റെയിൽവേ റിക്രൂട്ട്മെൻറ് സെൽ നടത്തിയ CEN No RRC 01/2019 കാറ്റഗറി നമ്പൽ ആയിട്ടുള്ള Level1 of 7th CPC pay Matrix (Group D) പരീക്ഷയുടെ ആൻസർ കീ ഇപ്പോൾ കാണുവുന്നതാണ്. നിങ്ങൾ ഈ ഒരു പരീക്ഷ എഴുതിയ ആളാണെങ്കിൽ റെയിൽവേയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി Register Number ഉം ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ആൻസർ കീ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. റെയിൽ തന്നിരിക്കുന്ന ആൻസർ കീയിൽ എന്തെങ്കിലും മിസ്റ്റേക്ക് തോന്നിയാൽ നിങ്ങൾക്ക് ഒബ്ജക്ഷൻ കൊടുക്കുവാനും സാധിക്കും.
ആദ്യമായി എങ്ങിനെ നിങ്ങളുടെ ആൻസർ കീ കാണാം എന്ന് നോക്കാം.
- അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. Click Here
- തുടർന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ റെജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും കൊടുത്ത് ലോഗിൻ ചെയ്യുക.
- അതിൽ ആദ്യ ടാബിൽ നിങ്ങൾക്ക് നിങ്ങളുടെ പേഴ്സണൽ ഡീറ്റയിൽസ് കാണാവുന്നതാണ്.
- അടുത്ത ടാബിൽ (മൊബൈലിൽ നോക്കുമ്പോൾ സൈഡ് ആരോ) Candidate Response എന്ന് കാണാം ഇവിടെ ക്ലിക്ക് ചെയ്യുക
- അതിൽ To download your Question paper for Level 1 Examination 2022. Click here to generate it എന്ന് കാണാം. അതിലെ here എന്ന വാക്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ആൻഡർ കീ കാണുവാൻ സാധിക്കും.
- ഇതിൽ നിങ്ങൾ എഴുതിയ ഉത്തരങ്ങളും അതിന് റെയിൽപേ കൊടുത്തിരിക്കുന്ന ഉത്തരവും കാണാം' ഏതെങ്കിലും ചോദ്യ ഉത്തരം റെയിൽവേ കൊടുത്തത് തെറ്റാണെങ്കിൽ അതിനായി ഒബ്ജക്ഷൻ കൊടുക്കാം.
- ഈ ചോദ്യ പേപ്പർ PDF ആയി ഡൗൺലോഡ് ചെയ്യാം. അതിനായി ഏറ്റവും മുകളിൽ കാണുന്ന Print എന്നതിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന പ്രിൻറ് വിൻഡോയിൽ Destination - Save ട്as PDF എന്ന് കൊടുക്കുക.
- അതിന് ശേഷം സേവ് കൊടുക്കാം
ഇനി ഒബ്ജക്ഷൻ കൊടുക്കുന്നത് നോക്കാം
- അതിനായി അടുത്ത ടാബ് ആയ objection എന്നത് സെലക്ട് ചെയ്യുക.
- 10 ചോദ്യങ്ങൾക്ക് വരെ ഇങ്ങനെ കൊടുക്കാം
- ഒരു ചോദ്യത്തിന് 50 രൂപ വെച്ച് 10 ചോദ്യങ്ങൾക് 500 രൂപ ഫീസ് അടക്കണം.
- നിങ്ങൾ കൊടുക്കുന്ന ഉത്തരം ശരിയായി റെയിൽവേ തിരഞ്ഞെടുത്താൽ അടച്ച ക്യാഷ് തിരിച്ചു കിട്ടുന്നതായിരിക്കും.