Prelims Mega Revision Points: 59 | ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ | India | General Knowledge | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ


1. 1773 ലെ റെഗുലേറ്റിങ് ആക്ടിനെ തുടർന്ന് ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്ന സ്ഥാനപ്പേരിൽ ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ ആയതാരാണ്???
Answer: വാറൻ ഹേസ്റ്റിങ്സ്


2. ബ്രിട്ടിഷ് പാർലിമെന്റിന്റെ ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനായ ആദ്യ ഗവർണർ ജനറൽ ആരാണ്???
Answer: വാറൻ ഹേസ്റ്റിങ്സ്
 
 
3. വാറൻ ഹേസ്റ്റിങ്സിന്റെ ഭരണ കാലത്ത് 1784-ൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാരാണ്???
Answer: വില്ല്യം ജോൺസ്


4. രണ്ട് പ്രാവശ്യം ഗവർണർ ജനറൽ പദവിലിരുന്ന വ്യക്തി ആരാണ്???
Answer: കോൺവാലീസ് (1786-1793, 1805)


5. മൂന്നാം ആഗ്ലോ മൈസൂർ യുദ്ധത്തിന് അന്ത്യം കുറിച്ച 1792 ലെ ശ്രീരംഗപട്ടണം സന്ധി ഒപ്പുവയ്ക്കുമ്പോൾ ബ്രിട്ടിഷ് ഗവർണർ ജനറൽ ആരായിരുന്നു???
Answer: കോൺവാലീസ് പ്രഭു


6. 1793 ൽ ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിൽ വരുത്തിയ ഗവർണർ ജനറൽ ആരാണ്???
Answer: കോൺവാലീസ് പ്രഭു
 
 
7. 1795ൽ നിസാമും മറാത്തരും തമ്മിൽ നടന്ന ഖർദ യുദ്ധ വേളയിൽ ഇടപെടാതിരിക്കൽ നയം സ്വീകരിച്ച ഗവർണർ ജനറൽ ആരാണ്???
Answer: ജോൺ ഷോർ


8. 1799 ൽ വെല്ലസ്ലി പ്രഭുവിന്റെ കാലത്ത് നടന്ന ഏത് യുദ്ധത്തിലാണ് ടിപ്പു സുൽത്താൻ വധിക്കപ്പെട്ടത്???
Answer: നാലാം ആംഗ്ലോ മൈസൂർ യുദ്ധം


9. ബ്രിട്ടിഷ് ഇന്ത്യയിലെ ആക്ടിങ് ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽ കാലം ആ പദവിയിൽ തുടർന്നത് ആരാണ്???
Answer: ജോർജ് ബാർലോ


10. ജോർജ് ബാർലോവിന്റെ കാലത്ത് 1806ൽ ദക്ഷിണേന്ത്യയിൽ എവിടെയാണ് പട്ടാള കലാപം അരങ്ങേറിയത്???
Answer: വെല്ലൂർ
 
 

11. 1809 ൽ രഞ്ജിത് സിങ്ങുമായി അമൃത്സർ ഉടമ്പടിയിൽ ഒപ്പുവച്ച ബ്രിട്ടിഷ് ഗവർണർ ജനറൽ ആരാണ്???
Answer: മിന്റോ ഒന്നാമൻ


12. മദ്രാസ് പ്രസിഡൻസിയിൽ റയറ്റ്വാരി സമ്പ്രദായവും വടക്കേയിന്ത്യയിൽ മഹൽവാരി സമ്പ്രദായവും നടപ്പിലാക്കിയത് ഏത് ഗവർണർ ജനറലിന്റെ കാലത്താണ്???
Answer: ഹേസ്റ്റിങ്സ് പ്രഭു


13. കൊള്ളക്കാരായിരുന്ന പിണ്ഡാരികളെ അമർച്ച ചെയ്ത ഗവർണർ ജനറൽ ആരായിരുന്നു???
Answer: ഹേസ്റ്റിങ്സ് പ്രഭു


14. 1857 ലെ മഹത്തായ കലാപകാലത്ത് ബ്രിട്ടിഷ് ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു???
Answer: കാനിങ് പ്രഭു
 
 
15. 1833 ലെ ഏത് ആക്ട് പ്രകാരമാണ് ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്ന സ്ഥാനപ്പേര് മാറ്റി ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയത്???
Answer: ചാർട്ടർ ആക്ട്


16. 1833 ലെ ചാർട്ടർ ആക്ടിലെ പരിഷ്കാര പ്രകാരം ഗവർണർ ജനറൽ ഓഫ് ഇന്ത്യാ പദവി ആദ്യമായി വഹിച്ചതാരാണ്???
Answer: വില്യം ബെന്റിക്ക് പ്രഭു


17. 1829 ലെ റെഗുലേഷൻ 17 എന്ന നിയമത്തിലൂടെ വില്യം ബെന്റിക്ക് പ്രഭു നിർത്തലാക്കിയ ആചാരം ഏതാണ്???
Answer: സതി
 
 
18. വില്യം ബെന്റിക്ക് പ്രഭു പ്രധാനമായും ഏത് ഭാഷയ്ക്ക് പകരമായാണ് ഇംഗ്ലിഷിനെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയത്???
Answer: പേർഷ്യൻ


19. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലിഷിലേക്ക് മാറ്റിയ ഗവർണർ ജനറൽ ആരാണ്???
Answer: വില്യം ബെന്റിക്ക് പ്രഭു


20. 1829 ലെ ബംഗാൾ സതി റെഗുലേഷൻ കൊണ്ടുവരാൻ വില്യം ബെന്റിക്ക് പ്രഭുവിന് പ്രചോദനമായ സാമൂഹ്യ പരിഷ്കർത്താവ് ആരാണ്???
Answer: രാജാറാം മോഹൻ റോയ്



21. ഒന്നാം ആംഗ്ലോ സിഖ് യുദ്ധത്തിന് അന്ത്യം കുറിച്ച് കൊണ്ട് ലാഹോർ ഉടമ്പടി ഒപ്പ് വെച്ചത് ഏത് ഗവർണർ ജനറലിന്റെ കാലത്താണ്???
Answer: ഹാർഡിഞ്ച് പ്രഭു ഒന്നാമൻ
 
 
22. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗവർണർ ജനറലായത് ആരാണ്???
Answer: ഡൽഹൗസി പ്രഭു


23. ഡൽഹൗസി പ്രഭുവിന്റെ ദത്താവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടിഷ് ഇന്ത്യയോട് ചേർക്കപ്പെട്ട ആദ്യത്തെ നാട്ടു രാജ്യം ഏതാണ്???
Answer: സത്താറ


24. ഡൽഹൗസി പ്രഭുവിന്റെ കാലത്ത് സമർപ്പിക്കപ്പെട്ട എന്താണ് ഇന്ത്യയിലെ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്???
Answer: വുഡ്സ് ഡെസ്പാച്ച്


25. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് 1853 ൽ ബോംബെയ്ക്കും താനെയ്ക്കും ഇടയിൽ ആദ്യത്തെ തീവണ്ടി സർവീസ് നടത്തിയത്???
Answer: ഡൽഹൗസി പ്രഭു
 
 
26. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും അധികാരം ബ്രിട്ടിഷ് രാജ്ഞിയിലേക്ക് മാറിയ ശേഷം ഇന്ത്യയിലെ ആദ്യ വൈസ്രോയി പദവി വഹിച്ചതാരാണ്???
Answer: കാനിങ് പ്രഭു


27. കൽക്കത്തെ, ബോംബെ, മദ്രാസ് ഹൈക്കോടതികൾ 1862ൽ ആരംഭിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ്???
Answer: എൽജിൻ പ്രഭു


28. ആരുടെ ഭരണകാലത്താണ് ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പും തപാൽ സംവിധാനവും നിലവിൽ വന്നത്???
Answer: ഡൽഹൗസി പ്രഭു


29. ഇന്ത്യാ ചരിത്രത്തിൽ വധിക്കപ്പെട്ട ഒരേയൊരു വൈസ്രോയി ആരാണ്???
Answer: മെയോ പ്രഭു
 
 
30. 1872 ൽ ഏത് വൈസായിയുടെ കാലത്ത് ആണ് ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത്???
Answer: മെയോ പ്രഭു



31. കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിക്കുകയും സ്ട്രാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് തുടക്കം കുറിക്കുകയും ചെയ്ത വൈസ്രോയി ആരായിരുന്നു???
Answer: മെയോ പ്രഭു


32. പ്രാദേശിക ഭാഷാ പത്രപ്രവർത്തന സ്വാതന്ത്യത്തെ ഹനിച്ച വെർണാക്കുലർ പ്രസ്സ് ആക്റ്റ് 1878 ൽ നടപ്പിലാക്കിയ വൈസ്രോയി ആരാണ്???
Answer: ലിട്ടൺ പ്രഭു


33. 1877 ലെ ഒന്നാം ഡൽഹി ദർബാറിലൂടെ വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ്???
Answer: ലിട്ടൺ പ്രഭു
 
 
34. 1882 ൽ പ്രാദേശിക ഭാഷാ പത്ര നിയമം റദ്ദ് ചെയ്തത് ഏത് വൈസ്രോയിയുടെ കാലത്താണ്???
Answer: റിപ്പൺ പ്രഭു


35. 1882 ഫെബ്രുവരി 3 ന് റിപ്പൺ പ്രഭു നിയമിച്ച വിദ്യാഭ്യാസ കമ്മിഷന്റെ അധ്യക്ഷൻ ആരായിരുന്നു???
Answer: വില്യം ഹണ്ടർ


36. ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടത് ഏത് വൈസ്രോയിയുടെ കാലത്താണ്???
Answer: ഡഫറിൻ പ്രഭു
 
 
37. ഏത് വൈസ്രോയിയുടെ ഭരണ കാലത്താണ് കുപ്രസിദ്ധമായ ബംഗാൾ വിഭജനം നടന്നത്???
Answer: കഴ്സൺ പ്രഭു


38. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ച വൈസ്രോയി ആരാണ്???
Answer: കഴ്സൺ പ്രഭു


39. മുസ്ലീം ലീഗ് സ്ഥാപിതമാകുന്ന വേളയിൽ ബ്രിട്ടിഷ് ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു???
Answer: മിന്റോ പ്രഭു


40. 1911 ൽ ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയത് ഏത് വൈസ്രോയിയുടെ കാലത്തായിരുന്നു???
Answer: ഹാർഡിഞ്ച് പ്രഭു
 
 

41. 1919 ഏപ്രിൽ 13 ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു???
Answer: ചെംസ്ഫോർഡ് പ്രഭു


42. 1798 ൽ സൈനിക സഹായവ്യവസ്ഥ ആവിഷ്കരിച്ച് ഗവർണർ ജനറൽ ആരാണ്???
Answer: വെല്ലസ്ലി പ്രഭു


43. ജാലിയൻ വാലാബാഗ് കൂട്ടക്കൊലെയെ കുറിച്ച് അന്വേഷിക്കാൻ ചെംസ്ഫോർഡ് പ്രഭുവിന്റെ കാലത്ത് നിയോഗിച്ച ബ്രിട്ടിഷ് കമ്മിഷൻ എതായിരുന്നു???
Answer: ഹണ്ടർ കമ്മിഷൻ


44. ഇന്ത്യയിൽ വൈസ്രോയി പദം അലങ്കരിച്ച ഒരേയൊരു ജൂത വംശജൻ ആരായിരുന്നു???
Answer: റീഡിങ് പ്രഭു
 
 
45. 1921 ലെ മലബാർ കലാപ കാലത്ത് ബ്രിട്ടിഷ് ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു???
Answer: റീഡിങ് പ്രഭു


46. ക്വിറ്റ് ഇന്ത്യാ സമര വേളയിൽ ആരായിരുന്നു ഇന്ത്യയിലെ വൈസ്രോയി???
Answer: ലിൻലിത്ഗോ പ്രഭു


47. 1946 സെപ്റ്റംബർ 2 ന് നിലവിൽ വന്ന ഇടക്കാല സർക്കാരിലെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ പ്രസിഡന്റ് ആരായിരുന്നു???
Answer: വേവൽ പ്രഭു


48. ബ്രിട്ടിഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി, സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ഈ പദവികൾ വഹിച്ചത് ആരായിരുന്നു???
Answer: മൗണ്ട്ബാറ്റൻ പ്രഭു
 
 
49. സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യാക്കാരനായ ആദ്യത്തെയും അവസാനത്തേയും ഗവർണർ ജനറൽ ആരായിരുന്നു???
Answer: സി. രാജഗോപാലാചാരി


50. ഇന്ത്യയിൽ ബ്രിട്ടിഷ് ആധിപത്യത്തിന് അടിത്തറയിട്ട 1757 ൽ നടന്ന യുദ്ധം ഏതാണ്???
Answer: പ്ലാസ്സി യുദ്ധം




51. 1757 ലെ പ്ലാസ്സി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്താൻ റോബർട്ട് ക്ലൈവിനെ സഹായിച്ച സിറാജ് ഉദ് ദൗളയുടെ സൈനിക കമാൻഡർ???
Answer: മിർ ജാഫർ


52. 1764 ൽ നടന്ന ഏത് യുദ്ധമാണ് ഇന്ത്യയിലെ ബ്രിട്ടിഷ് മേധാവിത്വം സുസ്ഥിരമാക്കിയത്???
Answer: ബക്സർ യുദ്ധം
 
 
53. ഇന്ത്യയിൽ സാമാജ്യം സ്ഥാപിക്കാനുള്ള ഫ്രഞ്ചുകാരുടെ മോഹം തകർത്ത 1760 ലെ യുദ്ധം ഏതാണ്???
Answer: വാണ്ടിവാഷ് യുദ്ധം


54. 1857 ലെ കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാനുള്ള കാരണം ഏത് കമ്പനി നിർമിച്ച പുതിയ തോക്കും തിരയും സൈന്യത്തിൽ നിർബന്ധമാക്കിയത് കൊണ്ടാണ്???
Answer: എൻഫീൽഡ്


55. 34 ാം ബംഗാൾ നേറ്റീവ് ഇൻഫൻട്രിയിലെ ശിപ്പായി നമ്പർ 1446 ആയ പട്ടാളക്കാരൻ 1857ലെ മഹത്തായ കലാപത്തിലെ പ്രഥമ സ്മരണീയനാണ്. ആരാണിദ്ദേഹം???
Answer: മംഗൾ പാണ്ഡ


56. സൈനിക കോടതിയുടെ വിചാരണക്കൊടുവിൽ മംഗൾ പാണ്ഡയെ തൂക്കിലേറ്റിയത് എന്നാണ്???
Answer: 1857 ഏപ്രിൽ 8
 
 
57. 1857 മെയ് 10ന് മഹത്തായ കലാപത്തിന് തുടക്കം കുറിച്ചത് എവിടെ വെച്ചായിരുന്നു???
Answer: മീററ്റ്


58. 1857 ലെ കലാപത്തെ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്യ സമരമായി ന്യൂയോർക്ക് ട്രൈബ്യൂണൽ പത്രത്തിൽ വിലയിരുത്തിയ ജർമൻ തത്വചിന്തകൻ ആരാണ്???
Answer: കാൾ മാർക്സ്


59. 1857 ലെ മഹത്തായ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരമായി, ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് 1857 എന്ന കൃതിയിലൂടെ ആദ്യമായി വിശേഷിപ്പിച്ചതാരായിരുന്നു???
Answer: വി.ഡി. സവർക്കർ


60. 1857 ലെ കലാപത്തിന്റെ ബുദ്ധി കേന്ദ്രം എന്നറിയപ്പെട്ട ആരുടെ യഥാർഥ പേരായിരുന്നു ദോണ്ടുപന്ത് എന്നത്???
Answer: നാനാ സാഹേബ്
 
 

61. നാനാ സഹേബിന്റെ സൈനിക ഉപദേഷ്ടാവും കമാന്റർ ഇൻ ചീഫുമായിരുന്ന താന്തിയാ തോപ്പിയുടെ യഥാർഥ പേരെന്തായിരുന്നു???
Answer: രാമചന്ദ്ര പാണ്ഡുരംഗ


62. പൈക ബിദ്രോഹ എന്നറിയപ്പെടുന്ന 1817 ലെ പൈക കലാപത്തിന്റെ പ്രധാന കേന്ദ്രം ഒഡീഷയിലെ ഏത് പ്രദേശമായിരുന്നു???
Answer: ഖുർധ


63. ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തിൽ 1817 ൽ ഒഡീഷയിൽ നടന്ന കലാപം ഏതാണ്???
Answer: പൈക കലാപം


64. പേഷ്വാ ബാജി റാവു രണ്ടാമന്റെ ദത്തു പുത്രനായ സമര സേനാനി ആരായിരുന്നു???
Answer: നാനാ സാഹേബ്
 
 
65. 1857 ലെ കലാപത്തിൽ മണിറാം ദത്ത ഏത് പ്രദേശത്താണ് വിപ്ലവത്തിന് നേതൃത്വം നൽകിയത്???
Answer: അസം


66. ബംഗാളിലെ ഇൻഡിഗോ കലാപത്തിന്റെ പശ്ചാത്തലത്തിൽ നീലം കർഷകരുടെ കഷ്ടതകൾ വിവരിക്കുന്ന "നീൽ ദർപ്പൺ" എന്ന കൃതി രചിച്ചതാരാണ്???
Answer: ദിനബന്ധു മിത്ര


67. 1857 ലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ "അമൃതം തേടി" എന്ന നോവൽ രചിച്ചത് ആരാണ്???
Answer: മലയാറ്റൂർ രാമകൃഷ്ണൻ
 
 
68. 1857 ലെ മഹത്തായ കലാപകാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി ആരായിരുന്നു???
Answer: പ്രഭു പാൽമേഴ്സ്റ്റൺ പ്രഭു


69. ആരെയാണ് 1857 ലെ സമര സേനാനികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത്???
Answer: ബഹദൂർഷ രണ്ടാമൻ (ബഹദൂർഷാ സഫർ)


70. ഡൽഹിയിലെ കശാപ്പുകാരൻ എന്നറിയപ്പെട്ട ഏത് ഈസ്റ്റ് ഇന്ത്യാ കമ്പനി ഓഫിസറാണ് 1857 ൽ ഡൽഹിയിലെ വിപ്ലവത്തെ അടിച്ചമർത്തിയത്???
Answer: ജോൺ നിക്കോൾസൺ



71. വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് ത്സാൻസി റാണിയെ വിശേഷിപ്പിച്ച ബ്രിട്ടിഷ് ഓഫിസർ ആരാണ്???
Answer: ഹ്യൂ റോസ്
 
 
72. സഹോദരങ്ങളായ സിദൂ മുർമു, കാൻഹു മുർമു എന്നിവരുടെ നേതൃത്വത്തിൽ ജന്മി നാടുവാഴിത്തത്തിനും ബ്രിട്ടിഷ് കോളനിവാഴ്ച്ചക്കും എതിരായി നടത്തിയ കലാപം ഏതാണ്???
Answer: സാന്താൾ കലാപം


73. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദ മഠം എന്ന നോവൽ ഏത് സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്???
Answer: സന്യാസി കലാപം


74. ഭബാനി പഥക്, ദേവി ചൗധരാണി എന്നിവർ ഏത് കലാപവുമായി ബന്ധപ്പെട്ട നേതാക്കളായിരുന്നു???
Answer: സന്യാസി കലാപം


75. സ്വാതന്ത്യ സമര കാലത്ത് ബ്രിട്ടിഷുകാർ നിരോധിച്ച ദേവി ചൗധരാണി എന്ന നോവൽ രചിച്ചത് ആരാണ്???
Answer: ബങ്കിം ചന്ദ്ര ചാറ്റർജി
 
 
76. കരം ഷായുടെയും മകനായ ടിപ്പു ഷായുടേയും നേതൃത്വത്തിൽ 1825 - 1850 കാലഘട്ടത്തിൽ ബംഗാളിൽ നടന്ന കലാപം ഏതാണ്???
Answer: പാഗൽ പന്തി കലാപം


77. ഹാജി ഷരിയത്തുള്ള സ്ഥാപിച്ച് മുസ്ലീം വിഭാഗം അദ്ദേഹത്തിന്റെ മകനായ ദാദു മിയാന്റെ നേതൃത്വത്തിൽ ചൂഷണത്തിനെതിരെ നടത്തിയ കലാപം ഏതാണ്???
Answer: ഫറൈസി ലഹള


78. കുക്ക പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആരെയാണ് 1872 ബ്രിട്ടിഷുകാർ റംഗൂണിലേക്ക് നാടു കടത്തിയത്???
Answer: ബാബാ രാം സിങ്


79. മാന്യം കലാപം എന്ന് കൂടി അറിയപ്പെട്ട 1922-1924 കാലത്തെ റാംപ കലാപത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു???
Answer: അല്ലൂരി സീതാരാമ രാജു
 
 
80. "ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു" എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെയാണ്???
Answer: ത്സാൻസി റാണി



81. കരം തമ്മണ്ണ ദോരയുടെ നേതൃത്വത്തിൽ 1839 മുതൽ നടന്ന വിവിധ റാംപ കലാപങ്ങൾക്ക് വേദിയായ സംസ്ഥാനം ഏതാണ്???
Answer: ആന്ധ്രപ്രദേശ്


82. 1774-1779 കാലഘട്ടത്തിൽ ഛത്തിസ്ഗഡിലെ ബസ്തർ മേഖലയിൽ നടന്ന ഗിരി വർഗ കലാപം ഏതാണ്???
Answer: ഹൽബ കലാപം


83. പോർച്ചുഗീസ് ഭരണത്തിനെതിരെ 1787 ൽ പിന്റോ കലാപം നടന്നത് എവിടെയാണ്???
Answer: ഗോവ
 
 
84. ഇരുപത്തിയഞ്ച് വയസ്സുകാരനായ ജാത്ര ഒറാവോണിന്റെ നേതൃത്വത്തിൽ 1914 ൽ ആരംഭിച്ച് ഗോത്ര കലാപം ഏതാണ്???
Answer: താനാ ഭഗത് വിപ്ലവം


85. പതിനാറാം വയസ്സിൽ ബ്രിട്ടിഷ് തടവിലായ ബ്രിട്ടിഷുകാർക്കെതിരെ നാഗാ കലാപത്തിന് നേതൃത്വം നൽകിയ വനിത ആരാണ്???
Answer: റാണി ഗെയ്ഡിൻല്യൂ


86. മണികർണിക എന്ന യഥാർഥ നാമധേയമുണ്ടായിരുന്ന ഏത് ധീര വനിതയുടെ ഓമനപ്പേരായിരുന്നു ഛബിലി???
Answer: ത്സാൻസി റാണി
 
 
87. റാണി ഗെയ്ഡിൻല്യൂവിന് റാണി എന്ന പദവി സമ്മാനിച്ചത് ആരായിരുന്നു???
Answer: ജവാഹർലാൽ നെഹ്റു


88. 1830 കളിൽ ശക്തി പ്രാപിച്ച് 1870 കളോടെ അമർച്ച ചെയ്യപ്പെട്ട വഹാബി പ്രസ്ഥാനത്തിന്റെ നേതാവ് ആരായിരുന്നു???
Answer: സയ്യിദ് അഹമ്മദ് ബറെൽവി


89. 1799 ൽ ആരംഭിച്ച പോളിഗാർ യുദ്ധങ്ങൾക്ക് വേദിയായ സംസ്ഥാനം ഏതാണ്???
Answer: തമിഴ്നാട്


90. 1799 ലെ ആദ്യ പോളിഗാർ യുദ്ധത്തിന് നേതൃത്വം നൽകിയ പാഞ്ചാലൻകുറിച്ചിയിലെ ഏത് ഭരണാധികാരിയേയാണ് 1799 ഒക്ടോബർ 16 ന് ബ്രിട്ടിഷുകാർ തൂക്കിലേറ്റിയത്???
Answer: വീരപാണ്ഡ്യ കട്ടബൊമ്മൻ
 
 

91. ഉത്തരേന്ത്യയിൽ നടന്ന ഏത് കലാപമാണ് ഉൽഗുലാൻ കലാപം എന്ന് കൂടി അറിയപ്പെടുന്നത്???
Answer: മുണ്ട കലാപം


92. മുണ്ട കലാപത്തിന് നേതൃത്വം നൽകിയ ആരുടെ ജന്മദിനത്തിലാണ് ജാർഖണ്ഡ് സംസ്ഥാനം രൂപം കൊണ്ടത്???
Answer: ബിർസ മുണ്ട


93. 1831 -1832 കാലത്ത് സമീന്ദർമാരുടെ നേതൃത്വത്തിൽ ഏത് സംസ്ഥാനത്താണ് പാലക്കൊണ്ട കലാപം നടന്നത്???
Answer: ആന്ധ്രപ്രദേശ്


94. 1920 കളിൽ മദാരി പാസിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ നടന്ന കർഷക പ്രക്ഷോഭം ഏതാണ്???
Answer: ഏക മൂവ്മെന്റ്
 
 
95. 1825 ൽ സത്താറയിൽ ചിറ്റൂർ സിങിന്റെ നേതൃത്വത്തിൽ നടന്ന കലാപം ഏതാണ്???
Answer: റാമോസി കലാപം


96. തന്റെ പടത്തലവനായ സങ്കൊളി രായണ്ണയോടൊപ്പം 1824 ൽ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ധീരവനിത അവരുടെ പിടിയിലാവുകയും 1829 ൽ വീരമൃത്യു വരിക്കുകയും ചെയ്തു. ആര്???
Answer: റാണി ചെന്നമ്മ


97. ദത്താവകാശനിരോധനത്തിന്റെ പേരിൽ തന്റെ രാജ്യമായ കിട്ടൂർ കൈപ്പിടിയിലാക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഏത് ധീര വനിതയുടെ പ്രതിമയാണ് 2017 ൽ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ പാർലമെന്റ് സമുച്ചയത്തിൽ അനാച്ഛാദനം ചെയ്തത്???
Answer: റാണി ചെന്നമ്മ


98. രാജകുമാരനായ ഗമാധർ കൊൻവറിന്റെ നേതൃത്വത്തിൽ ബ്രിട്ടിഷുകാർക്കെതിരെ അഹോം കലാപം നടന്നത് ഏത് പ്രദേശത്താണ്???
Answer: അസം
 
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍