Exam Series: 1 | +2 Prelims, 10th Mains - ഐക്യകേരള പ്രസ്ഥാനം



1. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് കേരളം എങ്ങനെയായിരുന്നു: തിരുവിതാംകൂർ, കൊച്ചി, നാട്ടു രാജ്യങ്ങളും ബ്രിട്ടീഷ് അധീനതയിലായിരുന്ന മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാർ ജില്ലയും ചേർന്നതായിരുന്നു സ്വാതന്ത്ര്യലഭിക്കുന്നതിന് മുന്നേ കേരളം

2. ഐക്യകേരള തമ്പുരാൻ എന്നറിയപ്പെടുന്നത്: പരീക്ഷിത്ത് തമ്പുരാൻ:

3. മലയാളം സംസാരിക്കുന്ന വർക്കായി ഒരു ഏകീകൃത സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി നടന്ന ആദ്യ സമ്മേളനം: 1921 ലെ അഖില കേരള രാഷ്ട്രീയ സമ്മേളനം ഒറ്റപ്പാലം (സമ്മേളനത്തിന്റെ അധ്യക്ഷൻ ടി.പ്രകാശം)

4. ആന്ധ്ര കേസരി എന്നറിയപ്പെടുന്ന വ്യക്തി: ടി. പ്രകാശം

5. 1921ലെ ഒറ്റപ്പാലം  അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ പ്രത്യേകത എന്തായിരുന്നു: കേരളത്തിലെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു

6. ഐക്യകേരളം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ച നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്നത് എവിടെയാണ്: എറണാകുളം (1928)

7. രണ്ടാം കേരള കോൺഗ്രസ് സമ്മേളനത്തിന് അധ്യക്ഷൻ ആരായിരുന്നു: സരോജിനി നായിഡു

8. രണ്ടാം കേരള കോൺഗ്രസ് സമ്മേളനം നടന്നത്: 1923 (പാലക്കാട്)

9. സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിൽ ഒരു പ്രത്യേക സംസ്ഥാനമായി പൊന്നു സംഘടിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു: ജവഹർലാൽ നെഹ്റു (1928)

10. 1928 ലെ അഖില കേരള രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെയാണ്: പയ്യന്നൂർ (കണ്ണൂർ)

11. കേരളത്തെ ഒരു പ്രത്യേക പ്രവിശ്യയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രൊവിൻഷ്യൽ സമ്മേളനം നടന്നത് എവിടെയായിരുന്നു: വടകര

12. വടകര സമ്മേളനത്തിന്റെ അധ്യക്ഷൻ: ജെ. എൻ. സെൻ ഗുപ്ത

13. 1937 ൽ പട്ടാഭി സീതാരാമയ്യയുടെ നേതൃത്വത്തിൽ ഐക്യകേരളത്തിനു വേണ്ടിയുള്ള രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെയാണ്: തിരുവനന്തപുരം

14. ഐക്യകേരള പ്രസ്ഥാനം ശക്തമാക്കാൻ കെ പി കേശവമേനോൻ കെപിസിസി ഉപസമിതിയുടെ അധ്യക്ഷനായ വർഷം: 1946

15. കെപിസിസി ഉപസമിതി യുടെ നേതൃത്വത്തിൽ കേരളത്തിൽ ഐക്യകേരള സമ്മേളനം നടന്നത് എപ്പോഴാണ്: 1947 ഏപ്രിൽ (തൃശ്ശൂർ)

16. 1947 തൃശ്ശൂരിലെ ഐക്യകേരള സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന വ്യക്തി: കെ കേളപ്പൻ

17. തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോജിപ്പിച്ചുകൊണ്ട് തിരു കൊച്ചി സംസ്ഥാനം രൂപം കൊണ്ടത്: 1949 ജൂലൈ 1

18. സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ ശുപാർശ പ്രകാരം മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി കേരള സംസ്ഥാനം നിലവിൽ വന്നത്: 1956 നവംബർ  1

19. തിരു-കൊച്ചി സംയോജനത്തിനു ശേഷം:

  • തിരു-കൊച്ചി ആദ്യ മുഖ്യമന്ത്രി: പറവൂർ ടി.കെ നാരായണപിള്ള
  • തിരു-കൊച്ചിയിലെ രണ്ടാമത്തെ മുഖ്യമന്ത്രി: സി കേശവൻ
  • തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി: പനമ്പള്ളി ഗോവിന്ദമേനോൻ
  • തിരുവിതാംകൂർ പ്രധാനമന്ത്രി, തിരുകൊച്ചി മുഖ്യമന്ത്രി, കേരള സംസ്ഥാന മുഖ്യമന്ത്രി  എന്നീ പദവികൾ അലങ്കരിച്ച ഏക വ്യക്തി: പട്ടം താണുപിള്ള

20. കൊച്ചി രാജ്യ പ്രജാമണ്ഡലം:

  • കൊച്ചിയിൽ പ്രായപൂർത്തി വോട്ടവകാശത്തോടെയുള്ള ഉത്തരവാദ ഭരണത്തിനുവേണ്ടി  രൂപം കൊണ്ട സംഘടന: കൊച്ചി രാജ്യ പ്രജാമണ്ഡലം
  • കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപം കൊണ്ടത്: 1941 ജനുവരി 26
  • കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറി: വി. ആർ കൃഷ്ണനെഴുത്തച്ഛൻ
  • കൊച്ചി രാജ്യ പ്രജാമണ്ഡലം പ്രഥമ പ്രസിഡണ്ട്: എസ്. നീലകണ്ഠ അയ്യർ
  • തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനു വേണ്ടിയുളള ജനകീയ പ്രക്ഷോഭം ആരംഭിച്ചത്: 1938
  • ഉത്തരവാദ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്: തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് (1938)

ഉത്തരവാദ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നേതാക്കൾ:

  • പട്ടം താണുപിള്ള, എൻ. കെ പത്മനാഭപിള്ള
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത്: 1938 ഫെബ്രുവരി 23
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡണ്ട്: പട്ടം താണുപിള്ള
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ  ആക്ടിംഗ് പ്രസിഡണ്ട് ആയ ആദ്യ വനിത: അക്കമ്മ ചെറിയാൻ

Contd....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍