Current Affairs 2020 | January 2020 | 2020 January Ful Current Affairs For Kerala PSC 10, 12, Degree Level Exams | Current Affairs for Railway Exams | Monthly Current Affairs Malayalam |

ജനുവരി - 2020


1. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനാവിഭാഗങ്ങളുടെ സംയുക്ത നടത്തിപ്പിനായി സൃഷ്ടിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (സിഡിഎസ്) അധികാരമേറ്റത്???
Answer: മുൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്


2. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡിന്റെ (സിബിഐസി) അധ്യക്ഷ ചുമതലയുള്ള മലയാളി???
Answer: ഡോ. ജോൺ ജോസഫ്
 
 
3. കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം പ്രാബല്യത്തിലായത്???
Answer: 1 ജനുവരി 2020


4. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു പകരമുള്ള ദേശീയ മെഡിക്കൽ കമ്മിഷൻ അധ്യക്ഷൻ???
Answer: പ്രഫസർ സുരേഷ് ചന്ദ്ര ശർമ


5. ദേശീയ സീനിയർ വോളിബോൾ വനിതാവിഭാഗത്തിൽ കേരളം ആരെ പരാജയപ്പെടുത്തിയാണ് മൂന്നാം കിരീ‌ടം നേ‌ടിയത്???
Answer: റെയിൽവേയെ


6. ദേശീയ സീനിയർ വോളിബോൾ പുരുഷവിഭാഗത്തിൽ കിരീടം ചൂടിയത്???
Answer: തമിഴ്നാട്
 
 
7. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആദരിച്ച കേരളത്തിൽ നിന്നുള്ള സന്നദ്ധ പ്രവർത്തന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചവർ???
Answer: തെരുവോരം മുരുകൻ, കായംകുളം സ്വദേശി ദേവകിയമ്മ


8. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗമായി ചുമതലയേറ്റത്???
Answer: വി.കെ. ബീനാകുമാരി


9. ഇറാഖിലെ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സേനാ കമാൻഡർ???
Answer: ജനറൽ ഖാസിം സുലൈമാനി


10. റിലയൻസ് ഫൗണ്ടേഷൻ ദേശീയ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളിൽ കിരീടം നേടിയത്???
Answer: മലപ്പുറം എംഎസ്പി സ്കൂൾ
 
 

11. ദേശീയ അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം ചൂടിയത്???
Answer: മാംഗ്ലൂർ സർവകലാശാല


12. ദേശീയ അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ രണ്ടും മൂന്നും നാലും സ്ഥാനം നേടിയത്???
Answer: മദ്രാസ്, എംജി, കാലിക്കറ്റ് സർവകലാശാലകൾ


13. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണർ???
Answer: എ. ആർ. അജയകുമാർ


14. ശബരിമല വിഷയം പരിഗണിക്കാനുള്ള ഒൻപതംഗ ഭരണഘടനാ ബെഞ്ച് അധ്യക്ഷനായി ചുമതലയേറ്റത്???
Answer: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ
 
 
15. ബ്രിട്ടനിലെ കോസ്റ്റ ചിൽഡ്രൻസ് ബുക് അവാർഡ് (4.7 ലക്ഷം രൂപ) നേടിയ ജസ്ബിന്ദർ ബിലന്റെ നോവൽ???
Answer: "ആഷ ആൻഡ് ദ് സ്പിരിറ്റ് ബേഡ്"


16. ഇറാന്റെ മിസൈലേറ്റ് തകർന്നു വീണ് 176 പേർ കൊല്ലപ്പെട്ട യുക്രെയ്ൻ എയർലൈൻസിന്റെ യാത്രാ വിമാനം???
Answer: ബോയിങ് 737


17. കേരള ചരിത്ര കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്???
Answer: പ്രഫ. രാജൻ ഗുരുക്കൾ
 
 
18. ഖത്തർ ഓപ്പൺ ടെന്നിസിൽ ഡബിൾസ് കിരീടം നേടിയ സഖ്യം???
Answer: ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ – നെതർലൻഡ്സിന്റെ വെസ്‌ലി കൂളോഫ്


19. മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ബ്രിട്ടിഷുകാരൻ???
Answer: സാം മെൻഡസിൻ


20. മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത്???
Answer: വാകീൻ ഫിനിക്സ്21. മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത്???
Answer: റെനി സെൽവെഗർ
 
 
22. അന്തരിച്ച ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് ന് പകരം അധികാരമേറ്റ പുതിയ സുൽത്താൻ???
Answer: ഹൈതം ബിൻ താരിഖ് അൽ സെയ്ദ്


23. നാഷനൽ ബുക്ക് ട്രസ്റ്റ് ഡയറക്ടറായി നിയമിച്ചത്???
Answer: ലഫ്. കേണൽ യുവരാജ് മാലിക്ക്


24. കൊൽക്കത്ത തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി 150–ാംവാർഷികാഘോഷച്ചടങ്ങിൽ എന്തായാണ് പുനർനാമകരണം ചെയ്തത്???
Answer: ഡോ. ശ്യാമപ്രസാദ് മുഖർജി തുറമുഖം


25. പ്രഥമ എടിപി കപ്പ് ടെന്നിസ് ടൂർണമെന്റിൽ ജേതാക്കളായത്???
Answer: സെർബിയ
 
 
26. ബിസിസിഐയുടെ പോളി ഉമ്രിഗർ പുരസ്കാരം നേടിയത്???
Answer: പേസ് ബോളർ ജസ്പ്രീത് ബുമ്ര


27. സിആർപിഎഫ് ഡയറക്ടർ ജനറൽ ആയി നിയമിച്ചത്???
Answer: എ.പി. മഹേശ്വരി


28. സ്പാനിഷ് ഫു‌ട്ബാൾ സൂപ്പർ കപ്പ് കിരീടം നേടിയത്???
Answer: റയൽ മഡ്രിഡ്


29. വഖഫ് ബോർഡ് ചെയർമാൻ???
Answer: ടി.കെ. ഹംസ
 
 
30. റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായി നിയമിച്ചത്???
Answer: മൈക്കൽ ദേബബ്രത പത്ര31. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) മികച്ച ഏകദിന ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്???
Answer: രോഹിത് ശർമ


32. ഗാരി സോബേഴ്സ് ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയത്???
Answer: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സിൻ


33. ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്???
Answer: ഓസ്ട്രേലിയയുടെ പാറ്റ് കമിൻസിൻ
 
 
34. ഗ്രൗണ്ടിലെ മാന്യമായ പെരുമാറ്റത്തിനു നൽകുന്ന സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് അർഹനായത്???
Answer: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി


35. ലോക ചെസിൽ തുടർച്ചയായ 111–ാം മത്സരത്തിലും പരാജയമറിയാതെ വിജയിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചത്???
Answer: മാഗ്നസ് കാൾസൻ


36. സ്ഥാപിച്ചത്: മാഗ്നസ് കാൾസൻ "ഒരു മലയാളി ഭ്രാന്തന്റെ ഡയറി"എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ "ഡയറി ഓഫ് എ മലയാളി മാഡ് മാന്" ക്രോസ്‌വേഡ് പുരസ്കാരം നേടിയത്???
Answer: എൻ. പ്രഭാകരൻ
 
 
37. റഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്???
Answer: മിഖായിൽ മിഷുസ്തിൻ


38. 2018ലെ ജി.വി.രാജ അവാർഡിന് (3 ലക്ഷം രൂപ) അർഹരായർ???
Answer: അത്‌ലിറ്റ് വൈ. മുഹമ്മദ് അനസും ബാഡ്മിന്റൻ താരം പി.സി. തുളസിയും


39. ഒളിംപ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് (2 ലക്ഷം) അർഹനായ ജംപ് പരിശീലകൻ???
Answer: ടി.പി. ഔസേപ്പ്


40. മികച്ച കായിക പരിശീലകനുള്ള അവാർഡ് (ഒരു ലക്ഷം) നേടിയത്???
Answer: ഫുട്‌ബോൾ കോച്ച് സതീവൻ ബാലൻ
 
 

41. ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിക്ഷേപിച്ചത്???
Answer: 17 ജനുവരി 2020


42. കെകെ ബിർള ഫൗണ്ടേഷന്റെ 2019 ലെ സരസ്വതി സമ്മാനം (15 ലക്ഷം രൂപ) നേടിയത്???
Answer: സിന്ധി കവിയും കഥാകൃത്തുമായ വാസ്ദേവ് മൊഹി


43. ഹോബാർട് ഇന്റർനാഷനൽ കപ്പ് ഡബിൾസ് ടെന്നിസ് കിരീടം യുക്രെയ്ൻ താരം നാദിയ കിഷ്നോക്കിനൊപ്പം നേടിയ ഇന്ത്യൻ താരം???
Answer: സാനിയ മിർസ


44. ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതി നേടിയ ബയോകോണിന്റെ സ്ഥാപക???
Answer: കിരൺ മജുംദാർ ഷാ
 
 
45. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി ഭരണസമിതി അധ്യക്ഷനായി നിയമിതനായ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി???
Answer: നൃപേന്ദ്ര മിശ്ര


46. മനോരമ ന്യൂസ് "ന്യൂസ്മേക്കർ 2019" പുരസ്കാരം നേടിയത്???
Answer: ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ


47. ബിജെപി ദേശീയ പ്രസിഡന്റായി ചുമതലയേറ്റത്???
Answer: ജെ.പി. നഡ്ഡ


48. ശാസ്ത്രീയ നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുളള കേരള സർക്കാരിന്റെ നിശാഗന്ധി പുരസ്കാരം (1.5 ലക്ഷം രൂപ) നേടിയത്???
Answer: ഭരതനാട്യ നർത്തകൻ ഡോ.സി.വി. ചന്ദ്രശേഖർ
 
 
49. ഇന്ത്യയിലാദ്യമായി 3 തലസ്ഥാനങ്ങളുള്ള സംസ്ഥാനമായത്???
Answer: ആന്ധ്രപ്രദേശ്


50. ആന്ധ്രാപ്രദേശിന്റെ ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനം???
Answer: അമരാവതി
51. ആന്ധ്രാപ്രദേശിന്റെ എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനം???
Answer: വിശാഖപട്ടണവും


52. ആന്ധ്രാപ്രദേശിന്റെ ജുഡീഷ്യൽ (നീതിന്യായ) തലസ്ഥാനം???
Answer: കർണൂൽ
 
 
53. കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം (3 ലക്ഷം രൂപ) നേടിയത്???
Answer: എഴുത്തുകാരി ശാന്ത ഗോഖലെ


54. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 3–ാം പതിപ്പിൽ ഓവറോൾ ചാംപ്യൻഷിപ് നേടിയത്???
Answer: മഹാരാഷ്ട്ര (78 സ്വർണമുൾപ്പെടെ 256 മെഡലുകൾ)


55. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 3–ാം പതിപ്പിൽ അത്‌ലറ്റിക്സിൽ ചാംപ്യൻമാരായ കേരളം 40 മെഡലുകളുമായി എത്രാം സ്ഥാനത്താണ്???
Answer: 13–ാം സ്ഥാനത്ത്


56. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്???
Answer: ചല്ല ശ്രീനിവാസുലു ഷെട്ടി
 
 
57. കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ക്യാപ്റ്റനായി നിയമിതനായത്???
Answer: ജലജ് സക്സേന


58. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതി ഗഗൻയാനു മുന്നോടിയായി അയക്കുന്ന വനിതാ റോബട്ടിന്റെ പേര്???
Answer: വ്യോമമിത്ര


59. കേരള മീഡിയ അക്കാദമിയുടെ ദേശീയ മാധ്യമ പുരസ്‌കാരത്തിന് (ഒരു ലക്ഷം രൂപ) അർഹനായത്???
Answer: ദ് ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ. റാം


60. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാ പുരസ്കാരം (60,001 രൂപ) ലഭിച്ചത്???
Answer: പി.പി.കെ. പൊതുവാൾ
 
 

61. ഇന്ത്യയുടെ 71-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥി???
Answer: ബ്രസീൽ പ്രസിഡന്റ് ജൈർ മെസ്സിയസ് ബൊൽസോനരോ


62. 3 ലക്ഷം രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന മലയാള മനോരമയുടെ "കർഷകശ്രീ 2020" പുരസ്കാരം നേടിയത്???
Answer: പാലക്കാട് കമ്പാലത്തറ കന്നിമാരി താഴത്ത് വീട്ടിൽ കെ. കൃഷ്ണനുണ്ണി


63. സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം അംഗീകരിച്ച നിയമസഭ???
Answer: ആന്ധ്രപ്രദേശ് നിയമസഭ


64. യുഎസിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചത്???
Answer: തരൺജിത് സിങ് സന്ധു
 
 
65. പരിസ്ഥിതി നൊബേൽ എന്നറിയപ്പെടുന്ന ടൈലർ പ്രൈസ് (2 ലക്ഷം യുഎസ് ഡോളർ അഥവാ 1.42 കോടി രൂപ) യുഎസ് ജീവശാസ്ത്രജ്ഞ ഗ്രെച്ചൻ ഡെയ്‍ലിക്കൊപ്പം നേടിയ ഇന്ത്യൻ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ???
Answer: പവൻ സുഖ്ദേവ്


66. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്???
Answer: ഹർഷ് വർധൻ ശൃംഗ്ല


67. ദേശീയ ജൂനിയർ വോളിബോൾ പെൺകുട്ടികളുടെ ഫൈനലിൽ കേരളത്തെ തോൽപിച്ചത്???
Answer: ബംഗാൾ
 
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍