കേന്ദ്ര ബജറ്റ് 2022: തീരുമാനങ്ങള്‍


    കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം അവസാനിച്ചു.

    എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

    ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

    കൊവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു.


  • 5 നദി സംയോജന പദ്ധതിയുടെ DPR ന് അംഗീകാരം
  • കാർഷിക ഉത്പന്ന സംഭരണം 2.7 ലക്ഷം കോടി
  • 400 വന്ദേഭാരത് ട്രെയിനുകൾ
  • 100 കാർഗോ ടെർമിനൽ
  • വിദ്യാർത്ഥികൾക്കായി ONE CLASS ONE TV പദ്ധതി
  • ഡിജിറ്റൽ സർവകലാശാല
  • സ്ത്രീശാക്തീകരണം ലക്ഷ്യം
  • 2ലക്ഷം അംഗനവാടികളുടെ നവീകരണം
  • വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന
  • പിന്നാക്ക ജില്ലകളിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേക പദ്ധതി
  • 18 ലക്ഷം വീടുകൾ
  • 60 ലക്ഷം തൊഴിൽ അവസരങ്ങൾ
  • ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പ്രാധാന്യം
  • PM ഗതിശക്തി പദ്ധതി- ലക്ഷ്യം സമഗ്ര വികസനം
  • കാര്‍ഷിക രംഗത്ത് ഡ്രോണ്‍ പദ്ധതി.
  • കര്‍ഷകര്‍ക്കു താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി രൂപ വകയിരുത്തും .
  • ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി
  • പുതിയ നദീസംയോജനപദ്ധതി നടപ്പാക്കും . അഞ്ച് നദികളെ സംയോജിപ്പിക്കും
  • പി എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍
  • വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 1500 കോടി രൂപ
  • പി.എം.എ.വൈ പദ്ധതിക്ക് കീഴില്‍ പാര്‍പ്പിട പദ്ധതികള്‍ക്കായി 48,000 കോടി രൂപ
  • കുടിവെള്ളത്തിനായി 3.8 കോടി കുടുംബങ്ങള്‍ക്ക് 60,000 കോടി
  • പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ . ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രൂപവത്കരിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍