തോനേഷ്യ



21. ഭൂമധ്യ രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം???
Answer: ചെന്നൈ
 
 
22. ഭൂമധ്യരേഖയുടെ അക്ഷാംശം???
Answer: പൂജ്യം ഡിഗ്രി


23. ഭൂമിയെ ഉത്തരാർദ്ധഗോളം എന്നും ദക്ഷിണാർദ്ധഗോളം എന്നും വേർതിരിക്കുന്നത്???
Answer: ഭൂമധ്യരേഖ


24. വലിയ വൃത്തം എന്നറിയപ്പെടുന്നത്???
Answer: ഭൂമധ്യരേഖ


25. കാലാവസ്ഥ നിർണയത്തിന് ഉപയോഗിക്കുന്ന രേഖ???
Answer: അക്ഷാംശരേഖ
 
 
26. അടുത്തടുത്ത രണ്ട് അക്ഷാംശ രേഖകൾ തമ്മിലുള്ള ദൂര വ്യത്യാസം???
Answer: 111 കി.മീ.


27. ഏറ്റവും വലിയ അക്ഷാംശ രേഖ???
Answer: ഭൂമധ്യരേഖ


28. ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകൾ???
Answer: രേഖാംശ രേഖകൾ


29. അടുത്തടുത്ത രേഖാംശരേഖകൾ തമ്മിലുള്ള സമയ വ്യത്യാസം???
Answer: 4 മിനിട്ട് (1 ഡിഗ്രി)
 
 
30. മൊത്തം രേഖാംശങ്ങളുടെ എണ്ണം???
Answer: 360



31. ഇന്ത്യയിലൂടെ കടന്നുപോകുന്ന രേഖ???
Answer: ഉത്തരായന രേഖ


32. ഉത്തരായന രേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം???
Answer: കൊൽക്കത്ത


33. ഭൂമിയിലെ സമയമേഖല കളുടെ എണ്ണം???
Answer: 24
 
 
34. ലോകത്തിലെ ഏറ്റവും കൂടുതൽ സമയ മേഖലകൾ ഉള്ള രാജ്യം???
Answer: ഫ്രാൻസ് (12)


35. ഇന്ത്യയിലെ സമയമേഖലകളുടെ എണ്ണം???
Answer: 1 അലഹബാദ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍