Prelims Mega Revision Points: 43 | നമ്മുടെ ഇന്ത്യയെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പോയിന്റുകൾ: 1 | ഇന്ത്യ psc | India psc | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

നമ്മുടെ ഇന്ത്യയെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പോയിന്റുകൾ: 1




1. ആധുനിക ഇന്ത്യയുടെ നിർമാതാവ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ???
Answer: ബാലഗംഗാധര തിലകൻ


2. ഇന്ത്യൻ വിപ്ലവത്തിൻറെ പിതാവ് എന്ന് നെഹ്റു വിശേഷിപ്പിച്ചതാരെ???
Answer: ബാലഗംഗാധര തിലകൻ
 
 
3. ചിറ്റഗോങ് കലാപത്തിന് നേതൃത്വം നൽകിയ 'മാസ്റ്റർദാ' എന്നറിയപ്പെട്ട വിപ്ലവകാരിയാര്???
Answer: സൂര്യസെൻ


4. ആധുനിക ഇന്ത്യയിലെ ആദ്യ ദേശീയ കവി എന്നറിയപ്പെട്ടതാര്???
Answer: ഹെൻറി വിവിയൻ ഡെറോസിയോ


5. ഹിന്ദുസ്ഥാൻ മസ്ദൂർ സഭ (HMS) എന്ന ദേശീയ തൊഴിലാളി സംഘടനയുടെ രൂപവത്കരണത്തിന് നേതൃത്വം നൽകിയതാരെല്ലാം???
Answer: സർദാർ പട്ടേൽ, രാജേന്ദ്രപ്രസാദ്, ജെ.ബി. കൃപലാനി


6. 1925 -ൽ സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) രൂപവത്കരിച്ച തമിഴ് നേതാവ്???
Answer: ഇ.വി. രാമസ്വാമി നായ്ക്കർ
 
 
7. 1925-ൽ നാഗ്പൂരിൽ വെച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപവത്കരിച്ചതാര്???
Answer: കെ.ബി. ഹെഡ്ഗേവാർ


8. ഇന്ത്യൻ വിപ്ലവത്തിൻറെ മാതാവ് എന്നറിയപ്പെടുന്ന ദേശീയ നേതാവ്???
Answer: മാഡം ഭിക്കാജി കാമ


9. ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെടുന്നതാര്???
Answer: അരുണാ ആസഫലി


10. ഗദ്ദർ പാർട്ടിയുടെ സ്ഥാപകനായ സ്വാതന്ത്ര്യസമരസേനാനി???
Answer: ലാലാ ഹർദയാൽ
 
 

11. ദ്രാവിഡ മുന്നേറ്റ കഴകം (D.M.K) എന്ന പാർട്ടിയുടെ സ്ഥാപക നേതാവ്???
Answer: സി.എൻ. അണ്ണാദുരെ (തമിഴ്നാട്)


12. ഇന്ത്യയിൽ ലോക്സഭയിൽ പ്രധാന പ്രതിപക്ഷമായ ആദ്യ പ്രാദേശികകക്ഷി തെലുഗു ദേശം പാർട്ടിയാണ്. ഇതിൻറ സ്ഥാപകനേതാവ് ആരായിരുന്നു???
Answer: എൻ.ടി. രാമറാവു (ആന്ധ്രാപ്രദേശ്)


13. ഗാന്ധിജിയുമായി അഭിപ്രായ ഭിന്നതയെത്തുടർന്ന് സുഭാഷ് ചന്ദ്ര ബോസ് രൂപവത്കരി ച്ച രാഷ്ട്രീയ പാർട്ടിയേത്???
Answer: ഫോർവേഡ് ബ്ലോക്ക്


14. 1950 -ൽ ഇന്ത്യയിൽ വനമഹോത്സവം ആരംഭിച്ച നേതാവ്???
Answer: കെ.എം. മുൻഷി
 
 
15. ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത???
Answer: ദുർഗാബായ് ദേശ്മുഖ്


16. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഒരു മുൻ രാഷ്ട്രപതിയുടെ ആത്മകഥയാണ് 'മെ പ്രസിഡൻഷ്യൽ ഇയേഴ്സ്" ആരുടെ ആത്മകഥ???
Answer: ആർ. വെങ്കിട്ടരാമൻ


17. 1959-ൽ സ്വതന്ത്രാ പാർട്ടി രൂപവത്കരിച്ച സ്വാതന്ത്ര്യസമര സേനാനി???
Answer: സി. രാജഗോപാലാചാരി
 
 
18. ബോംബെ ക്രോണിക്കിൾ എന്ന പത്രം ആരംഭിച്ച സ്വാതന്ത്ര്യ സമരസേനാനി???
Answer: ഫിറോസ് ഷാ മേത്ത


19. ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാര്???
Answer: തുഷാർകാന്തിഘോഷ്


20. ഹിന്ദു കോഡ് ബില്ലിനു രൂപം നൽകിയതിനാൽ ആധുനിക മനു എന്നറിയപ്പെടുന്ന ദേശീയ നേതാവ്???
Answer: ഡോ. ബി.ആർ. അംബേദ്കർ



21. ഇന്ത്യൻ വിപ്ലവചിന്തകളുടെ പിതാവ് എന്നറിയപ്പെടുന്നതാര്???
Answer: ബിപിൻചന്ദ്രപാൽ
 
 
22. ജനകീയാസൂത്രണം (Peoples Plan) എന്ന ആശയം മുന്നോട്ടുവെച്ച നേതാവ്???
Answer: എം.എൻ. റോയ്


23. ഇന്ത്യൻ പാർലമെൻറിൽ ആദ്യമായി അവിശ്വാസപ്രമേയം കൊണ്ടുവന്നതാര്???
Answer: ജെ.ബി. കൃപലാനി (നെഹ്റു മന്ത്രിസഭയ്ക്കെതിരെ)


24. ആൾക്കൂട്ടത്തിൻറെ നേതാവ് (Man of the masses) എന്നറിയപ്പെട്ട നേതാവ്???
Answer: കെ. കാമരാജ്


25. ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകൻ???
Answer: മദൻ മോഹൻ മാളവ്യ
 
 
26. യാചകരുടെ രാജകുമാരൻ എന്നറിയപ്പെടുന്ന നേതാവ്???
Answer: മദൻമോഹൻ മാളവ്യ


27. "ഭയത്തിൻറയും വെറുപ്പിൻറയും മേൽ വിജയം നേടിയ മനുഷ്യൻ" എന്ന് വിൻസൻ ചർച്ചിൽ വിശേഷിപ്പിച്ചതാരെ???
Answer: ജവാഹർലാൽ നെഹ്റുവിനെ


28. ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തിലെ മരുപ്പച്ച എന്ന് ശാന്തിനികേതനെ വിശേഷിപ്പിച്ചതാര്???
Answer: ജവാഹർലാൽ നെഹ്റു


29. ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഉണ്ടാക്കിയതാര്???
Answer: പിംഗലി വെങ്കയ്യ
 
 
30. പ്ലാനിങ് കമ്മീഷന്റെ ആദ്യ വൈസ് ചെയർമാൻ ആരായിരുന്നു???
Answer: ഗുൽസാരിലാൽ നന്ദ



31. മെ ടെംസ് (My Times) എന്നത് ആരുടെ ആത്മകഥയാണ്???
Answer: ജെ.ബി. കൃപലാനി


32. ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ???
Answer: സി. രാജഗോപാലാചാരി


33. ഇന്ത്യയുടെ ഒരു ദേശീയപതാക ഉണ്ടാക്കി ജർമനിയിലെ സ്റ്റുട്ഗർട്ടിൽ അത് ഉയർത്തിയ ദേശീയനേതാവ്???
Answer: മാഡം ഭിക്കാജി കാമ
 
 
34. ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) സ്ഥാപിച്ചതാരെല്ലാം???
Answer: ജി.ഡി. ബിർലയും താക്കൂർ ദാസും


35. "ബ്രോക്കൺ വിങ്സ്" എന്ന കൃതി രചിച്ചതാര്???
Answer: സരോജിനി നായിഡു


36. "സമ്പൂർണ വിപ്ലവം"ഏത് നേതാവിൻറ ആശയമാണ്???
Answer: ജയപ്രകാശ് നാരായൺ
 
 
37. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമമന്ത്രി ആരായിരുന്നു???
Answer: ഡോ. ബി.ആർ. അംബേദ്കർ


38. "ഇന്ത്യൻ ബിസ്മാർക്" എന്നറിയപ്പെടുന്ന നേതാവാര്???
Answer: സർദാർ പട്ടേൽ


39. മഹാരാഷ്ട്രയിൽ ഗണേശപൂജയ്ക്ക് പ്രചാരം നൽകിയ ദേശീയ നേതാവാര്???
Answer: ബാലഗംഗാധര തിലകൻ


40. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിൻ (A.I.T.U.C.) ആദ്യ അധ്യക്ഷനായ ദേശീയ നേതാവ്???
Answer: ലാലാ ലജ്പത്റായ്
 
 

41. രണ്ടുതവണ ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായ നേതാവ്???
Answer: ഗുൽസാരിലാൽ നന്ദ


42. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചരിത്രം രചിച്ച ഇന്ത്യൻ നാഷണൽ അധ്യക്ഷൻ???
Answer: പട്ടാഭി സീതാരാമയ്യ


43. പട്ടാഭി സീതാരാമയ്യ ആരംഭിച്ച ഇംഗ്ലീഷ് വാരിക???
Answer: ദി ജന്മഭൂമി (1919)


44. "ദി ഗ്രാൻറ് ഓൾഡ് ലേഡി ഓഫ് ഇന്ത്യൻ നാഷണലിസം" എന്നറിയപ്പെടുന്നതാര്???
Answer: ആനി ബസൻറ്
 
 
45. ഇന്ത്യൻ ആസൂത്രണത്തിൻറ പിതാവ് എന്നറിയപ്പെടുന്നതാര്???
Answer: എം. വിശ്വേശ്വരയ്യ


46. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ടീയഗുരു ആര്???
Answer: ചിത്തരഞ്ജൻ ദാസ്


47. "കപ്പലോട്ടിയ തമിഴൻ" എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി???
Answer: വി.ഒ. ചിദംബരപിള്ള


48. ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച "വന്ദേമാതരം" ഇംഗ്ലീഷിലേക്ക് ആദ്യം മൊഴിമാറ്റം ചെയ്തതാര്???
Answer: അരവിന്ദഘോഷ്
 
 
49. ഗാന്ധിജിയുടെ "യങ് ഇന്ത്യ" എന്ന പത്രത്തിൽ എഡിറ്ററായി പ്രവർത്തിച്ച മലയാളി???
Answer: ജോർജ് ജോസഫ്


50. വന്ദേമാതരം എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ച ദേശീയ നേതാവ്???
Answer: അരവിന്ദഘോഷ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍