Prelims Mega Revision Points: 3 | Indian Geography | Indian Rivers: 2 | ഇന്ത്യൻ ഭൂമിശാസ്ത്രം | ഇന്ത്യൻ നദികൾ: 2

ഇന്ത്യൻ നദികൾ: 2




1. അസ്സമിന്റെ ദു:ഖം, ആസാമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി???
Answer: ബ്രഹ്മപുത്ര


2. ഇന്ത്യയുടെ ചുവന്ന നദി???
Answer: ബ്രഹ്മപുത്ര
 
 
3. ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങ്ദുങ് ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏതാണ്???
Answer: ബ്രഹ്മപുത്ര


4. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിർമ്മാണത്തിലിരിക്കുന്നത്???
Answer: ബ്രഹ്മപുത്ര


5. മജുലി ദ്വീപ് സ്ഥിതിചെയ്യുന്ന നദി???
Answer: ബ്രഹ്മപുത്ര നന്ദി


6. ഇന്ത്യയിലെ നദികളിൽ വെച്ച് ഏറ്റവും വേഗത്തിലൊഴുകുന്ന നദി ഉൽഭവിക്കുന്നത് സിക്കിമിൽ നിന്നാണ്. ഏതാണ് ഈ നദി???
Answer: ടീസ്റ്റ
 
 
7. ഛത്തീസ്ഗഢിലെ മൈക്കലാ നിരകളിലെ അമർകണ്ഡക് കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന നദി???
Answer: നർമ്മദ


8. ഛത്തീസ്ഗഢിലെ മൈക്കലാ നിരകളിലെ അമർകണ്ഡക് കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന രണ്ട് നദികളിൽ നർമ്മദ അറബിക്കടലിൽ പതിക്കുമ്പോൾ മഹാനദി പതിക്കുന്നത് എവിടെയാണ്???
Answer: ബംഗാൾ ഉൾക്കടൽ


9. നർമ്മദ നദിയുടെ പ്രധാന പോഷകനദികൾ???
Answer: താവ, ബൻജാർ, ഷേർ, ഹിരൺ


10. വിന്ധ്യ- സത്പുര പർവത നിരകൾ ക്കിടയിലൂടെ ഒഴുകുന്ന ഡക്കാനേയും മാൾവ പീഠഭൂമിയേയും വേർതിരിക്കുന്ന നദി ഏതാണ്???
Answer: നർമദ
 
 

11. ഇന്ത്യയെ ഭൂമിശാസ്ത്രപരമായി വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്നത് ഏത് നദിയാണ്???
Answer: നർമദ


12. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സുരേശ് ശ്രീവാസ്തവ ഏത് നദിക്കരയിൽ നിന്നാണ് 1982-84 കാലത്ത് രാജാസോറസ് എന്നയിനം ദിനോസറിന്റെ അവശിഷ്ടം കണ്ടെത്തിയത്???
Answer: നർമദ


13. സമോദ്ഭയ, മേകല, സൂത എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഏത് നദിയേയാണ് ടോളമി "നമദോസ്" എന്ന് വിളിച്ചിരുന്നത്???
Answer: നർമദ


14. ഏത് നദിയിലാണ് സർദാർ സരോവർ പദ്ധതി നില കൊള്ളുന്നത്???
Answer: നർമ്മദ
 
 
15. നർമ്മദ, താപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം എത്???
Answer: അറബിക്കടൽ


16. കൃഷ്ണ നദിയുടെ പ്രധാന പോക്ഷക നദികൾ???
Answer: തുംഗഭദ്ര, കൊയ്ന, ഭീമ, ഗൗഢപ്രഭ, മാലപ്രഭ, പാഞ്ച്ഗംഗ, മുസി


17. കൃഷ്ണ നദിയുടെ ഉത്ഭവ സ്ഥാനം???
Answer: മഹാബലേശ്വർ കുന്നുകൾ
 
 
18. തെലുഗ് ഗംഗ, അർധ ഗംഗ എന്നിങ്ങനെ അറിയപ്പെടുന്ന നദി ഏതാണ്???
Answer: കൃഷ്ണ


19. നാഗാർജ്ജുന സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്???
Answer: കൃഷ്ണ


20. ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനം???
Answer: ത്രയമ്പക് കുന്നുകൾ (നാസിക്, മഹാരാഷ്ട്ര)



21. ഗോദാവരിയുടെ പ്രധാന പോഷക നദികൾ???
Answer: പൂർണ, ഇന്ദ്രാവതി, മഞ്ജീര, ശബരി, പ്രാൺഹിത, പെൻ ഗംഗ, വെയ്ൻ ഗംഗ
 
 
22. ഉപദ്വീപീയ നദികളിൽ വച്ച് ഏറ്റവും നീളം കൂടിയ നദി???
Answer: ഗോദാവരി


23. വൃദ്ധഗംഗ എന്നറിയപ്പെടുന്നത് ഏതു നദിയാണ്???
Answer: ഗോദാവരി


24. ഗോദാവരി, നർമദ നദികൾക്കിടയിലൂടെ ഒഴുകുന്ന ഏത് നദിയുടെ തീരത്താണ് സൂററ്റ് നഗരം നില കൊള്ളുന്നത്???
Answer: താപ്തി


25. മഹാനദിയുടെ പ്രധാന പോഷക നദികൾ???
Answer: ഷിയോനാഥ്, ടെൽ, ഇബ്
 
 
26. മഹാനദിയുടെ ഉത്ഭവം???
Answer: സിഹാവ, അമർകണ്ഡക് കൊടുമുടി (ഛത്തീസ്ഗഡ്)


27. മഹാനദിയുടെ പതന സ്ഥാനം???
Answer: ബംഗാൾ ഉൾക്കടൽ


28. ഒഡീഷയുടെ ദു:ഖം എന്ന് അറിയപ്പെടുന്ന നദി ഏതാണ്???
Answer: മഹാനദി


29. മഹാനദിയിൽ നിർമ്മിച്ച അണക്കെട്ട്???
Answer: ഹിരാക്കുഡ്
 
 
30. ഇന്ത്യയിൽ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യത്തെ നദി ഏതാണ്???
Answer: ഷിയോനാഥ്



31. കാവേരി നദിയുടെ ഉത്ഭവ സ്ഥാനം???
Answer: പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകൾ (തലക്കാവേരി, കർണാടകത്തിലെ കുടക് ജില്ല)


32. കാവേരി നദിയുടെ പ്രധാന പോഷക നദികൾ???
Answer: ഹരംഗി, ഭവാനി, കബനി, പാമ്പാർ, ലക്ഷ്മണ തീർത്ഥം, അർക്കാവതി, അമരാവതി


33. കാവേരി നദീ ജല പ്രശ്നം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ???
Answer: തമിഴ്നാട് - കർണ്ണാടക
 
 
34. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദിയേത്???
Answer: കാവേരി


35. കാവേരി നദിയുടെ പോഷക നദിയായ ഏത് നദിയുടെ പോഷക നദിയാണ് കൊയമ്പത്തൂരിന് ജലം നൽകുന്ന ശിരുവാണിപ്പുഴ???
Answer: ഭവാനി


36. തിബത്തിലെ മാനസസരോവർ തടാകത്തിന് സമീപത്ത് മാപ്ചാ ചുംഗോയിൽ നിന്ന് ഉൽഭവിക്കുന്ന നേപ്പാളിൽ മഞ്ചു, കർനാലി എന്നിങ്ങനെ അറിയപ്പെടുന്ന ഏത് നദിയാണ് ഛപ്രയിൽ വെച്ച് ഗംഗാ നദിയിൽ ചേരുന്നത്6???
Answer: ഘാഘര
 
 
37. നദികളെ ആരാധിക്കുന്നതിനായി പന്ത്രണ്ട് വർഷത്തിലൊരിക്കൽ പന്ത്രണ്ട് നദികളുടെ തീരത്തെ തീർഥാടന കേന്ദ്രങ്ങളിൽ നടക്കുന്ന ആഘോഷം ഏതാണ്???
Answer: പുഷ്കരം


38. രാജസ്ഥാനിലെ ആരവല്ലി മലനിരകളിലെ പുഷ്കർ താഴവരയിൽ നിന്നും ഉൽഭവിക്കുന്ന ഏത് നദിയാണ് ലവണാരി എന്നും അറിയപ്പെടുന്നത്???
Answer: ലൂണി


39. റാഞ്ചി ജില്ലയിലെ നാഗ്രി ഗ്രാമത്തിന് സമീപത്ത് നിന്നും ഉൽഭവിക്കുന്ന ഏത് നദിയാണ് ശംഖ്, ദക്ഷിണ കോയൽ എന്നീ മലയൊഴുക്കുകൾ ചേർന്ന് നദിയായി മാറുന്നത്???
Answer: ബ്രാഹ്മണി


40. ആദ്യകാലത്ത് ബണ്ട്വാൾ നദി എന്നറിയപ്പെട്ടിരുന്ന കർണാടകത്തിലെ ഏത് നദിയുടെ തീരത്താണ് മംഗലാപുരം നഗരം സ്ഥിതി ചെയ്യുന്നത്???
Answer: നേത്രാവതി
 
 

41. ഗോവയുടെ ജീവരേഖ എന്നറിയിപ്പെടുന്ന നദിയുടെ തീരത്താണ് പനാജി സ്ഥിതി ചെയ്യുന്നത്???
Answer: മാണ്ഡാവി


42. മാഹിം ക്രീക്കിൽ വെച്ച് അറബിക്കടലിൽ പതിക്കുന്ന മഹാരാഷ്ട്രയിലെ ഏത് നദിയാണ് മാഹിം നദി എന്ന് കൂടി അറിയപ്പെടുന്നത്???
Answer: മിതി നദി


43. ഇന്ത്യയിലെ ആദ്യ അന്തർജലീനമായ റെയിൽ തുരങ്കം (Under water Rail Tunnel) ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്???
Answer: ഹൂഗ്ലീ


44. ഹുഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം???
Answer: കൊൽക്കത്ത
 
 
45. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി ---- നദിയുടെ തീരത്താണ്???
Answer: സുവർണരേഖ


46. "നർമ്മദയുടെ ഇരട്ട" എന്നറിയപ്പെടുന്ന നദി???
Answer: താപ്തി


47. ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ ഒഴുകുന്ന നദി???
Answer: മഹാകാളി നദി


48. ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത (Land Locked) നദി???
Answer: ലൂണി
 
 
49. കർണ്ണാടകയുടെയും തമിഴ്നാടിന്റെയും ജീവരേഖ???
Answer: കാവേരി


50. ലൂണി നദിയുടെയും, സരസ്വതി നദിയുടെയും നിക്ഷേപണ പ്രവർത്തന ഫലമായി രൂപം കൊണ്ട സമതല പ്രദേശം???
Answer: മരുസ്ഥലി - ബാഗർ (രാജസ്ഥാൻ)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍