LDC - LGS Main Exam Coaching: 4 | Important Years | Selected General Knowledge Questions For LDC Main Exam | Selected General Knowledge Question For LGS Main Exam | General Science | Kerala PSC | Easy PSC | Degree Level Prelims Coaching | LDC Main Coaching | LGS Main Coaching

കേരള ചരിത്ര വർഷങ്ങൾ.... കേരള ചരിത്രവുമായി ബന്ധപ്പെട്ട നടന്ന സംഭവങ്ങൾ വർഷങ്ങൾ


1. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം???
Answer: നിവർത്തന പ്രക്ഷോഭം
ഈഴവർക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജനസംഖ്യാനുപാതികമായി നിയമസഭാ പ്രാതിനിധ്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം
ക്രിസ്ത്യൻ, ഈഴവ, മുസ്ലിം സമുദായത്തിലെ പ്രതിനിധികൾ ചേർന്ന് രൂപം നൽകിയ സംയുക്ത രാഷ്ട്രീയ സമിതി നിലവിൽ വന്ന വർഷം
: 1932 ഡിസംബർ 17
നിവർത്തന പ്രക്ഷോഭത്തിലെ പ്രധാന നേതാക്കന്മാർ
: എൻ വി ജോസഫ്, സി കേശവൻ, സി വി കുഞ്ഞിരാമൻ, അബ്ദുറഹ്മാൻ സാഹിബ്



2. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത വർഷം???
Answer: 1927
ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത സ്ഥലം
: തലശ്ശേരി
ശ്രീനാരായണഗുരുവിന്റെ പ്രതിമ സ്ഥാപിക്കാൻ മുൻകൈയെടുത്ത വ്യക്തി
: മൂർക്കോത്ത് കുമാരൻ
ശ്രീനാരായണഗുരു ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം
: 1913
അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം
: 1888

 
 
3. സാർവത്രിക വിദ്യാഭ്യാസം ഭരണകൂടത്തിന് ഉത്തരവാദിത്വമായി ഏറ്റെടുത്തുകൊണ്ട് റാണി ഗൗരി പാർവ്വതി ഭായി വിളംബരം നടത്തിയ വർഷം???
Answer: 1817
തിരുവിതാംകൂറിൽ ആദ്യം റീജന്റ് ഭരണം നടത്തിയത്
: റാണി ഗൗരി പാർവ്വതി ഭായി
തിരുവിതാംകൂറിന്റെ അമ്മ
: റാണി ഗൗരി പാർവ്വതി ഭായി
ലണ്ടൻ മിഷൻ സൊസൈറ്റി പ്രവർത്തനം
ആരംഭിക്കുമ്പോൾ ഭരണാധികാരി: റാണി ഗൗരി പാർവ്വതി ഭായി



4. കേരളത്തിൽ ഒന്നാം നിയമസഭ നിലവിൽ വന്ന വർഷം???
Answer: 1957 ഏപ്രിൽ 1
കേരളത്തിൽ ഒന്നാം മന്ത്രിസഭ നിലവിൽ വന്ന വർഷം
: 1957 ഏപ്രിൽ 5
ഒന്നാം കേരള നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളുടെ എണ്ണം
: 114
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
: ഇഎംഎസ് നമ്പൂതിരിപ്പാട്
ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രി
: ഇഎംഎസ് നമ്പൂതിരിപ്പാട്



5. കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനമായ സമത്വ സമാജം സ്ഥാപിച്ച വർഷം???
Answer: 1836
സമത്വ സമാജം സ്ഥാപിച്ചത്
: വൈകുണ്ഠസ്വാമികൾ
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്
: വൈകുണ്ഠസ്വാമികൾ
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ആദ്യത്തെ ആൾ എന്നറിയപ്പെടുന്നത്
: വൈകുണ്ഠസ്വാമികൾ
വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയർത്തിയ സാമൂഹിക പരിഷ്കർത്താവ്
: വൈകുണ്ഠസ്വാമികൾ
സമപന്തിഭോജനം ആവിഷ്കരിച്ചത്
: വൈകുണ്ഠസ്വാമികൾ
മിശ്രഭോജനം ആവിഷ്കരിച്ചത്
: സഹോദരൻ അയ്യപ്പൻ(1917)
2017 കേരള ഗവൺമെന്റ് 100 വർഷം ആഘോഷിച്ച സാമൂഹിക മുന്നേറ്റം
: മിശ്രഭോജനം
പ്രീതി ഭോജനം ആവിഷ്കരിച്ചത്
: 1927



6. തിരുവിതാംകൂറിൽ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത്???
Answer: 1836
സ്വാതിതിരുനാളിന്റെ ഭരണകാലത്താണ് തിരുവിതാംകൂറിൽ ജനസംഖ്യ കണക്കെടുപ്പ് നടന്നത്
തിരുവിതാംകൂറിലെ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്
: സ്വാതിതിരുനാൾ
തിരുവിതാംകൂറിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്
: സ്വാതിതിരുനാളിന്റെ ഭരണകാലം

 
 
7. തിരുവിതാംകൂർ നിയമ നിർമ്മാണ സഭ നിലവിൽ വന്ന വർഷം???
Answer: 1888
തിരുവിതാംകൂർ നിയമ നിർമ്മാണ സഭ നിലവിൽ വരാൻ മുൻകൈയെടുത്ത ദിവാൻ
: ടി രാമറാവു
തിരുവിതാംകൂർ നിയമനിർമ്മാണ സഭ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി
: ശ്രീമൂലം തിരുനാൾ രാമവർമ്മ



8. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം???
Answer: 1809
ബ്രിട്ടീഷ് ദുർ ഭരണത്തെ തിരുവിതാംകൂറിൽനിന്ന് അമർച്ചചെയ്യാൻ വേലുത്തമ്പി ദളവ കുണ്ടറയിൽ വച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ വിളംബരമാണ്
: കുണ്ടറ വിളംബരം
കുണ്ടറ വിളംബരം നടത്തിയ സ്ഥലം
: കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം



9. പൗര സമത്വ പ്രക്ഷോഭം നടന്ന വർഷം???
Answer: 1919 - 1922
ഹിന്ദുക്കൾക്കും അവർണർക്കും റവന്യൂ വകുപ്പിൽ ജോലി ലഭിക്കുന്നതിനായി നടന്ന പ്രക്ഷോഭം അറിയപ്പെടുന്നത്
: പൗര സമത്വ പ്രക്ഷോഭം
പൗരസമത്വ പ്രക്ഷോഭത്തെ പിന്തുണച്ച് എ. കെ. പിള്ളയുടെ പത്രം
: സ്വരാട്
പൗര സമത്വ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി
: ശ്രീമൂലം തിരുനാൾ
ടി കെ മാധവൻ, എൻ വി ജോസഫ് എന്നിവരായിരുന്നു പൗര സമത്വ പ്രക്ഷോഭം പ്രധാന നേതാക്കൾ



10. വി. അൽഫോൻസാമ്മ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം???
Answer: 1996
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിതയാണ്: അൽഫോൻസാമ്മ
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളിയാണ്: ശ്രീനാരായണഗുരു (1967)
പോസ്റ്റൽ സ്റ്റാമ്പിൽ രണ്ടു തവണ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളിയാണ്: വി കെ കൃഷ്ണമേനോൻ
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്: സ്വാതിതിരുനാൾ
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള സിനിമാ നടൻ: പ്രേം നസീർ
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി: ഇഎംഎസ് നമ്പൂതിരിപ്പാട് (2001)
ആർ ശങ്കർ: ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ കേരള മുഖ്യമന്ത്രി
സി അച്യുതമേനോൻ: തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മൂന്നാമത്തെ കേരള മുഖ്യമന്ത്രി
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള ദിനപത്രം: മലയാള മനോരമ
പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട കേരളത്തിലെ ആദ്യ ആരാധനാലയം
: മട്ടാഞ്ചേരി ജൂതപ്പള്ളി

 
 

11. തോൽവിറക് സമരം നടന്ന വർഷം???
Answer: 1946
തോൽവിറക് സമരം നടന്ന ജില്ല: കാസർകോട്
തോൽവിറക് സമര നായിക
: കാർത്ത്യായനി



12. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805ൽ മരണം വരിച്ച ഭരണാധികാരിയാണ് ????
Answer: പഴശ്ശിരാജ
ഒന്നാം പഴശ്ശി വിപ്ലവം നടന്ന വർഷം: 1793 -1797
ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി പരിഷ്കരണങ്ങൾ കാരണം നടന്ന കലാപം: ഒന്നാം പഴശ്ശി കലാപം
ബ്രിട്ടീഷുകാർ വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചതിന് നടന്ന കലാപം: രണ്ടാം പഴശ്ശി കലാപം
രണ്ടാം പഴശ്ശി വിപ്ലവ കാലഘട്ടം: 1800 - 1805
പഴശ്ശിരാജ വെടിയേറ്റ് മരിച്ചത്: 1805 നവംബർ 30



13. മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം???
Answer: 1891
തിരുവിതാംകൂറിൽ അഭ്യസ്തവിദ്യരായ ജനങ്ങൾക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കണമെന്ന ആവശ്യവുമായി തിരുവിതാംകൂറിലെ ജനങ്ങൾ സമർപ്പിച്ച നിവേദനം ആണ്: മലയാളി മെമ്മോറിയൽ
മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്ത വ്യക്തി: ബാരിസ്റ്റർ ജി പി പിള്ള
മലയാളി മെമ്മോറിയൽ ആദ്യമായി ഒപ്പ് വെച്ചത്: കെ പി ശങ്കരമേനോൻ
മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം
: 1891 ജനുവരി 1



14. മലബാറിലെ ജനജീവിതത്തിന്റെ ശോചനീയാവസ്ഥ മദ്രാസ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്താൻവേണ്ടി നടത്തിയ പട്ടിണിജാഥ നടന്ന വർഷം???
Answer: 1936
പട്ടിണി ജാഥ നയിച്ചത്: എ കെ ഗോപാലൻ
കണ്ണൂർ മുതൽ മദ്രാസ് വരെ പട്ടിണി ജാഥയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം: 32
ദരിദ്ര വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി യാചന യാത്ര നടത്തിയ വർഷം: 1931
യാചന യാത്ര നടത്തിയത്
: വി.ടി ഭട്ടത്തിരിപ്പാട്
തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ യാചനയാത്ര നടത്തി
 
 
15. കൊച്ചിയിൽ ഉത്തരവാദ ഭരണത്തിനു വേണ്ടി ആരംഭിച്ച പ്രക്ഷോഭം???
Answer: വൈദ്യുതി പ്രക്ഷോഭം
വൈദ്യുതി പ്രക്ഷോഭം നടന്ന ജില്ല: തൃശ്ശൂർ
വൈദ്യുതി പ്രക്ഷോഭം ആരംഭിച്ച വർഷം: 1936
വൈദ്യുതി പ്രക്ഷോഭം അടിച്ചമർത്തിയത്
: കൊച്ചി ഗവൺമെന്റ്



16. 1857 ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്???
Answer: ആലപ്പുഴ
ചാന്നാർ സ്ത്രീകൾക്ക് മാറ് മറച്ച് വസ്ത്രധാരണം നടത്താനുള്ള അനുമതി നൽകിയ തിരുവിതാംകൂർ രാജാവ്: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
തിരുവിതാംകൂറിൽ പെൺകുട്ടികൾക്ക് സ്കൂൾ ആരംഭിച്ച രാജാവ്
: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ



17. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ഡാറാസ് മെയിൽ നിലവിൽ വന്നത് ഏത് വർഷം ആണ്???
Answer: 1859
കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ആയ ഡാറാസ് മെയിൽ നിലവിൽ വരുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി
: ഉത്രം തിരുനാൾ

 
 
18. തിരു കൊച്ചി സംയോജനം നടന്ന വർഷം???
Answer: 1949
1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നിലവിൽ വന്നു തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ രാജ പ്രമുഖ്: ചിത്തിര തിരുനാൾ ബാലരാമവർമ്മ
തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി: പറവൂർ ടി കെ നാരായണപിള്ള
കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രിയായ വ്യക്തി
: പനമ്പള്ളി ഗോവിന്ദമേനോൻ



19. കൊച്ചി രാജ്യ പ്രജാമണ്ഡലം നിലവിൽ വന്നത്???
Answer: ആൻസർ കമന്റ് ചെയ്യുക


20. 1938 തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് ഭാഗമായി തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ച വനിത???
Answer: അക്കാമ്മ ചെറിയാൻ
1930 ൽ കോഴിക്കോട് വിദേശവസ്ത്ര ശാലകൾ അടപ്പിക്കുന്നതിന് നേതൃത്വം നൽകിയ വനിതയാണ്
: എ വി കുട്ടിമാളു അമ്മ 
ശ്രീമതി എന്ന മാസിക ആരംഭിച്ചത്: അന്ന ചാണ്ടി
ഇന്ത്യയിലെ ഒരു ജില്ലാ കോടതിയിൽ ജഡ്ജി ആയ ആദ്യ വനിതയാണ്: അന്നാ ചാണ്ടി (1948)
തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത്
: അക്കാമ്മ ചെറിയാൻ
കേരളത്തിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നത്
: ആനി മസ്ക്രീൻ
തിരു കൊച്ചി സംസ്ഥാനത്തിലെ ആദ്യ വനിതാ മന്ത്രിയാണ്
: ആനി മസ്ക്രീൻ
പറവൂർ ടി കെ നാരായണൻ മന്ത്രിസഭയിൽ ആരോഗ്യം, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത വനിതയാണ്
: ആനിമസ്ക്രീൻ




21. 1975 ലെ ദേശീയ അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി ആയിരുന്നത് ആരാണ്???
Answer: സി അച്യുതമേനോൻ
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ആണ് സി അച്യുതമേനോൻ
കേരളത്തിലാദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി: സി അച്യുതമേനോൻ
പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി ആണ്: ആർ ശങ്കർ
ദിനമണി എന്ന പത്രം ആരംഭിച്ച മുഖ്യമന്ത്രിയാണ്: ആർ ശങ്കർ
പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി: പട്ടം താണുപിള്ള
 
 
22. തിരുവിതാംകൂറിൽ പുതുതായി രൂപംകൊണ്ട നിയമനിർമ്മാണസഭ ആദ്യമായി സമ്മേളിച്ച വർഷം???
Answer: 1948 മാർച്ച് 20
1948 മാർച്ച് 20ന് നടന്ന ആദ്യ സമ്മേളനത്തിൽ പ്രസിഡന്റ്
: എ. ജെ ജോൺ ആയിരുന്നു
തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
: പട്ടം താണുപിള്ള



23. തിരുവിതാംകൂറിൽ വന നിയമം വന്ന വർഷം???
Answer: 1887
കേരള വൃക്ഷ സംരക്ഷണ നിയമം: 1986ൽ നിലവിൽ വന്നു
കേരള വന നിയമം നിലവിൽ വന്ന വർഷം: 1961




കേരള നവോത്ഥാന സംഘടനകൾ, സ്ഥാപിതമായ വർഷം, സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്

24. സമത്വ സമാജം???
Answer: 1936 (വൈകുണ്ഠസ്വാമികൾ)


25. സാധുജനപരിപാലന സംഘം???
Answer: 1907 (അയ്യങ്കാളി)
 
 
26. സാധുജന പരിപാലന സംഘവും പുലയമഹാ സഭ ആയി മാറിയ വർഷം???
Answer: 1938


27. അയ്യാ മിഷൻ???
Answer: 1985 (തൈക്കാട് അയ്യ)


28. CMI സഭ???
Answer: 1831 (ചാവറ കുര്യാക്കോസ് ഏലിയാസ്)


29. ആനന്ദമഹാസഭ???
Answer: 1918 (ബ്രഹ്മാനന്ദ ശിവയോഗി)
 
 
30. അരയ സമാജം???
Answer: 1907 (പണ്ഡിറ്റ് കറുപ്പൻ)



31. ജാതി നാശിനി സഭ???
Answer: 1933 (ആനന്ദതീർത്ഥൻ)


32. എൻഎസ്എസ്???
Answer: 1914 (മന്നത്ത് പത്മനാഭൻ)


33. എസ്എൻഡിപി???
Answer: 1903 (ശ്രീനാരായണഗുരു)
 
 
34. ഗ്രേറ്റർ ഈഴവ അസോസിയേഷൻ???
Answer: 1896 (ഡോ.പൽപ്പു)


35. എസ്എൻഡിപിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ധർമ പട സംഘം എന്ന സംഘടന രൂപീകരിച്ചത്???
Answer: ടി കെ മാധവൻ


36. ബ്രഹ്മസമാജ ത്തിന്റെ കേരളത്തിലെ ശാഖ 1888ൽ സ്ഥാപിച്ചത്???
Answer: അയ്യത്താൻ ഗോപാലൻ
 
 
37. കേരള നായർ സമാജം സ്ഥാപിച്ചത്???
Answer: C കൃഷ്ണപിള്ള


38. പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS)???
Answer: 1909 (പൊയ്കയിൽ യോഹന്നാൻ)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍