Prelims Mega Revision Points: 21 | മണ്ണിനെ കുറിച്ച് പഠിക്കാം: 1 | ഇന്ത്യൻ ഭൂമി ശാസ്ത്രം | Indian Geography | Indian Soil Typs

മണ്ണിനെ കുറിച്ച് പഠിക്കാം: 1




1. മണ്ണിനെ കുറിച്ചുള്ള പഠനം???
Answer: പെഡോളജി


2. മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ അറിയപെടുന്ന പേര്???
Answer: പെഡോജനിസിസ്
 
 
3. അന്താരാഷ്ട്ര മണ്ണ് വർഷം???
Answer: 2015


4. ലോക മണ്ണുദിനം???
Answer: ഡിസംബർ 5


5. മണ്ണില്ലാത്ത കൃഷിരീതി???
Answer: ഹൈഡ്രോപോണിക്സ്


6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് (IISS)???
Answer: ഭോപ്പാൽ (മധ്യപ്രദേശ്) 1988 ഏപ്രിൽ 16
 
 
7. സെൻട്രൽ സോയിൽ സലൈയിനിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്???
Answer: കർണാൽ (ഹരിയാന) 1969


8. സോയിൽ ആന്റ് ലാൻഡ് യൂസ് സർവ്വേ ഓഫ് ഇന്ത്യ (SLUSI) സ്ഥാപിതമായ വർഷം???
Answer: 1958


9. ഇന്ത്യയിലെ ആദ്യ മണ്ണ് മ്യൂസിയം???
Answer: പാറോട്ടുകോണം (തിരുവനതപുരം) 2014 ജനുവരി 1 (Kerala Soil Museum)


10. ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം???
Answer: എക്കൽ മണ്ണ് (Alluvial Soil)
 
 

11. മണ്ണിന്റെ അമ്ലത്വം കുറക്കാൻ ഉപയോഗിക്കുന്ന രാസവസ്തു???
Answer: കുമ്മായം (കാൽസ്യം ഹൈഡ്രോക്സൈഡ്


12. മണ്ണിന്റെ ക്ഷാരഗുണം കുറക്കാനുപയോഗിക്കുന്ന രാസവസ്തു???
Answer: അലുമിനിയം സൾഫേറ്റ്


13. മണ്ണിലെ നൈട്രജൻ ഫിക്സേഷനെ സഹായിക്കുന്ന ബാക്ടീരിയ ഏത്???
Answer: അസൊറ്റോബാക്ടർ


14. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിന്റെ പി. എച്ച്. എത്ര???
Answer: 6 നും 7.5 നും മധ്യേ
 
 
15. ഇന്ത്യയിലെ മണ്ണിനങ്ങളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്നത് ഏത് പോഷകത്തിന്റെ അഭാവമാണ്???
Answer: നൈട്രജന്റെ


16. ജൈവവസ്തുക്കളുടെ അഴുകലിന് സഹായിക്കുന്ന ഏത് ബാക്ടീരിയുടെ സാന്നിധ്യമാണ് മണ്ണിന് മണം നൽകുന്നത്???
Answer: ആക്ടിനോ ബാക്ടീരിയ


17. നദീ തീരങ്ങളിലും ഡെൽറ്റാപ്രദേശങ്ങളിലും കൂടുതലായി കാണുന്ന മണ്ണിനമേത്???
Answer: എക്കൽ മണ്ണ്
 
 
18. ഫലപുഷ്ടി ഏറ്റവും കൂടിയ മണ്ണിനമേത്???
Answer: എക്കൽ മണ്ണ് (Alluvial Soil).


19. സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ നിക്ഷേപ ഫലമായി രൂപം കൊള്ളുന്ന മണ്ണ്???
Answer: എക്കൽ മണ്ണ്


20. എക്കൽ മണ്ണിൽ പൊതുവെ കുറവായി കണ്ടുവരുന്ന ധാതുക്കൾ???
Answer: നൈട്രജൻ, ഫോസ്ഫറസ് ജൈവാംശങ്ങൾ



21. നദീതടങ്ങളിൽ പുതുതായി രൂപംകൊള്ളുന്ന എക്കൽ മണ്ണ് അറിയപ്പെടുന്നതെന്ത്???
Answer: ഖാദർ
 
 
22. പഴയ എക്കൽ മണ്ണ് ഏതുപേരിൽ അറിയപ്പപെടുന്നു???
Answer: ഭംഗർ


23. ഉത്തരമഹാസമതല പ്രദേശത്തിലെ പഞ്ചാബ് - ഹരിയാന സമതലം, ഗംഗാസമതലം, ബ്രഹ്മപുത്രാ താഴ്വര എന്നിവിടങ്ങളിലെ പ്രധാനമണ്ണിനം???
Answer: എക്കൽ മണ്ണ്


24. കോറമാൻഡൽ തീരപ്രദേശത്തെ പ്രധാന മണ്ണിനം???
Answer: എക്കൽ മണ്ണ്


25. രാജ്യത്തിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വരുന്തോറും മണലിന്റെ അംശം ---------???
Answer: കുറഞ്ഞു വരുന്നു
 
 
26. പൊട്ടാഷ് ധാരാളം അടങ്ങിയിട്ടുള്ള മണ്ണ്???
Answer: എക്കൽ മണ്ണ്


27. ഗോതമ്പ്, നെല്ല്, ചോളം, കരിമ്പ്, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ്???
Answer: എക്കൽ മണ്ണ്


28. നദികളിലെയും മറ്റു ജലപ്രവാഹങ്ങളിലെയും മണ്ണിന്റെ അടിഞ്ഞുകൂടലിന്റെ ഫലമായി രൂപം കൊളളുന്ന മണ്ണ്???
Answer: എക്കൽ മണ്ണ്


29. ഉപദ്വീപീയ ഇന്ത്യയിൽ എക്കൽ മണ്ണ് കാണപ്പെടുന്നത്???
Answer: ഡെൽറ്റകളിലും നദീമുഖങ്ങളിലും
 
 
30. ഹ്യൂമസ്, ലൈം, ഓർഗാനിക് മാറ്റർ എന്നിവയാൽ സമ്പുഷ്ടമായ മണ്ണ്???
Answer: എക്കൽ മണ്ണ്



31. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം???
Answer: കരിമണ്ണ് (Black Soil & Rigur Soil)


32. ലാവാശില പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണിനമേത്???
Answer: കറുത്തമണ്ണ്


33. ഇന്ത്യയിൽ ബസാൾട്ട് ശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണ്???
Answer: കരിമണ്ണ്
 
 
34. റിഗർ മണ്ണ്, ചെർണോസം എന്നീ പേരുകളിൽ അറിയപ്പെടുന്ന മണ്ണിനം???
Answer: കരിമണ്ണ്


35. ഈർപ്പം സംരക്ഷിച്ച് വയ്ക്കാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള മണ്ണിനം???
Answer: കരിമണ്ണ്


36. ഡക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്???
Answer: കറുത്തമണ്ണ്
 
 
37. കുതിരുമ്പോൾ വികസിക്കുകയും പശപശപ്പ് ഉള്ളതായി മാറുകയും, ഉണങ്ങുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്ന മണ്ണിനം???
Answer: കറുത്ത മണ്ണ്


38. ഉണങ്ങുമ്പോൾ വലിയ വിള്ളലുകൾ ഉണ്ടാകുന്നതിനാൽ സ്വയം ഉഴുതുന്ന (selfploughing) മണ്ണ് എന്നറിയപ്പെടുന്നത്???
Answer: കറുത്ത മണ്ണ്


39. ഇരുമ്പ്, ലൈം, കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ മണ്ണ്???
Answer: കറുത്ത മണ്ണ്


40. ഗോതമ്പ്, കരിമ്പ്, നിലക്കടല എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ്???
Answer: കരിമണ്ണ്
 
 

41. വെർട്ടിസോൾ എന്നറിയപ്പെടുന്ന മണ്ണിനം???
Answer: കരിമണ്ണ്


42. കറുത്ത പരുത്തിമണ്ണ് എന്ന് അറിയപ്പെടുന്ന മണ്ണ്???
Answer: കറുത്ത മണ്ണ്


43. ഇന്ത്യയിൽ പരുത്തി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ???
Answer: ഗുജറാത്ത്, മഹാരാഷ്ട്ര


44. കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ് രൂപമെടുക്കുന്ന മണ്ണിനം???
Answer: ചെമ്മണ്ണ്
 
 
45. ചെമ്മണ്ണിന് ചുവപ്പുനിറം നൽകുന്നതെന്ത്???
Answer: ഇരുമ്പിന്റെ അംശം


46. ഇരുമ്പിന്റെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്???
Answer: ചെമ്മണ്ണ് (Red Soil)


47. ഫെറിക് ഓക്സൈഡിന്റെ (അയൺ ഓക്സൈഡ്) സാന്നിധ്യം കാണപ്പെടുന്ന മണ്ണ്???
Answer: ചെമ്മണ്ണ്


48. നൈട്രജന്റെയും ഫോസ്ഫറസിന്റെയും സാന്നിധ്യം കുറഞ്ഞ മണ്ണ്???
Answer: ചെമ്മണ്ണ്
 
 
49. ചോട്ടാ നാഗ്പൂർ പീഠഭൂമി പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന മണ്ണ്???
Answer: ചെമ്മണ്ണ്


50. മഴ കുറവുള്ള പ്രദേശങ്ങളിലാണ് പൊതുവേ കാണപ്പെടുന്ന മണ്ണ്???
Answer: ചെമ്മണ്ണ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍