പി എസ് സി പരീക്ഷകൾക്കാവശ്യമായ 10 പ്രധാന വിഷയങ്ങളും അവയിലെ അപൂർവ വിവരങ്ങളും



1.ജീവികൾ:
  • നീല രക്തമുള്ളവ: മൊളസ്കുകൾ.
  • പച്ച രക്തമുള്ളവ: അനലിഡുകൾ.
  • കടലിൽ മുങ്ങി മരിക്കുന്ന ജീവി: ലെമിങ്.
  • ശബ്ദമുണ്ടാക്കാത്തതും,ഏറ്റവുംവലിയ ഹൃദയമുള്ളതുമായ ജീവി: ജിറാഫ്.
  • നിന്ന് കൊണ്ട് ഉറങ്ങുന്ന ജീവി: സീബ്ര.
  • മൂക്കിൽ പല്ലുള്ളത്: മുതല.
  • 'ബാസഞ്ചികൾ' എന്നറിയപ്പെടുന്നത്: കുരയ്ക്കാത്ത പട്ടികൾ.
  • താപവ്യത്യാസം അറിഞ്ഞ് ഇര തേടുന്ന ജീവി: പാമ്പ്.
  • ചെരുപ്പിന്റെ ആകൃതിയുള്ളത്: പാരമീസിയം.
  • കാട്ടിലെ തോട്ടി: കഴുതപ്പുലി.
  • അർബുദത്തിന്റെ പ്രതീകം: ഞണ്ട്.
  • നീന്തുമ്പോൾ ഉറങ്ങുന്നത്: നീലതിമിംഗലം



2. മരങ്ങൾ:
  • ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ജീവിവർഗം: വൃക്ഷങ്ങൾ.
  • ഭൂമിയിൽ,കുള്ളൻ വൃക്ഷങ്ങൾ കൂടുതൽ കാണപ്പെടുന്നത്: ആർട്ടിക് പ്രദേശം.
  • ഏറ്റവും കൂടുതൽ പടർന്ന് പന്തലിക്കുന്നത്: പേരാൽ.
  • 'നടക്കുന്ന വൃക്ഷം' എന്നറിയപ്പെടുന്നത്: പേരാൽ.
  • തീ പിടിക്കാത്ത മരം: ഒംബു.
  • വൃക്ഷത്തിന്റെ തടിയിൽ വർഷംതോറും ഉണ്ടാകുന്ന വലയം: വാർഷികവലയം.
  • വാർഷികവലയത്തിൽ നിന്ന് വൃക്ഷത്തിന്റെ പ്രായം കാണുന്ന രീതി: ഡെൻഡ്രോ ക്രോണോളജി.
  • ക്രിസ്മസ് ട്രീ ഉണ്ടാക്കാനുള്ള മരം: ഫിർ.
  • മലേറിയയ്ക്കുള്ള മരുന്നായ ക്വിനിൻ ലഭിക്കുന്ന മരം: സിങ്കോണ.
  • ടർപ്പൻനൈറ്ൻ ഉണ്ടാക്കാനുള്ള റെസിൻ ലഭിക്കുന്നത്: പൈൻ മരം.
  • കാട്ടിലെ തീനാളം: പ്ലാശ്.
  • മരങ്ങൾ ഇടവിട്ട് കാണുന്ന പുൽമേട്: സാവന്ന.



3.ജലം:

  • കൃത്രിമ മാർഗ്ഗത്തിലൂടെ ആദ്യം ജലം നിർമ്മിച്ചത്: ജോസഫ് പ്രീസ്റ്റ്ലി.
  • ഭൂമിയിലെ ആകെ ശുദ്ധജലം: 3%
  • ജലത്തിന്റെ രാസനാമം: ഹൈഡ്രജൻ ഓക്സൈഡ്.
  • പ്രകൃതിയിൽ ദ്രവ്യത്തിന്റെ 3 അവസ്ഥകളിലും കാണുന്ന ഏക പദാർത്ഥം: ജലം.
  • ജലത്തിന്റെ കൂടുതൽ സാന്ദ്രത: 4 deg.C
  • സമുദ്രജലത്തിന്റെ സാന്ദ്രത: 1.025 gm.
  • മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ്: 35 ലിറ്റർ.
  • ഘനജലം (ഡൈ ഡ്യൂട്ടീരിയം ഓക്സൈഡ്) ഉത്പാദിപ്പിക്കുന്ന പ്രക്രിയ : ഗിർഡ്ലർ സൾഫൈഡ്.
  • ജലത്തിന്റെ താത്കാലിക കഠിന്യത്തിന് കാരണം: കാൽസ്യം, മഗ്നീഷ്യം ബൈകാർബണേറ്റുകൾ.
  • ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം: കാൽസ്യം, മഗ്നീഷ്യം സൾഫേറ്റ്, ക്ലോറൈഡ്സ്.
  • ശുദ്ധജലത്തിലെ ഓക്സിജൻ: 89%.




4. ആൻഡമാൻ നിക്കോബാർ ദ്വീപ്:


  • "Emarald Island"
  • ദ്വീപിന്റെ 90% വനം.
  • ജരവാസ്,ഓൻജെസ്,ഷോംപെൻസ്,ഓഞ്ച് തുടങ്ങിയ ഗോത്രവിഭാഗങ്ങൾ വസിക്കുന്നു.


അതിർത്തികൾ :
  • ആൻഡമാൻ-നിക്കോബാർ = 10°ചാനൽ.
  • സൗത്ത് ആൻഡമാൻ-ലിറ്റിൽ ആൻഡമാൻ = ഡങ്കൻ പാസേജ്.
  • തലസ്ഥാനമായ Portblair = സൗത്ത് ആൻഡമാനിൽ.
  • ഏറ്റവും ജനസംഖ്യ കൂടുതൽ = സൗത്ത് ആൻഡമാനിൽ.
  • വീരസവർക്കർ എയർപോർട്ട് = Portblair ൽ.
  • ആൻഡമാന് അടുത്തുള്ള രാജ്യം = മ്യാൻമർ.
  • നിക്കോബാറിന് അടുത്ത രാജ്യം = ഇന്തോനേഷ്യ.
  • ഇവിടെ ആകെ 572 ദ്വീപുകളുണ്ട്.38 എണ്ണത്തിൽ മാത്രം ജനവാസം.
  • ഏറ്റവും തെക്കുള്ള ദ്വീപ് = Greate Nicobar.
  • ഇന്ദിരാപോയിന്റ സ്ഥിതി ചെയ്യുന്നത് = Greate Nicobar ൽ.
  • ഏറ്റവും വടക്കുള്ള ദ്വീപ് = ലാന്റ് ഫാൾ ദ്വീപ്
  • സാഡിൽ കൊടുമുടി = ആൻഡമാനിൽ.
  • ഈ ദ്വീപ് കൽക്കത്ത ഹൈക്കോടതിയുടെ പരിധിയിൽ വരുന്നു.
  • ഇന്ത്യയിലെ ആദ്യ ആദിവാസി സംരക്ഷിത പ്രദേശം = ലിറ്റിൽ ആൻഡമാൻ.
  • ആൻഡമാനിനെ"ദൈവത്തിന്റെ ദ്വീപ്" എന്ന് വിളിച്ചത് = നിക്കോളോകോണ്ടി.
  • പണ്ട് "നക്കാവാരം" = നിക്കോബാർ ദ്വീപ്.
  • ആൻഡമാനിലെ നിർജീവ അഗ്നിപർവ്വതം = നാർക്കൊണ്ടം.


5.ഭരണഘടനയുടെ പിറവി:

  • ക്യാബിനറ്റ് മിഷന്റെ ചർച്ചകളുടെ ഫലമായാണ് ഭരണഘടനാ നിർമ്മാണസഭ വന്നത്.
  • ഭരണഘടനാ നിർമാണ സഭാ തിരഞ്ഞെടുപ്പ് നടന്നത് 1946ൽ.
  • സഭയിലെ ആകെ അംഗങ്ങൾ: 389.
  • 292 പേരെ വിവിധ പ്രവിശ്യകളിൽ നിന്ന് തിരഞ്ഞെടുത്തു.
  • നാട്ടുരാജ്യങ്ങളിൽ നിന്ന് 93 പേർ.
  • ചീഫ് കമ്മീഷണേഴ്സ് പ്രൊവിൻസിൽ നിന്ന് 4 പേർ.
  • ഏറ്റവും കൂടുതൽ അംഗങ്ങൾ: UP യിൽ നിന്ന്; 55 പേർ.
  • തിരുവിതാംകൂറിൽ നിന്ന് 6 പേർ, കൊച്ചിയിൽ 1 അംഗം.
  • സഭയിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് വേണ്ടി ഫ്രാങ്ക് ആൻറണി, പാഴ്സി സമുദായത്തിന് H.P മോഡിയും പ്രതിനിധാനം ചെയ്തു.
  • ഭരണഘടനാ നിർമാണസഭ രൂപം കൊണ്ടത്: 1946 Dec 6 ന്.
  • സഭയുടെ ആദ്യയോഗം:1946 Dec 9 ന്, ഡൽഹിയിലെ Constitution ഹാളിൽ.
  • ആദ്യയോഗത്തിൽ പങ്കെടുത്തവർ: 217 പേർ. (9 വനിതകൾ)
  • ആദ്യയോഗത്തിൽ സംസാരിച്ചത്: ആചാര്യ കൃപലാനി.
  • ആദ്യയോഗത്തിൽ വച്ച് സഭയുടെ താത്കാലിക അധ്യക്ഷനായി തിരഞ്ഞെടുത്തത്: സച്ചിദാനന്ദ സിൻഹ.
  • 1946 Dec 11 ന് സ്ഥിരം അധ്യക്ഷനായി ഡോ.രാജേന്ദ്രപ്രസാദിനെയും, ഉപാധ്യക്ഷനായി H.Cമുഖർജിയെയും തിരഞ്ഞെടുത്തു.
  • ആകെ 11 സെഷനുകളിലായി 166 ദിവസം സഭ സമ്മേളിച്ചു.
  • 1946 Dec 13 ന് നെഹ്റു, ലക്ഷ്യപ്രമേയം അവതരിപ്പിച്ചു.
  • 1947 Jan 22 ന് സഭ, ലക്ഷ്യപ്രമേയം അംഗീകരിച്ചു.
  • ഭരണഘടനാ നിർമ്മാണസഭ,ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറിയത്: 1947 Aug 14 ന്.
  • അംബേദ്കർ അധ്യക്ഷനായി ഭരണഘടനയുടെ കരട് നിർമ്മാണസമിതി വന്നത്: 1947 Aug 29 ന്.
  • കരട് Constituent അസംബ്ലിക്ക് സമർപ്പിച്ചത്: 1947 Nov 4 ന്.
  • 1947 Nov 17 ന് G.V മൗലങ്കാർ സഭയുടെ സ്പീക്കർ ആയി.
  • 1949 Nov 26 ന് ഭരണഘടനയെ സഭ അംഗീകരിച്ചു.
  • ഭരണഘടനാ നിർമ്മാണസഭ അവസാനമായി സമ്മേളിച്ചത്: 1950 Jan 24 ന്.
  • അവസാന സമ്മേളനത്തിൽ ഭരണഘടനയിൽ ഒപ്പിട്ടവർ: 284 പേർ.
  • ഇന്ത്യൻ ഭരണഘടന നിലവിലായത്: 1950 Jan 26 ന്.
  • ഭരണഘടനാ നിർമ്മാണസഭ ഇല്ലാതായത്: 1950 Jan 26 ന്.
  • 1952ലെ പൊതുതിരഞ്ഞെടുപ്പ് വരെ താത്കാലിക പാർലമെന്റായത്: ഭരണഘടനാ നിർമ്മാണസഭ.
ഭരണഘടനാ നിർമ്മാണസഭയിലെ ചെയർമാൻമാർ:
  • Committee on Rules of Procedure= Rajendraprsad.
  • Sphearing Committee= Rajendraprasd.
  • Finance Staff Committee= Rajendraprasad.
  • Credential Committee= Allady Krushnaswami Ayyer.
  • House Committee= Pattabhi Seetharamayya.
  • Order of Business Committee= K M Munshi.
  • States Committee= Nehru.
  • Advisory Committee on Fundamental Rights= Vallabhai Patel.
  • Drafting Committee= Dr.Ambedkar.


6.ഏകകോശ ജീവികൾ:

  • അമീബ= 'ഒരിക്കലും മരണമില്ലാത്തത്'. പൂർണ്ണവളർച്ചയെത്തുമ്പോൾ 2 ആയും,4 ആയും വിഭജിക്കപ്പെടുന്നു.
  • യുഗ്ലീന= ഹരിതകമുള്ള ജന്തു. സസ്യങ്ങളെപ്പോലെയും, ജന്തുക്കളെപോലെയും ജീവിക്കാൻ സാധിക്കുന്ന ജീവി.
  • ജിയാർഡിയ= 'കുടലിൽ കാണുന്ന മുത്തച്ഛൻ'
  • ആക്ടിനോഫ്രിസ്= സൂര്യന്റെ ആകൃതിയുള്ള ഏകകോശജീവി.
  • പരമീസിയം= ചെരുപ്പിന്റെ ആകൃതിയുള്ളത്.
  • നോട്ടിലുക്ക(Nautiluca)= ചുവന്ന തിരയും, സ്വയംപ്രകാശവും ഉണ്ടാക്കുന്നവ. Redtide എന്നറിയപ്പെടുന്നു.
  • പീലാമിക്സ(Pelomyxa)= ഏറ്റവും വലിയ ഏകകോശജീവി.
  • മൈക്കോപ്ലാസ്മ= ഏറ്റവും ചെറിയ ഏകകോശജീവി.
  • യുഗ്ലീന ഗ്രാസില്ലസ്= ഏറ്റവും കൂടുതൽ ആയുസുള്ള ഏകകോശജീവി.20 വർഷം.
  • ഗ്ലൗക്കോമ= ഏറ്റവും കൂടുതൽ ഉത്പാദനം നടത്തുന്നു.1 ദിവസം 6 ജനറേഷൻ ഉണ്ടാക്കുന്നു.


7.കാറ്റുകൾ:

  • വർഷം മുഴുവനും നിശ്ചിത ദിശയിൽ വീശുന്ന കാറ്റ്= സ്ഥിരവാതങ്ങൾ or ആഗോളവാതങ്ങൾ.
  • സ്ഥിരവാതങ്ങളെ നിയന്ത്രിക്കുന്നത്= ആഗോളമർദ്ദമേഖലകൾ.
  • ഋതുഭേദങ്ങൾക്കനുസരിച്ച് ദിശാവ്യത്യാസമുണ്ടാകുന്ന കാറ്റുകൾ= കാലികവാതങ്ങൾ.
  • പകൽസമയം വീശുന്നവ= കടൽകാറ്റ്, താഴ്വരകാറ്റ്.
  • രാത്രിയിൽ വീശുന്നവ= കരക്കാറ്റ്, പർവ്വതകാറ്റ്.
  • ഏറ്റവും സ്ഥിരതയോടെ വീശുന്ന കാറ്റ്= വാണിജ്യവാതങ്ങൾ.
  • 30 ഡിഗ്രി അക്ഷാംശമേഖലയിൽ നിന്ന് 60 ഡിഗ്രി അക്ഷാംശമേഖലയിലേക്ക് വീശുന്നവ= പശ്ചിമവാതങ്ങൾ.
  • പ്രാദേശികമായ താപമർദ്ദവ്യത്യാസം കാരണമുണ്ടാകുന്നവ= പ്രാദേശികവാതങ്ങൾ.
  • അന്തരീക്ഷമർദ്ദത്തിന്റെ വ്യതിയാനമനുസരിച്ച് സ്ഥലകാലക്രമങ്ങൾ ഇല്ലാതെ ഉണ്ടാകുന്ന കാറ്റ്= അസ്ഥിരവാതങ്ങൾ.
  • അലറുന്ന 40കൾ= ദക്ഷിണഅക്ഷാംശത്തിലെ 35 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിൽ വീശുന്ന പശ്ചിമവാതങ്ങൾ.
  • ആർത്തലയ്ക്കുന്ന 50കൾ= 45 ഡിഗ്രിക്കും 55 ഡിഗ്രിക്കും ഇടയിൽ വീശുന്നവ.
  • അലമുറയിടുന്ന 60കൾ= 55 ഡിഗ്രിക്കും 65 ഡിഗ്രിക്കും ഇടയിൽ വീശുന്നവ.
  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണകാറ്റ് = ലൂ.
  • സസ്യജാലങ്ങളെ ദോഷകരമായി ബാധിക്കുന്ന കാറ്റ് = മിസ്ട്രൽ.
  • മഞ്ഞ് തിന്നുന്നവൻ= ചിനുക്ക്., റോക്കി പർവ്വതത്തിന്റെ കിഴക്കൻചരിവിൽ വീശുന്നു.
  • മുന്തിരി വിളയാൻ സഹായിക്കുന്നത് = ഫൊൻ.' യൂറോപ്യൻ ചിനൂക്ക്'. ആൽപ്സ് പർവ്വതത്തിൽ വീശുന്നു.
  • സഹാറാ മരുഭൂമിയിൽ വീശുന്ന ഉഷ്ണകാറ്റ് = സിറാക്കോ.
  • ദക്ഷിണാഫ്രിക്കയിലെ ചൂട് കാറ്റ് = ബെർഗ്ഗ്.
  • ആൻഡീസിൽ വീശുന്നത് = സോൻഡ.
  • 5 ഡിഗ്രിയിൽ രണ്ട് അർദ്ധഗോളങ്ങളിലും വീശുന്ന കാറ്റ് = ഡോൾഡ്രംസ്.
  • പശ്ചിമബംഗാൾ,ബീഹാർ,അസം എന്നിവിടങ്ങളിൽ വീശുന്ന കാറ്റ് = നോർവെസ്റ്ററുകൾ.
  • ബംഗാളിൽ നോർവെസ്റ്റർ അറിയുന്നത് = കാൽവൈശാഖി.
  • കാറ്റിന്റെ തീവ്രത അളക്കുന്നത് = ബ്യൂഫർട്ട് സ്കെയിൽ.
  • ഫെറൽനിയമം = ഉത്തരാർദ്ധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലത്തേക്കും, ദക്ഷിണാർദ്ധഗോളത്തിൽ ഇടത്തേക്കും വീശുന്നു.


8. ഓഹരി വിപണികൾ:

  • ഏറ്റവും വലുത്= ന്യുയോർക്ക് സ്റ്റോക്ക് എക്സേഞ്ച്. "Big Board".ഓഹരി: ഡൗജോൺസ്.
  • ആദ്യത്തെത്= ആംസ്റ്റർഡാം സ്‌റ്റോക്ക് എക്സേഞ്ച്.
  • കൂടുതൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തത് = ടോക്കിയോ.
  • കുറച്ച് സമയം കൊണ്ട് കൂടുതൽ ലാഭം ഉണ്ടാക്കുന്നവർ = പിഗ്സ്.
  • നഷ്ടത്തെക്കുറിച്ച് ആശങ്കപ്പെട്ട് വില്പന നടത്തുന്നവർ= ചിക്കൻസ്.
  • ഏറ്റവും വിലകൂടിയ ഓഹരി= ബ്ലൂചിപ്പ്.
  • വിലകുറഞ്ഞത് = പെന്നിസ്റ്റോക്ക്.
  • ഓഹരിയിടപാടുകൾ നടത്തുന്നത് = V-SAT വഴി.(Very Small Aperture Terminal).
  • ഇന്ത്യയിലെ ആദ്യത്തെത് = ബോംബെ സ്റ്റോക്ക് എക്സെഞ്ച്, 1875 ൽ.
  • 'Sensex' എന്ന വാക്ക് അവതരിപ്പിച്ചത് = ദീപക് മൊഹാനി.
  • Nifty എന്ന വാക്ക് = അജയഷാ,സൂസൻതോമസ്.
  • ഇന്ത്യയിൽ 2008ൽ ആരംഭിച്ച ഓഹരിവിപണി = MCX മുംബൈ. സൂചിക: SX 40.
  • ഓഹരിവിപണിയിലെ ക്രയവിക്രയങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി = ടോബിൻ ടാക്സ്.
  • ആദ്യത്തെ Electronic Stock Exchange= നാഷണൽ സ്റ്റോക്ക് എക്സേഞ്ച്,ന്യുയോർക്ക്. നാസ്ഡാക്ക്.



9. ഊർജ്ജ പരിവർത്തനങ്ങൾ:

  • തീപ്പെട്ടികൊള്ളി കത്തിയാൽ= രാസോർജ്ജം താപോർജവും, പ്രകാശോർജവുമാകുന്നു.
  • ഗ്യാസ് സ്റ്റൗ = രാസോർജ്ജം താപോർജവും, പ്രകാശോർജവുമാകുന്നു.
  • ബൾബ് = വൈദ്യുതോർജം താപോർജവും,പ്രകാശോർജവുമാകുന്നു.
  • Storage Cell= രാസോർജം വൈദ്യുതോർജമാകുന്നു.
  • Electric Motor= വൈദ്യുതോർജം യാന്ത്രികോർജമാകുന്നു.
  • Dynamo = യാന്ത്രികോർജം വൈദ്യുതോർജമാകുന്നു.
  • Microphone = ശബ്ദോർജം വൈദ്യുതോർജമാകുന്നു.
  • Loud Speaker= വൈദ്യുതോർജം ശബ്ദോർജമാകുന്നു.


10. ഇന്ത്യൻ പതാക:
  • ഇന്ത്യയുടെ ആദ്യ ദേശീയപതാക ഉയർത്തിയത് = 1906 Aug 7 ന്,  ഗ്രീൻപാർക്കിൽ. ഇതിൽ,Red Green Yellow നിറങ്ങൾ.
  • രണ്ടാമത്തെ പതാക ഉയർത്തിയത്= 1907 ൽ ജർമ്മനിയിൽ മാഡംകാമ.ഇതിൽ Green Yellow Kavi നിറങ്ങൾ.
  • മൂന്നാമത്തെ പതാക ഉയർത്തിയത് = 1917 ൽ, ആനിബസന്റ്,ബാലഗംഗാധരതിലകൻ എന്നിവർ ചേർന്ന്.ഇതിൽ, Red Green വരകൾ, മുകളിൽ യൂണിയൻ ജാക്ക്.
  • ത്രിവർണ്ണനിറവും,നടുവിൽ ചർക്കകയുടെ ചിത്രവുമുള്ള പതാക ഉയർത്തിയത് = 1931 ൽ.
  • ഇന്ത്യയിൽ അഡ്ഹോക്ക് പതാക കമ്മിറ്റി വന്നത് = 1947 June 23 ന്.
  • ഇന്ന് കാണുന്ന പതാക = INC യ്ക്ക് വേണ്ടി പിംഗലി വെങ്കയ്യ ഡിസൈൻ ചെയ്ത പതാക 1947 July 22 ന് അംഗീകരിച്ചു.
  • 1947 Aug 15 ന് ആധുനിക ദേശീയപതാക രാഷ്ട്രപതിഭവനിൽ ആദ്യമായി ഉയർത്തി.
  • 1947 Aug 16ന് ചുവപ്പ് കോട്ടയിൽ ആദ്യമായി പതാക ഉയർത്തിയത് = J.നെഹ്റു.
  • ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ബഹിരാകാശത്ത് എത്തിച്ചത് = Apolo 15.
  • 2002 Jan 26ന് ഇന്ത്യയിൽ പുതിയ പതാകനിയമം വന്നു.
Tags

Post a Comment

0 Comments