Prelims Mega Revision Points: 39 | മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും: 2 | General Science | Chemistry | 10 th Level Kerala PSC Prelims Chemistry Questions |

മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും: 2




1. ഇലക്ട്രോണിനെ വിട്ടുകൊടുത്തു പോസ്റ്റീവ് അയോണുകൾ ആയി മാറാനുള്ള കഴിവിന് പറയുന്ന പേര്???
Answer: ഇലക്ട്രോ പോസിറ്റിവിറ്റി


2. ജ്വലനത്തെ തടയുന്ന വാതകം??
Answer: കാർബൺ ഡൈ ഓക്സൈഡ്
 
 
3. ജോർജി ഫ്ലയോറോവ് എന്ന ശാസ്ത്രജ്ഞന്റെ പേരിൽ നിന്ന് നൂറ്റി പതിനാലാമത്തെ മൂലകത്തിന് പേര് കിട്ടി ഏതാണ് മൂലകം???
Answer: ഫ്ലെറോവിയം


4. മനുഷ്യൻ ആദ്യമായി കൃത്രിമമായി നിർമ്മിച്ച ഈ മൂലകത്തെ പിന്നീട് പ്രകൃതിയിൽ കണ്ടെത്തി ഏതാണീ മൂലകം???
Answer: ടെക്നീഷ്യം


5. പ്രകൃതിയിൽ കാണപ്പെടുന്ന മൂലകങ്ങളിൽ ടെക്നിഷ്യം കൂടാതെ മറ്റൊന്നിനെ കൂടി ഗവേഷകർ ആദ്യം ലബോറട്ടറിയിൽ നിർമ്മിച്ചിരുന്നു ഏതാണ്???
Answer: പ്രോമിത്തീയം


6. അന്തരീക്ഷ ഊഷ്മാവ് അൽപ്പമൊന്നു ഉയർന്നാൽ മെർക്കുറി, ബ്രോമിൻ എന്നിവയ്ക്കൊപ്പം നാല് മൂലകങ്ങൾ കൂടി ദ്രാവകാവസ്ഥയിൽ മാറും ഏതൊക്കെയാണ്???
Answer: റുബീഡിയം, സീഷിയം, ഗാലിയം, ഫ്രാൻസിയം
 
 
7. വാതക അവസ്ഥയിൽ കാണപ്പെടുന്ന എത്ര മൂലകങ്ങൾ ആവർത്തനപ്പട്ടികയിൽ ഉണ്ട്???
Answer: 11


8. ഏറ്റവും സാന്ദ്രതയുള്ള വാതകം???
Answer: റഡോൺ


9. 15, 16 ഗ്രൂപ്പിലുള്ള ആദ്യ മൂലകങ്ങൾ വാതകങ്ങളാണ് ഏതൊക്കെയാണ്???
Answer: നൈട്രജൻ, ഓക്സിജൻ


10. ആവർത്തന പട്ടികയിൽ ഏറ്റവും കൂടുതലുള്ള മൂലക വിഭാഗം ഏതാണ്???
Answer: ലോഹങ്ങൾ
 
 

11. സാന്ദ്രത ഏറ്റവും കുറഞ്ഞ ലോഹം???
Answer: ലിഥിയം


12. കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവകാവസ്ഥയിൽ ആകുന്ന ലോഹം???
Answer: ഗാലിയം


13. സാധാരണ അന്തരീക്ഷ ഊഷ്മാവിലും ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം???
Answer: ബ്രോമിൻ


14. വൈദ്യുത ബൾബിൽ ഫിലമെന്റ് ആയി ഉപയോഗിക്കുന്ന ലോഹം???
Answer: ടങ്സ്റ്റൺ
 
 
15. പതിമൂന്നാം ഗ്രൂപ്പിലുള്ള മൂലകത്തെ ഉപലോഹം ആയി കണക്കാക്കുന്ന മൂലകം ഏതാണ്???
Answer: ബോറോൺ


16. പതിനാലാം ഗ്രൂപ്പിലെ ഒരേയൊരു അലോഹം ആണ് -------- ഈ മൂലകം???
Answer: കാർബൺ


17. പതിനാലാം ഗ്രൂപ്പിലുള്ള 2 ഉപലോഹങ്ങൾ ആണ്???
Answer: സിലിക്കൺ, ജർമനിയം
 
 
18. മൂലകങ്ങൾക്കും ഓർഗാനിക് സംയുക്തങ്ങൾ ക്കും പേരു നൽകുന്ന അന്താരാഷ്ട്ര സംഘടന??
Answer: ഐ.യു.പി.എ.സി


19. ഗ്രഹങ്ങളുടെ പേരുകളിൽ നിന്ന് പേരു ലഭിച്ച മൂലകങ്ങൾ???
Answer: യുറേനിയം, നെപ്റ്റ്യൂണിയം, പ്ലൂട്ടോണിയം


20. അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം???
Answer: സീസിയം



21. ഏറ്റവും കുറഞ്ഞ തോതിൽ ദ്രവിക്കുന്ന ലോഹം???
Answer: ഇറിഡിയം
 
 
22. മഴവിൽ ലോഹം എന്നറിയപ്പെടുന്നത്???
Answer: ഇറിഡിയം


23. യൂറോപ്പിലെ റൈൻ നദിയിൽ നിന്ന് പേര് ലഭിച്ച ലോഹം???
Answer: റീനിയം


24. ആവർത്തനപ്പട്ടികയിലെ 118 മത്തെ മൂലകം???
Answer: ഒഗാനസ്റ്റൺ


25. ഏറ്റവും നല്ല ചാലക ലോഹം???
Answer: വെള്ളി
 
 
26. പ്രകൃതിയിലെ ഏറ്റവും കാഠിന്യമേറിയ വസ്തു???
Answer: വജ്രം


27. കാർബണിന്റെഏറ്റവും ശുദ്ധമായ രൂപം???
Answer: വജ്രം


28. ഏറ്റവും ഒടുവിലായി ഐ.യു.പി.എ.സി പേരുനൽകിയ മൂലകങ്ങൾ??
Answer: നിഹോണിയം: ആറ്റോമിക നമ്പർ 113
മോസ്കോവിയം: ആറ്റോമിക നമ്പർ 115
ടെന്നീസീൻ: ആറ്റമിക നമ്പർ 117
ഒഗാനസെൻ: അറ്റോമിക് നമ്പർ 118



29. ഖരാവസ്ഥയിലുള്ള സ്നേഹകമായി ഉപയോഗിക്കുന്ന കാർബണിന്റെ അലോട്രോപ്പ് ഏതാണ്???
Answer: ഗ്രാഫൈറ്റ്
 
 
30. ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന ഹാലോജൻ രൂപം???
Answer: ഫ്ലൂറൈഡ്



31. പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളുടെ മറ്റൊരു പേര്???
Answer: ഹാലോജൻസ്


32. ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഹാലോജൻ???
Answer: ക്ലോറിൻ


33. ആന്റി സെപ്റ്റിക് ആയി ഉപയോഗിക്കുന്ന ഹാലോജൻ???
Answer: അയഡിൻ
 
 
34. പെയിന്റിൽ അടങ്ങിയിരിക്കുന്ന മനുഷ്യന് ഹാനികരമായ ലോഹം???
Answer: ലെഡ്


35. ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം???
Answer: മെർക്കുറി


36. ലിക്വിഡ് സിൽവർ എന്നറിയപ്പെടുന്ന ലോഹം???
Answer: മെർക്കുറി
 
 
37. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്???
Answer: ടൈറ്റാനിയം


38. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്???
Answer: അക്വാറീജിയ


39. ഒരേ രാസഗുണങ്ങൾ ഉള്ള മൂലകങ്ങൾ വിത്യസ്ത ഭൗതിക അവസ്ഥയിൽ കാണപ്പെടുന്ന അവസ്ഥ???
Answer: അലോട്രോപ്പ് (രൂപാന്തരത്വം)


40. റബ്ബർ ന്റെ കാഠിന്യം കൂട്ടുവാൻ ഉപയോഗിക്കുന്ന മൂലകം???
Answer: സൾഫർ
 
 

41. ഭൂവൽക്കത്തിൽ ഏറ്റവും കുറഞ്ഞ അളവിൽ കാണപ്പെടുന്ന മൂലകം???
Answer: അസ്റ്റാറ്റിൻ


42. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം???
Answer: നൈട്രജൻ


43. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന മൂലകം???
Answer: പ്ലാറ്റിനം


44. മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം???
Answer: ലിഥിയം
 
 
45. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന മൂലകങ്ങൾ???
Answer: സോഡിയം, പൊട്ടാസ്യം


46. സ്ഥിര കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം???
Answer: കോബാൾട്ട്


47. മൃദു ലോഹങ്ങൾ എന്നറിയപ്പെടുന്നത്???
Answer: സോഡിയം, പൊട്ടാസ്യം


48. കടൽവെള്ളത്തിൽ സമൃദ്ധമായി കാണപ്പെടുന്ന ലോഹം???
Answer: വനേഡിയം
 
 
49. കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന അലസവാതകം???
Answer: ഹീലിയം


50. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം???
Answer: നൈട്രജൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍