Prelims Mega Revision Points: 38 | മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും: 1 | General Science | Chemistry | 10 th Level Kerala PSC Prelims Chemistry Questions |

മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും: 1




1. മൂലകങ്ങളെ ആദ്യമായി ലോഹങ്ങൾ അലോഹങ്ങൾ എന്ന് വേർതിരിച്ചത്???
Answer: അൻഡോയിൻ ലാവോസിയ (1789)


2. മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ അഷ്ടകനിയമം (law of octaves) ആവിഷ്കരിച്ചത്???
Answer: ന്യൂലാന്റസ്
 
 
3. മൂലകങ്ങളെ ആറ്റോമിക മാസിന്റെ / ആറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് റഷ്യൻ ശാസ്ത്രജ്ഞൻ???
Answer: ദിമിത്രി മെൻഡലിയേവ്


4. മൂലകങ്ങളുടെ വർഗീകരണത്തിൽ ത്രികങ്ങൾ (triads) ആവിഷ്കരിച്ചത്???
Answer: ജൊഹാൻ ഡോബറൈനർ


5. ഫാദർ ഓഫ് പീരിയോഡിക് ടേബിൾ എന്നറിയപ്പെടുന്നത്???
Answer: ദിമിത്രി മെൻഡലീവ്


6. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്???
Answer: ഹെൻട്രി മോസ്‌ലി
 
 
7. ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ ആവർത്തന പട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ???
Answer: ഹെൻട്രി മോസ്‌ലി


8. മെൻഡലിയേവിന്റെ ആവർത്തന പട്ടികയിൽ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം???
Answer: 63


9. ആധുനിക ആവർത്തന പട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്???
Answer: ആറ്റോമിക സംഖ്യ


10. മെൻഡലീവ് ഒരു മൂലകത്തിന് ആറ്റോമിക മാസ് 13.5- ൽ നിന്ന് 9 ആയി തിരുത്തി ഏതാണീ ലോഹം???
Answer: ബെറിലിയം
 
 

11. ആവർത്തന പട്ടികയിൽ മുകളിൽ നിന്ന് താഴേക്ക് വരുന്ന കോളം???
Answer: ഗ്രൂപ്പ്


12. മെൻഡലീവ്ന്റെ പീരിയോഡിക് ടേബിളിലെ പോരായ്മ???
Answer: കാഠിന്യമുള്ള ലോഹങ്ങൾ ആയ കോപ്പർ, വെള്ളി എന്നിവയെ മൃദു ലോഹങ്ങളുടെ ഗ്രൂപ്പിലാണ് മെൻഡലീവ് ഉൾക്കൊള്ളിച്ചത്


13. ആവർത്തന പട്ടികയിൽ ഇടത്തോട്ടു നിന്ന് വലത്തോട്ട് പോകുന്ന ഓരോ നിരയും അറിയപ്പെടുന്നത് എങ്ങനെ???
Answer: പീരീഡുകൾ


14. ആവർത്തന പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം???
Answer: 18
 
 
15. ആവർത്തനപ്പട്ടികയിലെ പിരീഡ് കളുടെ എണ്ണം???
Answer: 7


16. ഒരു പിരീഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും ആറ്റത്തിന്റെ വലുപ്പത്തിന് എന്ത് മാറ്റം സംഭവിക്കുന്നു???
Answer: വലിപ്പം കുറയുന്നു


17. ആവർത്തനപ്പട്ടികയിൽ സമാന സ്വഭാവങ്ങളുള്ള മൂലകങ്ങൾ വരുന്ന കൂട്ടത്തിന് പറയുന്ന പേര്???
Answer: ഗ്രൂപ്പ്
 
 
18. പീരിയോഡിക് ടേബിളിലെ നാല് ബ്ലോക്കുകൾ ആണ്???
Answer: S, P, D, F


19. ഏറ്റവും റിയാക്ടീവ് ആയ ലോഹങ്ങൾ ഏതു ബ്ളോക്കിൽ ഉൾപ്പെടുന്നു???
Answer: S ബ്ലോക്കിൽ


20. S ബ്ലോക്ക് മൂലകങ്ങൾ???
Answer: ഗ്രൂപ്പ് 1, ഗ്രൂപ്പ് 2



21. p ബ്ലോക്ക് മൂലകങ്ങൾ???
Answer: ഗ്രൂപ്പ് 13 മുതൽ ഗ്രൂപ്പ് 18 വരെ
 
 
22. S ബ്ലോക്ക് മൂലകങ്ങളും P ബ്ലോക്ക് മൂലകങ്ങളും പൊതുവായി അറിയപ്പെടുന്നത്???
Answer: പ്രാതിനിധ്യ മൂലകങ്ങൾ


23. ആവർത്തനപ്പട്ടികയിൽ 57 മുതൽ 71 വരെ ആറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ മറ്റൊരു പേരിൽ അറിയപ്പെടുന്നു???
Answer: ലാൻഥനോയിഡ്


24. റയർ എർത്ത്സ് മൂലകങ്ങൾ എന്നറിയപ്പെടുന്നത്???
Answer: ലാൻഥനോയ്ഡ്സ്


25. ആവർത്തനപ്പട്ടികയിൽ അറ്റോമിക് നമ്പർ 89 മുതൽ 103 വരെയുള്ള ആറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ ആണ്???
Answer: ആക്റ്റീനോയിഡുകൾ
 
 
26. ലാന്തനൈഡുകളും ആക്ടിനോയ്ഡുകളും പൊതുവേ അറിയപ്പെടുന്ന പേര്???
Answer: അന്തർ സംക്രമണ മൂലകങ്ങൾ


27. D ബ്ലോക്ക് മൂലകങ്ങൾ???
Answer: ഗ്രൂപ്പ് 3 മുതൽ ഗ്രൂപ്പ് 12 വരെ


28. D ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്???
Answer: സംക്രമണ മൂലകങ്ങൾ


29. ലാന്തനൈഡ്സ് കളും ആക്ടിനൈഡ്സ് കളും ഉൾപ്പെടുന്ന ബ്ലോക്ക്???
Answer: F ബ്ലോക്ക്
 
 
30. ആറ്റത്തിന്റെ ഷെല്ലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആറ്റത്തിന്റെ വലിപ്പം???
Answer: കൂടുന്നു



31. ആറ്റത്തിന് വലുപ്പം കൂടുന്നതിനനുസരിച്ച് ലോഹ സ്വഭാവത്തിന് എന്ത് സംഭവിക്കുന്നു???
Answer: ലോഹ സ്വഭാവം കൂടുന്നു


32. ആവർത്തനപ്പട്ടികയിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും ലോഹ സ്വഭാവത്തിന് വരുന്ന മാറ്റം എന്താണ്???
Answer: ലോഹസ്വഭാവം കുറയുന്നു


33. ചാർജുള്ള ആറ്റങ്ങൾ അറിയപ്പെടുന്നത്???
Answer: അയോണുകൾ
 
 
34. പോസിറ്റീവ് ചാർജുള്ള അയോൺ???
Answer: കാറ്റയോൺ


35. നെഗറ്റീവ് ചാർജുള്ള അയോൺ???
Answer: ആനയോൺ


36. അയോണീകരണ ഊർജം കൂടുതലുള്ള ആറ്റങ്ങൾക്ക് ലോഹ സ്വഭാവം???
Answer: കുറവായിരിക്കും
 
 
37. ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ വിട്ടുകൊടുക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം???
Answer: 1


38. ഒന്നാം ഗ്രൂപ്പിലും, പതിനേഴാം ഗ്രൂപ്പിലും സ്ഥാനം ലഭിക്കാൻ അർഹതയുള്ള ഒരു മൂലകം ഏതാണ്???
Answer: ഹൈഡ്രജൻ


39. പീരിയോഡിക് ടേബിളിലെ ഒരു മൂലകത്തിന്റെ പേരാണ് ടെന്നസിൻ ഇതിന്റെ ആറ്റോമിക സംഖ്യ എത്രയാണ്???
Answer: 117


40. ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ മറ്റൊരു പേരിലും അറിയപ്പെടുന്നു ഏത് പേരാണ്???
Answer: ആൽക്കലി ലോഹങ്ങൾ
 
 

41. ആൽക്കലൈൻ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്ന മൂലകങ്ങളുടെ ഗ്രൂപ്പ് ഏതാണ്???
Answer: രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ


42. സഹസംയോജക ബന്ധത്തിൽ ഏർപ്പെട്ട രണ്ട് ആറ്റങ്ങൾക്ക് ഇടയിലുള്ള ബന്ധിത ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ഒരു ഇലക്ട്രോണിന്റെ കഴിവാണ്???
Answer: ഇലക്ട്രോ നെഗറ്റീവിറ്റി


43. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം???
Answer: ഫ്ലൂറിൻ


44. ഏറ്റവും കൂടുതൽ ഇലക്ട്രോ അഭിനിറ്റി കൂടുതലുള്ള മൂലകം???
Answer: ക്ലോറിൻ
 
 
45. പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ ആയ ഹാലോ ജൻസ് രാസ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ഇലക്ട്രോണിനെ സ്വീകരിച്ചുകൊണ്ട് നെഗറ്റീവ് അയോണുകൾ ആയി മാറുന്നു ഈ പ്രസ്താവന ശരിയാണോ തെറ്റാണോ???
Answer: ശരി


46. ആവർത്തനപ്പട്ടികയിൽ അലസവാതകങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ്???
Answer: പതിനെട്ടാം ഗ്രൂപ്പ് (18)


47. ആവർത്തന പട്ടികയിൽ ഓക്സിജൻ കുടുംബം എന്ന് എന്നറിയപ്പെടുന്ന ഗ്രൂപ്പ്???
Answer: ഗ്രൂപ്പ് 16 (ചാൽകൊജൻ കുടുംബം എന്നും അറിയപ്പെടുന്നു)


48. ആവർത്തനപ്പട്ടികയിൽ പതിനെട്ടാമത്തെ ഗ്രൂപ്പിൽ വരുന്ന മൂലകങ്ങൾ ആയ അലസവാതകങ്ങൾ അവയുടെ വാലൻസി എത്രയാണ്???
Answer: പൂജ്യം (0)
 
 
49. ആവർത്തന പട്ടികയിൽ ഏറ്റവും വലിയ ആറ്റം ഏതു ഗ്രൂപ്പിലെ അംഗമാണ്???
Answer: ഒന്നാം ഗ്രൂപ്പ്


50. ഏറ്റവും വലിപ്പം കൂടിയ മൂലകം???
Answer: ഫ്രാൻസിയം (ഒരു റേഡിയോ ആക്ടീവ് മൂലകം)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍