Current Affairs 2020 | March 2020 | 2020 March Full Current Affairs For Kerala PSC 10, 12, Degree Level Exams | Current Affairs for Railway Exams | Monthly Current Affairs Malayalam |

March 2020


1. മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ദേശീയ സഖ്യത്തിന്റെ നേതാവ്???
Answer: മുഹിയുദ്ദീൻ യാസിൻ


2. പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ 17 സ്വർണമടക്കം 46 മെ‍ഡലുകൾ നേടി കിരീടം ചൂടിയ സർവകലാശാല???
Answer: പഞ്ചാബ് സർവകലാശാല
 
 
3. പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ രണ്ടും മൂന്നും സ്ഥാനം നേടിയ സർവകലാശാലകൾ???
Answer: പുണെ സാവിത്രി ഫുലെ സർവകലാശാലയും പട്യാല പഞ്ചാബി സർവകലാശാലയും


4. ഹിന്ദി മൗലിക സാഹിത്യ രചനയ്ക്കു കമല ഗോയങ്ക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാബുലാൽ ഗോയങ്ക പുരസ്കാരം നേടിയ അഖില ഭാരതീയ ഹിന്ദി അക്കാദമി സ്ഥാപക???
Answer: ഡോ. പി. ലത


5. ശിവസേനയുടെ മുഖപത്രമായ "സാമ്ന"യുടെ എഡിറ്ററായി നിയമിതയായ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ???
Answer: രശ്മി താക്കറെ


6. ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) പുതുതായി രൂപീകരിച്ച രാജ്യാന്തര പങ്കാളിത്ത വകുപ്പിന്റെ മേധാവിയായി നിയമിതനായ മൂവാറ്റുപുഴ ആരക്കുഴ സ്വദേശി???
Answer: ഡോ. ജോസ് മാതേയ്ക്കൽ
 
 
7. ഫൈനലിൽ ആസ്റ്റൺ വില്ലയെ 2–1 ന് തോൽപ്പിച്ച് ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്???
Answer: മാഞ്ചസ്റ്റർ സിറ്റി


8. കേരള ബോഡി ബിൽഡേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ശരീരസൗന്ദര്യ മത്സരത്തിൽ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്???
Answer: എം. അഭിലാഷ് (കണ്ണൂർ)


9. കേരള ബോഡി ബിൽഡേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ശരീരസൗന്ദര്യ മത്സരത്തിൽ ഓവറോൾ ടീം ചാംപ്യൻപട്ടം നേടിയത്???
Answer: എറണാകുളം


10. ഇന്ത്യൻ പുരുഷ ഹോക്കി ടീം ലോകറാങ്കിങ്ങിൽ എത്രാം സ്ഥാനത്താണ്???
Answer: നാലാം സ്ഥാനത്ത്
 
 

11. ധനകാര്യ സെക്രട്ടറിയായി നിയമിതനായത്???
Answer: അജയ് ഭൂഷൺ പാണ്ഡെ


12. എം. സുകുമാരൻ സ്മാരക ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം നേടിയത്???
Answer: ഇ.കെ. ഷീബ


13. എം. സുകുമാരൻ സ്മാരക ഫൗണ്ടേഷൻ പൊതുപ്രവർത്തനത്തിനുള്ള പുരസ്കാരം (50,000 രൂപ) നേടിയ സിഐടിയു നേതാവ്???
Answer: കെ.എൻ. രവീന്ദ്രനാഥ്


14. സംഗീത രംഗത്തു കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വാതി പുരസ്കാരം (2 ലക്ഷം രൂപ) ലഭിച്ച കർണാടക സംഗീതജ്ഞനും വയലിനിസ്റ്റുമായ വ്യക്തി???
Answer: ഡോ. എൽ. സുബ്രഹ്മണ്യം
 
 
15. രാഷ്ട്രപതി സമ്മാനിച്ച കേന്ദ്രലളിത കലാ അക്കാദമി അവാർഡ് ലഭിച്ച 15 പേരിൽ കേരളത്തിൽ നിന്നുള്ളവർ???
Answer: അനൂപ് കുമാർ മാങ്കുഴി ഗോപി (തൃശൂർ), സുനിൽ തിരുവാണിയൂർ (എറണാകുളം)


16. ഇന്ത്യയുടെ ക്രിക്കറ്റ് സിലക്‌ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായ മുൻ ടെസ്റ്റ് താരം???
Answer: സുനിൽ ജോഷി


17. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ആയി എതിരില്ലാതെ തിരഞ്ഞെടുത്തത്???
Answer: സജൻ കെ. വർഗീസ്
 
 
18. കലിഫോർണിയ ക്രിയേഷൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകൻ, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം എന്നീ അവാർഡുകൾ നേടിയ വേണു നായർ സംവിധാനം ചെയ്ത സിനിമ???
Answer: ജലസമാധി


19. കേരള ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിമാരായി ചുമതലയേറ്റത്???
Answer: ടി.ആർ. രവി, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ്, എം.ആർ. അനിത


20. കേരള സർക്കാരിന്റെ ഗവേഷണ രംഗത്തെ അതുല്യ സംഭാവനകൾക്കുള്ള കൈരളി പുരസ്‌കാരത്തിന് അർഹരായവർ???
Answer: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അധ്യാപകനായിരുന്ന പ്രഫ.എം.വിജയനും (5 ലക്ഷം രൂപ) ഡോ.പുതുശേരി രാമചന്ദ്രനും (രണ്ടര ലക്ഷം)21. മാധ്യമപ്രവർത്തന മികവിനുള്ള 2019 ലെ ഐപിഐ – ഇന്ത്യ അവാർഡ് (2 ലക്ഷം രൂപയും ട്രോഫിയും) ലഭിച്ചത്???
Answer: എൻഡിടിവിക്കും എക്സിക്യൂട്ടീവ് എഡിറ്റർ നിധി റസ്ദാനും
 
 
22. ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ്ബോളിൽ പുരുഷ വിഭാഗത്തിൽ വിജയി???
Answer: ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി)


23. ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ്ബോളിൽ വനിത വിഭാഗം വിജയി???
Answer: തിരുവനന്തപുരം കെഎസ്ഇബി


24. ചീഫ് ഇൻഫർമേഷൻ കമ്മിഷണറായി നിയമിതനായത്???
Answer: ബിമൽ ജുൽക്ക


25. ഇൻഫർമേഷൻ കമ്മിഷണറായി ചുമതലയേറ്റത്???
Answer: അമിത പൻഡോവ്
 
 
26. കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ (കെപിഎൽ) ഗോകുലം കേരള എഫ്സിയെ കീഴടക്കി വിജയിച്ചത്???
Answer: കേരള ബ്ലാസ്റ്റേഴ്സ്


27. രാജ്യാന്തര വനിതാദിനത്തിന്റെ (March 8) സംസ്ഥാനതല ഉദ്ഘാടനവേളയിൽ വനിതാരത്ന പുരസ്കാരങ്ങൾ ലഭിച്ചവർ???
Answer: സി.ഡി. സരസ്വതി (സാമൂഹിക സേവനം), പി.യു. ചിത്ര (കായികം), പി.പി. രഹ്നാസ് (പ്രതികൂലാവസ്ഥയിൽ നിന്നുള്ള മുന്നേറ്റം), ഡോ. പാർവതി പി.ജി. വാരിയർ (സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം), ഡോ.ടി. വനജ (ശാസ്ത്ര സാങ്കേതികം)


28. രാജ്യാന്തര വനിതാദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവേളയിൽ വനിത സംരംഭകത്വ പുരസ്കാരം ലഭിച്ചവർ???
Answer: ശ്രുതി ഷിബുലാൽ, പൂർണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ്


29. നാനോ സയൻസ് ടെക്‌നോളജിയിൽ വിശിഷ്ട സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്‌ത്രജ്‌ഞർക്ക് കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പ് നാനോ മിഷന്റെ ഭാഗമായി നൽകുന്ന നാഷനൽ റിസർച് അവാർഡ് (ഒരു ലക്ഷം രൂപ) ലഭിച്ച മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ???
Answer: ഡോ. സാബു തോമസ്
 
 
30. ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ 85 റൺസിന് ഇന്ത്യയെ തോൽപ്പിച്ച് വിജയിച്ചത്???
Answer: ഓസ്ട്രേലിയ31. രാജ്യത്തെ വനിതകൾക്കു നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരം ലഭിച്ച കേരളിയർ???
Answer: ചേപ്പാട് സ്വദേശിനി കെ. കാർത്യായനിയമ്മ, അഞ്ചാലുംമൂട് സ്വദേശി ഭാഗീരഥിയമ്മ


32. സ്പോർട്സ് കേരള മിനി 21 കിലോമീറ്റർ മാരത്തണിൽ ചാംപ്യൻമാരായത്???
Answer: സി. സിജു (ഇടുക്കി), കെ.ജെ. സന്ധ്യ (എറണാകുളം)


33. സജി പരവൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2019 ലെ നവാഗത ചലച്ചിത്ര സംവിധായക പ്രതിഭാ പുരസ്കാരം (25000 രൂപ) നേടിയത്???
Answer: മധു സി. നാരായണൻ
 
 
34. 2019ലെ ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള ബിബിസി പുരസ്കാരം ലഭിച്ചത്???
Answer: പി.വി. സിന്ധു


35. 2019ലെ ഇന്ത്യയിലെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള ബിബിസി പുരസ്കാരം നേടിയത്???
Answer: പി.ടി. ഉഷ


36. ഡിഫൻസ് ഇന്റിലിജൻസ് ഏജൻസി ഡയറക്ടർ ജനറലായി നിയമിതനായത്???
Answer: ലഫ്. ജനറൽ കെ.ജെ.എസ്. ധില്ലൻ
 
 
37. കോവിഡ് 19 ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യമരണം നടന്നത്???
Answer: കർണാടകയിലെ കലബുറഗിയിൽ


38. രാജ്യത്തെ മികച്ച ഇൻകുബേറ്ററിനുള്ള ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറത്തിന്റെ (ഐഎസ്ജിഎഫ്) "സ്മാർട്ട് ഇൻകുബേറ്റർ ഓഫ് ദി ഇയർ" പുരസ്കാരം നേടിയത്???
Answer: കളമശേരി മേക്കർ വില്ലേജ്


39. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്???
Answer: ഷാഫി പറമ്പിൽ എംഎൽഎ


40. കോവിഡ് 19 രോഗത്തെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്???
Answer: 11 മാർച്ച് 2020
 
 

41. ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിൽ (ഐഎൻആർസി) ദേശീയ കാർ റാലി ചാംപ്യനുളള ട്രോഫി ലഭിച്ചവർ???
Answer: തിരുവല്ല സ്വദേശി ഡോ. ബിക്കു ബാബുവിനും കോഡ്രൈവർ ചാംപ്യൻഷിപ് സഹ ഡ്രൈവർ മിലൻ ജോർജിനും


42. കേരളത്തിന്റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിൽ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി രൂപീകരിച്ച കമ്മിഷൻ ചെയർമാനായി നിയമിതനായത്???
Answer: പി.സി. മോഹനൻ


43. ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റായി അധികാരം ഏറ്റത്???
Answer: കാതറിന സാകെല്ലറൊപൗലൗ


44. രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം ബംഗാളിനെ തോൽപ്പിച്ച ആരാണ് നേടിയത്???
Answer: സൗരാഷ്ട്ര
 
 
45. സ്കോച് ഡവലപ്മെൻറ് ഫൗണ്ടേഷന്റെ സ്കോച് ചാലഞ്ചർ അവാർഡ് ലഭിച്ച കേരള ധനമന്ത്രി???
Answer: തോമസ് ഐസക്ക്


46. ഇന്ത്യ ഗവർണൻസ് ആൻഡ് എംഎസ്എംഇ ഫോറം നടന്ന സ്ഥലം???
Answer: ഡൽഹി


47. പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്ത മലയാളി. ആദ്യമായാണ് ഒരു മലയാളി ഈ തസ്തികയിലെത്തുന്നത്???
Answer: ഡോ.ടി. വിനയകുമാർ (ഗൈഡ് പിആർ & ബ്രാൻഡിങ്)


48. ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസൺ കിരീടം ചെന്നൈയിൻ എഫ്സിയെ 3–1ന് തോൽപിച്ചു കരസ്ഥമാക്കിയത്???
Answer: എടികെ
 
 
49. കോവിഡ് 19 പ്രഖ്യാപിത ദുരന്തമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്???
Answer: 14 മാർച്ച് 2020


50. നാഷനൽ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) അധ്യക്ഷനായി നിയമിച്ചത്???
Answer: ജസ്റ്റിസ് ബി.എൽ. ഭട്ട്
51. ഐഎസ്എൽ ക്ലബ് എടികെയും ഐ–ലീഗ് ക്ലബ് മോഹൻ ബഗാനും ലയിച്ച് രൂപം കൊള്ളുന്ന എടികെ – മോഹൻ ബഗാൻ ടീമിന്റെ പരിശീലകനായി നിയമിതനായ സ്പെയിൻകാരൻ???
Answer: അന്റോണിയോ ഹബാസ്


52. ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരത്തിനു (25,000 രൂപ) അർഹനായ കുമ്പളങ്ങി നൈറ്റ്സ് സംവിധായകൻ???
Answer: മധു സി. നാരായണൻ
 
 
53. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ കിരീടം സ്വന്തമാക്കിയ ഡെൻമാർക്ക് താരം???
Answer: വിക്ടർ അക്സെൽസെൻ


54. മധ്യപ്രദേശ് വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിതനായ തൃശൂർ സ്വദേശിനി???
Answer: ശോഭ ഓജ


55. സപ്ലൈകോയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റത്???
Answer: പി.എം. അലി അസ്ഗർ പാഷ


56. ഇറാഖ് പ്രസിഡന്റായി നിയമിതനായത്???
Answer: അദ്നാൻ അൽ സർഫി
 
 
57. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരത്തിന് (50000 രൂപ) അർഹമായത്???
Answer: പ്രഭാവർമയുടെ ശ്യാമമാധവം


58. ചലച്ചിത്ര അക്കാദമി ചെയർമാനായി വീണ്ടും നിയമിതനായത്???
Answer: കമൽ


59. ചലച്ചിത്ര അക്കാദമി വൈസ് ചെയർപഴ്സൺ???
Answer: ബീന പോൾ


60. ചലച്ചിത്ര അക്കാദമി സെക്രട്ടറി???
Answer: അജോയ് ചന്ദ്രൻ
 
 

61. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാർഡ് വിഭജന നടപടികൾക്കായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉണ്ടാക്കിയ ഡീലിമിറ്റേഷൻ കമ്മിഷന്റെ ചെയർമാൻ???
Answer: വി. ഭാസ്കരൻ


62. സംസ്ഥാന ലൈബ്രറി കൗൺസിൽ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്കാരം (50,000രൂപ) ലഭിച്ചത്???
Answer: ഏഴാച്ചേരി രാമചന്ദ്രൻ


63. ഗണിതശാസ്ത്രരംഗത്തെ നൊബേൽ പുരസ്കാരമെന്നറിയപ്പെടുന്ന ഏബൽ പുരസ്കാരം നേടിയത്???
Answer: ഹിലെൽ ഫർസ്റ്റെൻ ബർഗും (ജറുസലേം) ഗ്രിഗറി മാർഗുലിസും (യുഎസ്)


64. കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകനായി നിയമിച്ച സ്പെയിൽകാരൻ???
Answer: കിബു വിക്കൂന
 
 
65. നിർഭയക്കേസിലെ കുറ്റവാളികളായ മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരെ തിഹാർ ജയിലിൽ വെച്ച് തൂക്കിലേറ്റിയത്???
Answer: 20 മാർച്ച് 2020


66. പ്രഥമ അശ്രഫ് ആഡൂർ കഥാപുരസ്‌കാരത്തിന് (25,000 രൂപ) അർഹനായ എം.വി. രഞ്ജുവിന്റെ പുസ്തകം???
Answer: ചാൾസ് ഡാർവിന്റെ കണക്കുപുസ്തകം


67. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെത്തുട‍ർന്ന് രാവിലെ 7 മുതൽ രാത്രി 9 വരെ ആരും വീടിനു പുറത്തിറങ്ങാതെ ജനതാ കർഫ്യൂ ആചരിച്ചത്???
Answer: 22 മാർച്ച് 2020
 
 
68. മധ്യപ്രദേശ് മുഖ്യമന്ത്രിയായി നിയമിതനായത്???
Answer: ശിവരാജ് സിങ് ചൗഹാൻ (ബിജെപി)


69. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന്റെ പത്തംഗ ജൂറിയുടെ അധ്യക്ഷൻ???
Answer: മധു അമ്പാട്ട്


70. നാഗപട്ടണം ജില്ല വിഭജിച്ച് തമിഴ്നാട്ടിലെ 38-ാം ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്???
Answer: മയിലാടുതുറൈ71. റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷം നിലവിലെ ജുലൈ 1 – ജൂൺ 30 വരെ എന്നുള്ളത് മാറ്റി സർക്കാരിന്റേതുപോലെ ഏതു തിയ്യതിയിലേക്ക് മാറ്റാൻ ആണ് ബാങ്കിന്റെ കേന്ദ്ര ബോർഡ് തീരുമാനിച്ചത്???
Answer: ഏപ്രിൽ 1 മുതൽ മാർച്ച് 31
 
 
72. കോവിഡ് 19 പ്രതിരോധത്തിനായി 21 ദിവസം രാജ്യം പൂർണമായി അടച്ചിടുന്നതിന് (ലോക്ക് ഡൗൺ) തുടക്കം എന്നായിരുന്നു???
Answer: 25 മാർച്ച് 2020


73. കോവിഡ് ലോക്ഡൗണിൽ ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രക്യാപിച്ച സാമ്പത്തിക പാക്കേജ് തുക???
Answer: 1.70 ലക്ഷം കോടി രൂപ


74. കേരളത്തിലെ ആദ്യകോവിഡ് മരണം എന്ന്? എവിടെ വെച്ച്???
Answer: 28 മാർച്ച് 2020, കൊച്ചി


75. സ്വരലയ പുരസ്കാരം (ഒരു ലക്ഷം രൂപ) ലഭിച്ച പ്രശസ്ത സരോദ് വിദ്വാൻ???
Answer: പണ്ഡിറ്റ് രാജീവ് താരാനാഥ്
 
 
76. സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കുള്ള 5 കോടി രൂപയുടെ ചാൻസലേഴ്സ് അവാർഡ് ലഭിച്ചത്???
Answer: കുസാറ്റ് (കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ‍ഡ് ടെക്നോളജി)


77. എമേർജിങ് യങ് യൂണിവേഴ്സിറ്റി അവാർഡിന് (ഒരു കോടി രൂപ) അർഹനായത്???
Answer: വയനാട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി


78. കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം (55555 രൂപ) ലഭിച്ചത്???
Answer: കവി കെ.ജി. ശങ്കരപിള്ള


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍