ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ പി.എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ: 5 | Most Repeated Questions From LGS Exams | LGS Main Exam Coaching | Kerala PSC | Easy PSC | LGS Coaching |

ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ പി.എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ: 5


1. 'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദിയേത്???
Answer: ദാമോദർ


2. കലിംഗയുദ്ധത്തിൽ ഏർപ്പെട്ട ഇന്ത്യൻ ചക്രവർത്തി???
Answer: അശോകൻ
 
 
3. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ???
Answer: മാൻഡിരിൻ


4. ഇന്ത്യയിൽ 'ഹരിതവിപ്ലവം' തുടങ്ങിയതെന്ന്???
Answer: 1967-68-ൽ


5. 'ഓപ്പറേഷൻ കൊക്കൂൺ' എന്നറിയപ്പെട്ടതെന്ത്???
Answer: വീരപ്പനെ വധിക്കാൻ ദൗത്യസേന നടത്തിയ രഹസ്യനീക്കം


6. അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയേത്???
Answer: വൈറ്റ് ഹൗസ്
 
 
7. ചൂടാക്കിയാൽ നഷ്ടപ്പെടുന്ന ജീവകമേത്???
Answer: ജീവകം 'സി'


8. 'പാവപ്പെട്ടവന്റെ മത്സ്യം' എന്നറിയപ്പെടുന്നതേത്???
Answer: ചാള


9. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേത്???
Answer: ജോഗ് വെള്ളച്ചാട്ടം


10. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ ശരാശരി അളവെത്ര???
Answer: 5.7 ലിറ്റർ
 
 

11. കോൺഗ്രസ് പ്രസിഡണ്ടായ ആദ്യത്തെ വനിതയാര്???
Answer: ആനി ബസന്റ്


12. ദൂരദർശന്റെ ആപ്തവാക്യമെന്ത്???
Answer: സത്യം, ശിവം, സുന്ദരം


13. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞുപോകുന്ന രോഗം???
Answer: മാലക്കണ്ണ്


14. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റം???
Answer: ഇന്ദിരാപോയന്റ്
 
 
15. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ദിശ അറിയുന്ന ജീവി???
Answer: വവ്വാൽ


16. എല്ലാ ആസിഡുകളും ഉൾക്കൊള്ളുന്ന ഒരു മൂലകം???
Answer: ഹൈഡ്രജൻ


17. ആൺകൊതുകുകളുടെ ആഹാരം???
Answer: ചെടിയുടെ നീര്
 
 
18. പൂക്കളില്ലാത്ത ഒരു സസ്യം???
Answer: കൂൺ


19. അധ്യാപകദിനം???
Answer: സെപ്റ്റംബർ 5


20. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്???
Answer: ഭക്രാനംഗൽ



21. ഫോട്ടോഗ്രാഫി ഫിലിം കണ്ടുപിടിച്ചയാൾ???
Answer: ജോൺ കാർബർട്ട്
 
 
22. ടെലിവിഷൻ കണ്ടുപിടിച്ചയാൾ???
Answer: ജോൺ എൽ. ബയേർഡ്


23. ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം???
Answer: ബ്രസീൽ


24. 'യന്ത്രം' എന്ന നോവലിന്റെ കർത്താവ്???
Answer: മലയാറ്റൂർ രാമകൃഷ്ണൻ


25. ടയർ കണ്ടുപിടിച്ചയാൾ???
Answer: ഡൺലപ്
 
 
26. മനുഷ്യശരീരത്തെപ്പറ്റി പഠിക്കുന്ന ശാസ്ത്രവിഭാഗം???
Answer: അനാട്ടമി


27. നവസാരത്തിന്റെ രാസനാമം:???
Answer: അമോണിയം ക്ലോറൈഡ്


28. എക്സിമ എന്ന രോഗം ബാധിക്കുന്ന ശരീരഭാഗമേത്???
Answer: തൊലി


29. "വന്ദേമാതരം" എന്ന ഗാനം എഴുതിയത്???
Answer: ബങ്കിംചന്ദ്ര ചാറ്റർജി
 
 
30. നമ്മുടെ സംസ്ഥാന മൃഗം???
Answer: ആന



31. ത്രിവർണപതാകയുടെ നടുക്കു കാണുന്ന ചക്രത്തിൽ ഉള്ള കാലുകളുടെ എണ്ണം???
Answer: 24


32. സുവർണക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം???
Answer: അമൃത്സർ


33. സൂര്യനിൽനിന്നും ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം???
Answer: നെപ്ട്യൂൺ
 
 
34. 1917-ൽ ഒക്ടോബർ വിപ്ലവം നടന്ന രാജ്യം???
Answer: റഷ്യ


35. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി???
Answer: മൗണ്ട് ബാറ്റൺ പ്രഭു


36. കേരള കലാമണ്ഡലം സ്ഥാപിച്ചയാൾ???
Answer: വള്ളത്തോൾ നാരായണമേനോൻ
 
 
37. ഇന്ത്യയിൽ ധീരതയ്ക്കുള്ള പരമോന്നത ബഹുമതി???
Answer: പരമവീരചക്രം


38. 'യുദ്ധവും സമാധാനവും' എന്ന നോവൽ എഴുതിയ ആൾ???
Answer: ടോൾസ്റ്റോയി


39. 'ഇന്ത്യയുടെ പൂന്തോട്ടം' എന്നറിയപ്പെടുന്ന സ്ഥലം???
Answer: കാശ്മീർ


40. തിരുവനന്തപുരം മുതൽ ഷൊർണൂർവരെ ഓടുന്ന ട്രെയിൻ???
Answer: വേണാട് എക്സ്പ്രസ്
 
 

41. സ്ലം ഡോഗ് മില്യണയറി'ന്റെ സംവിധായകൻ???
Answer: ഡാനിബോയിൽ


42. ഏറ്റവും ആഴംകൂടിയ സമുദ്രം???
Answer: പസഫിക് സമുദ്രം


43. സംഗീതജ്ഞനായിരുന്ന തിരുവിതാംകൂർ മഹാരാജാവ്???
Answer: സ്വാതിതിരുനാൾ


44. ഡംഡം വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം???
Answer: കൊൽക്കത്ത
 
 
45. കല്ലായിയെ ലോകപ്രശസ്തമാക്കിയ വ്യവസായം???
Answer: തടി


46. സത്യജിത്ത് റേ ഏതു രംഗത്ത് പ്രശസ്തനായിരുന്നു???
Answer: സിനിമ


47. രഞ്ജി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ക്രിക്കറ്റ്


48. വടക്കൻ മലബാറിലെ നാടൻ കലയാണ്???
Answer: തെയ്യം
 
 
49. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം???
Answer: ചെമ്പ്


50. കേരളത്തിൽ കശുവണ്ടി വ്യവസായം ഏറ്റവും കൂടുതൽ നടക്കുന്ന സ്ഥലമാണ്???
Answer: കൊല്ലം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍