രാജ്യങ്ങളുടെ ചോദ്യോത്തരങ്ങൾ | Kerala PSC World Questions

Important Questions About World




1. "കനാലുകളുടെ നാട്" എന്നറിയപ്പെടുന്ന രാജ്യമേത്? ??
Answer: പാകിസ്താൻ


2. ഏതൊക്കെ രാജ്യങ്ങളെയാണ് 38-ാം സമാന്തര രേഖ വേർതിരിക്കുന്നത്
Answer: ഉത്തര കൊറിയ, ദക്ഷിണ കൊറിയ
 
 
3. ഏത് രാജ്യത്തിന്റെ ഔദ്യോഗികഭാഷയാണ് ഉറുദു? ??
Answer: പാകിസ്താൻ


4. "ഏഷ്യയുടെ കവാടം" എന്നറിയപ്പെടുന്ന രാജ്യമേത്?
Answer: ഫിലിപ്പീൻസ്


5. അമേരിക്കയിൽനിന്നും സ്വാതന്ത്ര്യം നേടിയ ഏക ഏഷ്യൻരാജ്യമേത്???
Answer: ഫിലിപ്പീൻസ്



6. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ സിരിമാവോ ബണ്ഡാരനായകെ ഭരണം നടത്തിയ രാജ്യം?
Answer: ശ്രീലങ്ക
 
 
7. യൂറോപ്യൻമാർ ‘ഫോർമോസ’ എന്നുവിളിച്ച ദ്വീപ രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്???
Answer: തയ്വാൻ


8. യൂറോപ്യൻശക്തികൾക്ക് അടിപ്പെടാത്ത തെക്കുകിഴക്കൻ ഏഷ്യയിലെ ഏകരാജ്യം?
Answer: തായ്ലൻഡ്


9. "വെള്ളാനകളുടെ നാട്", "പുഞ്ചിരിയുടെ നാട്" എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം???
Answer: തായ്ലൻഡ്


10. ഒരേസമയം ഭൂഖണ്ഡവും രാജ്യവുമായ പ്രദേശം?
Answer: ഓസ്ട്രേലിയ
 
 

11. ജനവരി 26 ദേശീയദിനമായ രാജ്യങ്ങൾ???
Answer: ഇന്ത്യ, ഓസ്ട്രേലിയ


12. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുതിട്ടയായ ഗ്രേറ്റ് ബാരിയർ റീഫ് ഏതു രാജ്യത്തിന്റെ ഭാഗമാണ്?
Answer: ഓസ്ട്രേലിയ


13. "കംഗാരുവിന്റെ നാട്", "സുവർണകമ്പിളിയുടെ നാട്" എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം???
Answer: ഓസ്ട്രേലിയ


14. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
Answer: വത്തിക്കാൻസിറ്റി
 
 
15. "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന രാജ്യം???
Answer: ന്യൂസീലൻഡ്



16. അബോർജിനുകൾ ഏതുരാജ്യത്തെ ആദിമനിവാസികൾ ആയിരുന്നു???
Answer: ഓസ്ട്രേലിയ


17. "വെളുത്ത റഷ്യ" എന്നറിയപ്പെടുന്ന രാജ്യം?
Answer: ബെലാറസ്
 
 
18. "യൂറോപ്പിന്റെ പോർക്കളം" എന്നറിയപ്പെട്ട രാജ്യം? ??
Answer: ബെൽജിയം


19. "ഏഷ്യയിലെ നൊബേൽസമ്മാനം" എന്നറിയപ്പെടുന്ന മഗ്സാസെ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ള രാജ്യം?
Answer: ഫിലിപ്പീൻസ്


20. "അൽ ജസീറ" ടെലിവിഷൻ ചാനൽ സംപ്രേഷണം നടത്തുന്നത് ഏതു രാജ്യത്തുനിന്നുമാണ്?
Answer: ഖത്തർ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍