10th Level Prelims - Current Affairs | കഴിഞ്ഞ പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും



1. കോവിഡ് 19 ആയി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ: ആരോഗ്യ സേതു

  • ഇലക്ട്രോണിക്സ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ഇന്ത്യ ഗവൺമെന്റ് മൊബൈൽ ആപ്ലിക്കേഷൻ ആണ്: ആരോഗ്യ സേതു
  • 2020 ഏപ്രിൽ 2ന് കേന്ദ്ര ഗവൺമെന്റ് ആരോഗ്യ സേതു ആപ്പ് അപ്ലിക്കേഷൻ ആരംഭിച്ചു
  • ലോകത്തിൽ ഏറ്റവും വേഗത്തിൽ 50 മില്യൺ ഡൗൺലോഡ് പൂർത്തിയാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ എന്ന റെക്കോർഡും  ആരോഗ്യ സേതു എന്ന ആപ്ലിക്കേഷൻ സ്വന്തമാക്കി
  • കൊറോണ കവച് എന്ന ആപ്ലിക്കേഷന്റെ പരിഷ്കരണ പതിപ്പാണ് ആരോഗ്യ സേതു
  • Cowin - (കോവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക്) കോവിഡ് 19 വാക്സിനേഷൻ രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ വെബ് പോർട്ടൽ


2. കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം: തൃശ്ശൂർ

  • കേരള ആരോഗ്യ സർവ്വകലാശാല സ്ഥാപിതമായത്: 2010
  • ചാൻസിലർ: ആരിഫ് മുഹമ്മദ് ഖാൻ (കേരള ഗവർണർ)
  • വൈസ് ചാൻസിലർ: പ്രൊഫ ഡോ. മോഹനൻ കുന്നുമ്മൽ
  • പ്രോ വൈസ് ചാൻസിലർ: സി പി വിജയൻ
  • ശ്രീമതി വീണ ജോർജ് (കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി): പ്രോ ചാൻസിലർ


3. അർജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം: ടെന്നീസ്

  • ഇന്ത്യയിലെ മികച്ച കായിക താരങ്ങൾക്ക് നൽകുന്ന പുരസ്കാരം: അർജുന അവാർഡ്
  • അർജുന അവാർഡ് നൽകി തുടങ്ങിയവർഷം: 1961
  • 2021 അർജുന അവാർഡ് ലഭിച്ച കായിക താരങ്ങളുടെ എണ്ണം: 35


  1. അർപീന്ദർ സിംഗ് (അത്‌ലറ്റിക്സ്)
  2. സിമ്രൻജിത് കൗർ (ബോക്സിംഗ്)
  3. ശിഖർ ധവാൻ (ക്രിക്കറ്റ്)
  4. ഭവാനി ദേവി ചദലവട ആനന്ദ സുന്ദരരാമൻ (ഫെൻസിങ്)
  5. മോണിക്ക (ഹോക്കി)
  6. വന്ദന കതാരിയ (ഹോക്കി)
  7. സന്ദീപ് നർവാൾ (കബഡി)
  8. ഹിമാനി ഉത്തം പരബ് (മല്ലഖംബ്)
  9. അഭിഷേക് വർമ്മ (ഷൂട്ടിംഗ്)
  10. അങ്കിത റെയ്ന (ടെന്നീസ്)
  11. ദീപക് പുനിയ (ഗുസ്തി)
  12. ദിൽപ്രീത് സിംഗ് (ഹോക്കി)
  13. ഹർമൻ പ്രീത് സിംഗ് (ഹോക്കി)
  14. രൂപീന്ദർ പാൽ സിംഗ് (ഹോക്കി)
  15. സുരേന്ദർ കുമാർ (ഹോക്കി)
  16. അമിത് രോഹിദാസ് (ഹോക്കി)
  17. ബീരേന്ദ്ര ലക്ര (ഹോക്കി)
  18. സുമിത് (ഹോക്കി)
  19. നീലകണ്ഠ ശർമ്മ (ഹോക്കി)
  20. ഹാർദിക് സിംഗ് (ഹോക്കി)
  21. വിവേക് സാഗർ പ്രസാദ് (ഹോക്കി)
  22. ഗുർജന്ത് സിംഗ് (ഹോക്കി)
  23. മന്ദീപ് സിംഗ് (ഹോക്കി)
  24. ഷംഷേർ സിംഗ് (ഹോക്കി)
  25. ലളിത് കുമാർ ഉപാധ്യായ (ഹോക്കി)
  26. വരുൺ കുമാർ (ഹോക്കി)
  27. സിമ്രൻജീത് സിംഗ് (ഹോക്കി)
  28. യോഗേഷ് കത്തുനിയ (പാരാ അത്‌ലറ്റിക്സ്)
  29. നിഷാദ് കുമാർ (പാരാ അത്‌ലറ്റിക്സ്)
  30. പ്രവീൺ കുമാർ (പാരാ അത്‌ലറ്റിക്‌സ്)
  31. സുഹാഷ് യതിരാജ് (പാരാ ബാഡ്മിന്റൺ)
  32. സിംഗ്‌രാജ് അദാന (പാരാ ഷൂട്ടിംഗ്)
  33. ഭവിന പട്ടേൽ (പാരാ ടേബിൾ ടെന്നീസ്)
  34. ഹർവീന്ദർ സിംഗ് ( അമ്പെയ്ത്ത്)
  35. ശരദ് കുമാർ (പാരാ അത്‌ലറ്റിക്‌സ്)

4. കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ: ദാരിദ്ര്യ നിർമ്മാർജ്ജനം, വനിതാ ശാക്തീകരണം

  • കുടുംബശ്രീ പദ്ധതി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്പേയ് 1998 മെയ് 17ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
  • 1999 ഏപ്രിൽ 1ന് കുടുംബശ്രീ: സംസ്ഥാന  ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ നിലവിൽ വന്നു
  • പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ആണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്
  • ദാരിദ്ര ലഘൂകരണ ത്തിനുള്ള പദ്ധതികൾ, സ്വയംതൊഴിൽ, സംരംഭങ്ങൾ എന്നിവയോടെ തുടക്കം കുറിച്ചു


5. നിർദിഷ്ട സിൽവർ ലൈൻ പദ്ധതി ഉൾപ്പെടാത്ത ജില്ല: പത്തനം തിട്ട

  • കേരളത്തിലെ തിരുവനന്തപുരത്തെയും കാസർകോഡിനെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നിർദിഷ്ട അതിവേഗ റെയിൽ പാത: സിൽവർ ലൈൻ
  • 11 ജില്ലകളിലൂടെ പാത കടന്നുപോകുന്നു
  • സിൽവർ ലൈൻ പദ്ധതി കടന്നുപോകാത്ത ജില്ലകളാണ്: പാലക്കാട്, വയനാട്, ഇടുക്കി
  • എന്തുകൊണ്ട് കെ റെയിൽ എന്ന പുസ്തകം എഴുതിയത്: തോമസ് ഐസക്ക്
  • സിൽവർ ലൈൻ നീളം: 529.45 KM
  • കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ:  വി. അജിത് കുമാർ


6. മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം: മലയാളം മിഷൻ

  • എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്നതാണ് മലയാളി മിഷന്റെ മുദ്രാവാക്യം
  • 2009 ജനുവരി 19ന് മലയാളം മിഷൻ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കി
  • 2009 ഒക്ടോബർ 22 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു
  • മലയാളം മിഷൻ ഔദ്യോഗിക ഭരണസമിതി ഡയറക്ടർ: മുരുകൻ കാട്ടാക്കട
  • മലയാളം മിഷൻ അധ്യക്ഷൻ: മുഖ്യമന്ത്രി പിണറായി വിജയൻ
  • മലയാളം മിഷൻ ഉപാധ്യക്ഷൻ: സജി ചെറിയാൻ (ബഹു സാംസ്കാരിക കാര്യവകുപ്പ് മന്ത്രി)

7. ISRO ഇപ്പോഴത്തെ ചെയർമാൻ: എസ് സോമനാഥ്

  • ആലപ്പുഴ തുറവൂർ സ്വദേശി
  • എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാൻ ആയതിനു ശേഷം എത്തിയ ആദ്യ ദൗത്യം: EOS-04 (2022 ഫെബ്രുവരി 14 ന് വിക്ഷേപിച്ചു)
  • നാവികസേനയുടെ ഇരുപത്തിയഞ്ചാമത്തെ തലവനായി ചുമതലയേറ്റ മലയാളി: ആർ ഹരികുമാർ
  • തിരുവനന്തപുരം സ്വദേശിയാണ്
  • ഇന്ത്യൻ നാവിക സേനയുടെ മേധാവിയായി സ്ഥാനമേൽക്കുന്ന ആദ്യ മലയാളി: ആർ ഹരികുമാർ


8. മീശ എന്ന നോവൽ രചിച്ചത്: എസ്. ഹരീഷ്

  • 1950 കൾക്ക് മുൻപുള്ള കേരളീയ ജാതിയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന കൃതിയാണ് മീശ എന്ന നോവൽ
  • കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2019ലെ പുരസ്കാരം മീശ എന്ന നോവലിന് ലഭിച്ചു
  • 2020ലെ മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്: ഉണ്ണി ആർ (വാങ്ക്)
  • മികച്ച നോവൽ: അടിയാള പ്രേതം (പിഎഫ് മാത്യുസ്)
  • മികച്ച കവിത: താജ്മഹൽ (ഒ. പി സുരേഷ്)
  • മുതിർന്ന എഴുത്തുകാരനായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു


9. കെ ഫോൺ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്: എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക

  • കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക്)
  • എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം: കേരളം
  • കെ ഫോൺ ഒന്നാംഘട്ട ഉദ്ഘാടനം: 2021 ഫെബ്രുവരി 15


10. സംസ്ഥാനത്തെ 8നും 18നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ നടപ്പിലാക്കുന്ന പദ്ധതി: സ്പ്ലാഷ്

  • സ്കൂൾ വിദ്യാർഥികളെ നീന്തൽ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കുന്ന കായികവകുപ്പ് പദ്ധതി: സ്പ്ലാഷ്
  • വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനൊപ്പം മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി: സഹിതം
  • കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യ മെച്ചപ്പെടുത്തി ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി: ജീവനി
  • HIV ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നൽകുന്നതായി സർക്കാർ നടപ്പിലാക്കിയ പദ്ധതി: സ്നേഹപൂർവ്വം പദ്ധതി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍