Study Cool: 17 | ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് അറിഞ്ഞിരിക്കേണ്ട ഭാഗങ്ങളിലൂടെ ഉള്ള ചോദ്യങ്ങൾ | അവസാനഘട്ട റിവിഷൻ തിരഞ്ഞെടുത്ത ചോദ്യങ്ങൾ Part 1 | Geography | Indian Geography | Kerala Geography | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching

അവസാനഘട്ട റിവിഷൻ തിരഞ്ഞെടുത്ത ചോദ്യങ്ങൾ Part 1


1. ആരെയാണ് 1857ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത്???
Answer: ബഹദൂർഷാ രണ്ടാമൻ


2. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ ആരാണ്???
Answer: മുഖ്യമന്ത്രി
 
 
3. RBI രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ്???
Answer: ഹിൽട്ടൺയങ് കമ്മീഷൻ


4. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം???
Answer: 1885 ഡിസംബർ 28


5. റൗലറ്റ് ആക്ട് പാസാക്കിയ വർഷം???
Answer: 1919 മാർച്ച് 18


6. കേരളത്തിലെ ഏതു സ്ഥലത്തു നിന്നാണ് ആയിരത്തോളം വർഷം പഴക്കമുള്ള കപ്പൽ കണ്ടെടുത്തത്???
Answer: തൈക്കൽ
 
 
7. കയ്യൂർ സമരം നടന്ന വർഷം???
Answer: 1941 മാർച്ച് 28


8. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് എന്നാണ്???
Answer: 1812 ഡിസംബർ 5


9. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു???
Answer: റാണി ഗൗരി ലക്ഷ്മി ബായി


10. കേരളത്തിലെ ആദ്യ നിയമസഭയുടെ പോട്രം സ്പീക്കർ ആരായിരുന്നു???
Answer: റോസമ്മ പുന്നൂസ്
 
 

11. സേവന അവകാശ നിയമം കേരള നിയമസഭ പാസാക്കിയത് എന്നാണ്???
Answer: 2012 ജൂലൈ 25


12. കേരള പഞ്ചായത്ത് ആക്ട് നിലവിൽ വന്നവർഷം???
Answer: 1994


13. ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കർ ആയ വ്യക്തി ആരാണ്???
Answer: വക്കം പുരുഷോത്തമൻ


14. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ ആരാണ്???
Answer: സിക്കന്തർ ഭക്ത്
 
 
15. ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്???
Answer: സ്വാതിതിരുനാൾ


16. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ ഏതാണ്???
Answer: ചെമ്മീൻ


17. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം???
Answer: രസബാരോമീറ്റർ
 
 
18. വേനൽ കാലത്ത് രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് എവിടെയാണ്???
Answer: രാജസ്ഥാനിലെ ഭാമർ


19. സിരി നഗരം, അലൈ ദർവാസ എന്നിവ പണി കഴിപ്പിച്ച ഡൽഹി ഭരണാധികാരി ആരാണ്???
Answer: അലാവുദ്ദീൻ ഖിൽജി


20. ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച സുൽത്താനേറ്റ് ഏതാണ്???
Answer: തുഗ്ലക്ക് വംശം



21. അക്ബറിൻറെ സൈനിക പരിഷ്ക്കാരം അറിയപ്പെടുന്ന പേര്???
Answer: മാൻസബ്ദാരി സമ്പ്രദായം
 
 
22. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ലണ്ടനിൽ സ്ഥാപിതം ആകുമ്പോൾ മുഗൾ ചക്രവർത്തി ആരായിരുന്നു???
Answer: അക്ബർ


23. മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശ ശക്തി ഏതാണ്???
Answer: ഡച്ചുകാർ


24. തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയത് ആരാണ്???
Answer: റാണി സേതുലക്ഷ്മി ഭായി


25. തൃപ്പടിദാനം എന്ന ചരിത്ര സംഭവം ആയി ബന്ധപ്പെട്ട രാജാവ് ആരാണ്???
Answer: മാർത്താണ്ഡവർമ്മ
 
 
26. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം ഏതാണ്???
Answer: നിവർത്തന പ്രക്ഷോഭം


27. തെക്കൻ കേരളത്തിലെ പ്രാചീന രാജവംശം ഏതാണ്??
Answer: ആയ് രാജവംശം


28. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന പ്രമുഖ സിദ്ധാന്തം ഏതാണ്???
Answer: സുരക്ഷാ വാൽവ് സിദ്ധാന്തം (Safety Valve Theory)


29. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പുണെയിൽ നിന്ന് ബോംബെയിലേക്ക് മാറ്റാൻ കാരണമെന്താണ്???
Answer: പൂനെയിൽ പടർന്നുപിടിച്ച പ്ലേഗ്
 
 
30. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം എത്രയാണ്???
Answer: 72



31. കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്ന വ്യക്തി ആരാണ്???
Answer: പട്ടാഭി സീതാരാമയ്യ


32. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം ഐഎൻസി പ്രസിഡണ്ട് ആയിരുന്ന വ്യക്തി ആരാണ്???
Answer: മൗലാനാ അബ്ദുൽ കലാം ആസാദ്


33. ഇന്ത്യയിൽ ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആരാണ്???
Answer: ആചാര്യ വിനോബ ഭാവേ
 
 
34. ഗാന്ധിജിക്ക്‌ രാഷ്ട്രപിതാവ് എന്ന വിശേഷണം നൽകിയത് ആരാണ്???
Answer: സുഭാഷ് ചന്ദ്ര ബോസ്


35. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ ആരാണ്???
Answer: ഭഗത് സിംഗ്


36. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരാണ്???
Answer: പി ടി ചാക്കോ
 
 
37. കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന കൃതി രചിച്ചത് ആരാണ്???
Answer: ഇഎംഎസ് നമ്പൂതിരിപ്പാട്


38. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത് ഏത് ഭരണാധികാരിയുടെ കാലത്താണ്???
Answer: ചിത്തിര തിരുനാൾ


39. പ്രിസൺ 5990 ആരുടെ ആത്മകഥയാണ്???
Answer: ബാലകൃഷ്ണപിള്ള


40. സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ്???
Answer: വിഎസ് അച്യുതാനന്ദൻ
 
 

41. ഐ എൻ സി യുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്???
Answer: W C ബാനർജി


42. ഇൻക്വിലാബ് സിന്ദാബാദ് എന്ന വാക്ക് ഏത് ഭാഷയിലെ പദമാണ്???
Answer: അറബി


43. സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം എവിടെയാണ്???
Answer: കൊൽക്കത്ത


44. റിസർവ് ബാങ്ക് ദേശസാൽക്കരിച്ച വർഷം???
Answer: 1949
 
 
45. ലോകബാങ്ക് നിലവിൽ വന്ന വർഷം???
Answer: 1945


46. ഇന്ത്യയിലെ ആദ്യ വനിത സഹകരണ ബാങ്ക് ആരംഭിച്ച സംസ്ഥാനം ഏതാണ്???
Answer: കേരളം


47. സംസ്ഥാനങ്ങളിൽ ആസൂത്രണ ബോർഡുകൾ സ്ഥാപിതമായത് ഏത്???
Answer: 1967


48. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല ഏതായിരുന്നു???
Answer: വ്യവസായം
 
 
49. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്???
Answer: അഞ്ചാം പഞ്ചവത്സര പദ്ധതി


50. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ഇന്ദിരാഗാന്ധി




51. കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല ഏതാണ്???
Answer: കാസർകോഡ്


52. കേരളത്തിലെ ജില്ലകളിൽ സമുദ്രതീരം ഇല്ലാത്തതും കേരള സംസ്ഥാന ജില്ലകളാൽ മാത്രം എല്ലാവശവും ചുറ്റപ്പെട്ട ഏക ജില്ല???
Answer: കോട്ടയം
 
 
53. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം???
Answer: ഇന്ദിരാ പോയിന്റ്


54. ഖജുരാഹോ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്???
Answer: ഭോപ്പാൽ (മധ്യപ്രദേശ്)


55. ഇന്ത്യയുടെ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഒരു ഓർഡിനൻസിന്റെ കാലാവധി എത്രയാണ്???
Answer: ആറുമാസം


56. തിരഞ്ഞെടുപ്പ് കേസുകളിൽ അന്തിമ വിധി പ്രഖ്യാപിക്കുന്നത് ആരാണ്???
Answer: സുപ്രീം കോടതി
 
 
57. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആരാണ്???
Answer: ദാദാഭായ് നവറോജി


58. കേന്ദ്ര സർക്കാരിന്റെ ഏറ്റവും പ്രധാന വരുമാന മാർഗമായ നികുതി ഏതാണ്???
Answer: കോർപ്പറേറ്റ് നികുതി


59. എസ് ബി ഐ ദേശസാൽക്കരിച്ച വർഷം???
Answer: 1955


60. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത ഐ.എൻ.സി പ്രസിഡണ്ട് ആരാണ്???
Answer: ഇന്ദിരാഗാന്ധി
 
 

61. 1857ലെ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നൽകിയത് ആരാണ്???
Answer: നാനാ സാഹിബ്


62. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഐ എൻ സി പ്രസിഡണ്ട് ആരാണ്???
Answer: പട്ടാഭി സീതാരാമയ്യ


63. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം???
Answer: പ്ലാസി യുദ്ധം


64. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കുന്ന സന്ധി ഏതാണ്???
Answer: ലക്നൗ സന്ധി
 
 
65. കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം നിക്ഷിപ്തം ആയിട്ടുള്ളത് ആർക്കാണ്???
Answer: കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ സംയുക്തമായി


66. ഇന്ത്യയിൽ കടൽ മാർഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ???
Answer: പോർച്ചുഗീസുകാർ


67. പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്???
Answer: ജവർലാൽ നെഹ്റു
 
 
68. പഞ്ചായത്ത് രാജ് സംവിധാനത്തിന് ഭരണഘടനാപരമായ അംഗീകാരം നൽകിയ വർഷം???
Answer: എഴുപത്തിമൂന്നാം ഭേദഗതി 1992


69. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്???
Answer: ആനി ബസന്റ് (ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡണ്ട് ആയ ഇന്ത്യൻ വനിത - സരോജിനി നായിഡു, സ്വാതന്ത്രാനന്തരം കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്: ഇന്ദിരാഗാന്ധി)


70. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടായ ആദ്യ മലയാളി???
Answer: സി. ശങ്കരൻ നായർ



71. തളിക്കോട്ട യുദ്ധം നടന്ന വർഷം???
Answer: എ.ഡി 1565
 
 
72. തറൈൻ യുദ്ധങ്ങളിൽ പൃഥ്വിരാജ് ചൗഹാൻ ആരുമായാണ് ഏറ്റുമുട്ടിയത്???
Answer: മുഹമ്മദ് ഗോറി


73. സൈമൺ കമ്മീഷൻ വിരുദ്ധ സമരത്തെ തുടർന്ന് നടന്ന ലാത്തിച്ചാർജ്ജിൽ അന്തരിച്ച നേതാവ് ആരാണ്???
Answer: ലാലാ ലജ്പത് റായി


74. നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതിൽ മുഖ്യപങ്കുവഹിച്ച നേതാവ് ആര്???
Answer: സർദാർ വല്ലഭായി പട്ടേൽ


75. സ്വാതന്ത്ര ഇന്ത്യയുടെ ഏകീകരണത്തിന് പട്ടേലിനെ സഹായിച്ച വ്യക്തി ആരാണ്???
Answer: വി പി മേനോൻ
 
 
76. കേസരി പത്രം സ്ഥാപിച്ചത് ആരാണ്???
Answer: ബാലഗംഗാധര തിലക്


77. പഞ്ചായത്തീരാജ് ദിനമായി ആചരിക്കുന്നത്???
Answer: ഏപ്രിൽ 24


78. 2010 വരെ പഞ്ചായത്തീരാജ് ദിനമായി ആചരിച്ചത് ഏതു ദിവസമായിരുന്നു???
Answer: ഫെബ്രുവരി 19


79. ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശം അനുവദിച്ച തിരുവിതാംകൂർ രാജാവ് ആരായിരുന്നു???
Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
 
 
80. സാർവത്രിക വിദ്യാഭ്യാസം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായി ഏറ്റെടുത്തുകൊണ്ട് 1817ൽ വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു???
Answer: റാണി ഗൗരി പാർവ്വതി ഭായി



81. മലയാളി മെമ്മോറിയൽ ഈഴവമെമ്മോറിയൽ എന്നിവ സമർപ്പിക്കപ്പെട്ടത് ഏത് തിരുവിതാംകൂർ രാജാവിന് ആയിരുന്നു???
Answer: ശ്രീമൂലം തിരുനാൾ


82. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരി???
Answer: ഇബ്നു ബത്തൂത്ത


83. നളന്ദ സർവകലാശാല ആക്രമിച്ച നശിപ്പിച്ച സൈനാധിപൻ ആരാണ്???
Answer: മുഹമ്മദ് ബക്തിയാർ ഖിൽജി
 
 
84. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം???
Answer: 1789


85. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: അമേരിക്കൻ സ്വാതന്ത്ര്യ സമരം


86. സർവ്വ രാജ്യ സഖ്യം എന്ന ആശയം മുന്നോട്ടുവച്ച വ്യക്തി???
Answer: വുഡ്രോ വിൽസൺ
 
 
87. ഐക്യരാഷ്ട്രസഭ എന്ന ആശയം മുന്നോട്ടുവച്ച വ്യക്തി???
Answer: ഫ്രാങ്ക്‌ലിൻ ഡി റൂസ് വെൽറ്റ്


88. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉടമ്പടി???
Answer: അറ്റ്ലാന്റിക് ചാർട്ടർ (1941)


89. യു എൻ ചാർട്ടറിന് രൂപം നൽകിയ സമ്മേളനം നടന്നത് എപ്പോഴാണ്???
Answer: വാഷിങ്ടൺ ഡി.സി. 1944


90. യു.എൻ. ചാർട്ടറിൽ 50 രാജ്യങ്ങളിലെ പ്രതിനിധികൾ ഒപ്പു വെച്ചത്???
Answer: 1945 ജൂൺ 26
 
 

91. ഐക്യരാഷ്ട്രസഭയുടെ ആപ്തവാക്യം???
Answer: ഇത് നിങ്ങളുടെ ലോകം


92. യു.എൻ.ഒ ഔപചാരികമായി നിലവിൽ വന്ന വർഷം???
Answer: 1945 ഒക്ടോബർ 24


93. യു.എൻ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് എപ്പോഴാണ്???
Answer: 1948 ഡിസംബർ 10


94. യുഎൻ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്???
Answer: ഡിസംബർ 10
 
 
95. ഐക്യരാഷ്ട്ര സംഘടനക്കു പൊതുവായി എത്ര ഘടകങ്ങളാണുള്ളത്???
Answer: 6 (ഐക്യരാഷ്ട്രസഭയിൽ ആറ് ഘടകങ്ങൾ പൊതുവായി ഉണ്ടെങ്കിലും നിലവിൽ അഞ്ച് ഘടകങ്ങൾ മാത്രമേ ഉള്ളൂ)


96. ഐക്യരാഷ്ട്രസഭയിലെ ആറു ഘടകങ്ങൾ ഏതൊക്കെയാണ്???
Answer: 1) പൊതുസഭ, 2) രക്ഷ സമിതി, 3) സാമ്പത്തിക - സാമൂഹിക സമിതി, 4) ട്രസ്റ്റിഷിപ്പ് കൗൺസിൽ, 5) അന്താരാഷ്ട്ര നീതിന്യായ കോടതി, 6) സെക്രട്ടറിയേറ്റ്


97. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത് എപ്പോഴാണ്???
Answer: 1945 ഒക്ടോബർ 30


98. യുഎൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ???
Answer: ശശി തരൂർ
 
 
99. ഐക്യരാഷ്ട്ര സഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചത്???
Answer: എ.ബി വാജ്‌പേയി


100. ഐക്യരാഷ്ട്ര സഭയിൽ ആദ്യമായി മലയാളത്തിൽ സംസാരിച്ചത്???
Answer: മാതാ അമൃതാനന്ദമയി


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍