Malayalam - Kaalam - കാലം

ഒരു പ്രവൃത്തി നടക്കുന്ന സമയത്തിനെ കുറിക്കുന്നതിനായി ക്രിയാധാതുവിന്റെ രൂപത്തിന് വരുത്തുന്ന മാറ്റത്തിന് കാലം എന്നു പറയുന്നു. ക്രിയ നടക്കുന്നത് എപ്പോഴാണ് എന്ന് കാണിക്കാൻ കാലം ഉപയോഗിക്കുന്നു. ഭൂതകാലം, വർത്തമാനകാലം, ഭാവികാലം എന്നിങ്ങനെ കാലം മൂന്നുവിധം.

1. ഭൂതകാലം

ഒരു ക്രിയ നടന്നു കഴിഞ്ഞു എന്ന് കാണിക്കുന്നതാണ് ഭൂതകാലം.

ഭൂതകാലത്തെക്കുറിക്കുന്നതിനുള്ള പ്രത്യയങ്ങൾ "ഇ" "തു" എന്നിവയാണ്.

'കൺ' എന്ന ധാതുവിനോട് 'തു' ചേർക്കുമ്പോൾ കൺ + തു = കണ്ടു എന്ന ഭൂതകാല രൂപം കിട്ടുന്നു.

ഉദാ: പറഞ്ഞു, ഇളകി, നടന്നു.

കേൾ + തു = കേട്ടു.

2. വർത്തമാന കാലം

ഒരു ക്രിയ നടന്നുകൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നത് വർത്തമാന കാലം.

'ഉന്നു' എന്നതാണ് വർത്തമാനകാല പ്രത്യയം.

ഉദാ: കാണുന്നു, എഴുതിക്കൊണ്ടിരിക്കുന്നു, ചിരിക്കുന്നു, ഇരിക്കുന്നു, നടക്കുന്നു മുതലായവ.

3. ഭാവികാലം

ഒരു ക്രിയ നടക്കും എന്ന് കാണിക്കുന്നത് ഭാവി കാലം. 'ഉം' എന്നതാണ് ഭാവികാല പ്രത്യയം.

ഉദാ: ഇരിക്കും, എഴുതും, ചിരിക്കും, കാണും എന്നിവ.

Tags

Post a Comment

0 Comments