Prelims Mega Revision Points: 8 | Indian Geography | ഇന്ത്യയുടെ ഭൂമി ശാസ്ത്രം, അതിർത്തികളും അതിരുകളും: 3 | Indian Boundaries With Neighbouring Countries: 3 |

ഇന്ത്യയുടെ ഭൂമി ശാസ്ത്രം, അതിർത്തികളും അതിരുകളും: 3
1. മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിന്നുള്ള രാജ്യമില്ലാത്തവരെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1982 ലെ മ്യാൻമർ ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരുന്ന ജനത ഏതാണ്???
Answer: റോഹിൻഗ്യ


2. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം???
Answer: മാലദ്വീപ്
 
 
3. മലിക്കു കാണ്ഡു എന്നു കൂടി അറിയപ്പെടുന്ന 8 ഡിഗ്രി ചാനൽ (8 Degree channel) ലക്ഷദ്വീപിനും ഏത് രാജ്യത്തിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്???
Answer: മാലദ്വീപ്


4. ഏഷ്യയിലെ ഏറ്റവും ചെറുതും ജനസംഖ്യ കുറഞ്ഞതുമായ രാജ്യം ഏതാണ്???
Answer: മാലദ്വീപ്


5. മാലദ്വീപിനെ കീഴടക്കിയ ദക്ഷിണേന്ത്യൻ രാജവംശം ഏതായിരുന്നു???
Answer: ചോള വംശം


6. ആഗോള താപനത്തിനെതിരെ ജന ശ്രദ്ധ കൊണ്ടുവരാൻ സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന ആദ്യ രാജ്യം ഏതാണ്???
Answer: മാലദ്വീപ്
 
 
7. നാഥുല ചുരം സിക്കിമിനെ ഏത് പ്രദേശവുമായാണ് ബന്ധിപ്പിക്കുന്നത്???
Answer: ടിബറ്റ്


8. ലിപുലേഖ് ചുരം ടിബറ്റിനെ ഏത് ഇന്ത്യൻ സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നു???
Answer: ഉത്തരാഖണ്ഡ്


9. ഷിപ്കിലാ ചുരം ടിബറ്റിനെ ഏത് ഇന്ത്യൻ സംസ്ഥാനവുമായാണ് ബന്ധിപ്പിക്കുന്നത്???
Answer: ഹിമാചൽ പ്രദേശ്


10. ജനനീ ജന്മ ഭൂമിശ്ച, സ്വർഗാദപി ഗരീയസി (പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരമാണ്) എന്നത് ഏത് രാജ്യത്തിന്റെ ആപ്ത വാക്യമാണ്???
Answer: നേപ്പാൾ
 
 

11. സാർക്ക് സെക്രട്ടേറിയേറ്റ് സ്ഥിതി ചെയ്യുന്നത് നേപ്പാളിലെ ഏത് നഗരത്തിലാണ്???
Answer: കാഠ്മണ്ഡു


12. എവറസ്റ്റ് കൊടുമുടി നേപ്പാളിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്???
Answer: സാഗർമാത


13. എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന ആദ്യത്തെ രാജ്യം ഏതാണ്???
Answer: നേപ്പാൾ


14. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു വൈദേശിക ശക്തിയുടേയും മേൽക്കോയ്മയ്ക്ക് വിധേയമാകാത്തെ ഏക രാജ്യം ഏതാണ്???
Answer: നേപ്പാൾ
 
 
15. ഇന്ത്യയ്ക്ക് പുറത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ പേപ്പർ ലെസ്സ് ബാങ്കിങ് സിസ്റ്റം ആരംഭിച്ച രാജ്യം ഏതാണ്???
Answer: നേപ്പാൾ


16. ഏത് രാജ്യത്തേയാണ് ലത്തീൻകാർ സിനെ എന്നും റോമക്കാർ സെരിക്ക എന്നും വിളിച്ചിരുന്നത്???
Answer: ചൈന


17. 1911 ൽ ആരംഭിച്ച ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നു???
Answer: ഡോ. സൺ യാത് സെൻ
 
 
18. 1934 ൽ ആരംഭിച്ച് 1935 ൽ അവസാനിച്ച ലോങ്ങ് മാർച്ച് ആരുടെ നേതൃത്വത്തിലാണ് നടന്നത്???
Answer: മാവോ സെദുങ്


19. ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് സൺ യാത് സെൻ ആയിരുന്നു. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ആദ്യ ചെയർമാൻ ആരായിരുന്നു???
Answer: മാവോ സൈദുങ്


20. 1989 ൽ ഭരണാധികാരികൾക്കെതിരെ പ്രതിഷേധിക്കാൻ ഒരുമിച്ച് കൂടിയ യുവാക്കളെ വെടിവെച്ചു കൊന്നതിലൂടെ മാധ്യമ ശ്രദ്ധ നേടിയ ചൈനയിലെ പ്രദേശം ഏതാണ്???
Answer: ടിയാനൻമെൻ സ്ക്വയർ21. ലോകത്തിൽ ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന സ്വദേശി ഭാഷ ഏതാണ്???
Answer: മൻഡാരിൻ (ചൈനീസ്)
 
 
22. കിഴക്കിന്റെ പാരീസ് എന്നറിയപ്പെടുന്ന യാങ്ട്സി നദീതീരത്തെ നഗരം ഏതാണ്???
Answer: ഷാങ്ഹായ്


23. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് പ്രസിഡന്റ് ആരാണ്???
Answer: ജിയാങ് സെമിൻ


24. ചൈനയുടെ ആദ്യ ചാന്ദ്ര ദൗത്യം ഏത് പേരിലാണ് അറിയപ്പെടുന്നത്???
Answer: ഷാങ് ഇ 1


25. ഷി ഹ്വാങ്തിയുടെ ഭരണ കാലത്ത് നിർമിക്കപ്പെട്ട ഏതാണ് 1987 ൽ യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഇടം കണ്ടെത്തിയത്???
Answer: ചൈനയിലെ വൻമതിൽ
 
 
26. വിപ്ലവം തോക്കിൻ കുഴലിലൂടെ, ഗ്രാമങ്ങൾ നഗരങ്ങളെ വളയട്ടെ, നൂറ് പൂക്കൾ വിരിയട്ടെ തുടങ്ങിയ സൂക്തങ്ങൾ ഏത് നേതാവിന്റേതാണ്???
Answer: മാവോ സെദുങ്


27. പൗരാണിക കാലത്ത് ബാക്ട്രിയ, ആര്യാന, ഖോറസാൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഭൂഭാഗം ഏതാണ്???
Answer: അഫാഗാനിസ്ഥാൻ


28. 1994 ൽ മുല്ല മൊഹമ്മദ് ഒമർ ആണ് താലിബാൻ എന്ന സംഘടന രൂപീകരിച്ചത്. എന്താണ് ഈ വാക്കിന്റെ അർഥം???
Answer: വിദ്യാർഥി


29. 2001 സെപ്റ്റംബർ 11 ആക്രമണത്തെ തുടർന്ന് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നടത്തിയ സൈനിക നീക്കം ഏത് പേരിലറിയപ്പെടുന്നു???
Answer: ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം
 
 
30. ദിവാൻ ഇ ഷംസ്, മത് നവി തുടങ്ങിയ കാവ്യങ്ങളിലൂടെ ശ്രദ്ധേയനായ അഫ്ഗാൻ കാരനായ പ്രശസ്ത സൂഫി കവി ആരാണ്???
Answer: ജലാലുദ്ദീൻ റൂമി31. 2001 ൽ താലിബാൻ തകർക്കുകയും 2003ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം കണ്ടത്തുകയും ചെയ്ത ഗാന്ധാര കലയുടെ ഉദാത്ത മാതൃകകളായ ബുദ്ധപ്രതിമകൾ നില കൊണ്ട അഫ്ഗാൻ താഴ്വര ഏതാണ്???
Answer: ബാമിയാൻ


32. പാക്കിസ്ഥാന്റെ ആദ്യത്തെ പ്രസിഡന്റ് ഇസ്കന്ദർ മിർസ ആയിരുന്നു. ആരായിരുന്നു ആദ്യ പ്രധാന മന്ത്രി???
Answer: ലിയാഖത്ത് അലി ഖാൻ


33. 1966 ജനുവരി 10 ന് ലാൽ ബഹദൂർ ശാസ്ത്രിക്കൊപ്പം താഷ്കന്റ് കരാറിൽ ഒപ്പ് വെച്ച പാക്ക് പ്രസിഡന്റ് ആരായിരുന്നു???
Answer: അയൂബ് ഖാൻ
 
 
34. പാക്കിസ്ഥാനെതിരെ ബംഗ്ലദേശ് വിമോചനത്തിനായി പോരാടിയ ഏത് സംഘടനയിലെ പോരാളികളാണ് തവള മനുഷ്യർ എന്നറിയപ്പെടുന്നത്???
Answer: മുക്തി ബാഹിനി


35. ഇന്ത്യാ ഗവൺമെന്റ് ബംഗ്ലദേശിന് 999 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഇടനാഴി ഏതാണ്???
Answer: തീൻ ബിഘ ഇടനാഴി


36. ഏത് നദിയുടെ തീരത്താണ് ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്ക സ്ഥിതി ചെയ്യുന്നത്???
Answer: ബുരി ഗംഗ
 
 
37. 1906 ഡിസംബർ 30ന് ഓൾ ഇന്ത്യാ മുസ്ലിം ലീഗിന്റെ രൂപീകരണം നടന്നത് എവിടെ വെച്ചാണ്???
Answer: ധാക്ക


38. ബംഗ്ലദേശിൽ നിരോധിക്കപ്പെട്ട ലജ്ജ, അമർ മെയേ ബൈലേ, ഉടൽ ഹവ തുടങ്ങിയ കൃതികൾ രചിച്ചതാരാണ്???
Answer: തസ്ലീമ നസ്രീൻ


39. "ആധുനിക ഭൂട്ടാന്റെ പിതാവ്" എന്നറിയപ്പെടുന്ന വ്യക്തിയാണ് പത്മ വിഭൂഷൺ ബഹുമതി ലഭിച്ച ആദ്യ വിദേശി. ആരാണിദ്ദേഹം???
Answer: ജിഗ് ദോർജി വാങ്ചുക്ക്


40. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടി എവറസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞ ഇന്ത്യക്കാരൻ ആരായിരുന്നു???
Answer: രാധാനാഥ് സിക്ദർ
 
 

41. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു ഏത് നദിയുടെ തീരത്താണ്???
Answer: ഭാഗമതി


42. ഡൽഹിയിലെ ലേഡി ശ്രീരാം കോളജിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ബിരുദം നേടിയ ഏതു വ്യക്തിക്കാണ് 1991 ൽ സമാധാന നൊബേൽ സമ്മാനം ലഭിച്ചത്???
Answer: ഓങ് സാൻ സൂചി


43. അവസാന മുഗൾ രാജാവയ ബഹദൂർ ഷാ രണ്ടാമന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെയാണ്???
Answer: റംഗൂൺ (നിലവിൽ യംഗോൺ)


44. മ്യാൻമറിന്റെ തലസ്ഥാനമായ നായ്പിതോ എന്ന പേരിന്റെ അർഥം എന്താണ്???
Answer: രാജാക്കന്മാരുടെ തലസ്ഥാനം
 
 
45. മാലദ്വീപിനെ ആക്രമിച്ച് കീഴടക്കാനുള്ള, പ്ലോട്ട് എന്ന ശ്രീലങ്കൻ തീവ്രവാദി സംഘടനയുടെ നീക്കത്തെ പരാജയപ്പെടുത്തിയ ഇന്ത്യൻ സൈനിക നീക്കം ഏതാണ്???
Answer: ഓപ്പറേഷൻ കാക്റ്റസ്


46. "ശ്രീലങ്കൻ ഗാന്ധി" എന്നറിയപ്പെടുന്നത് ആരാണ്???
Answer: എ.ടി. അരിയരത്ന


47. ശ്രീലങ്ക-എൽടിടിഇ സമാധാന ചർച്ചകൾക്ക് മധ്യസ്ഥം വഹിച്ച രാജ്യം ഏതാണ്???
Answer: നോർവേ


48. ബിസി മൂന്നാം നൂറ്റാണ്ടിൽ ബുദ്ധമത പ്രചാരണത്തിനായി തന്റെ മക്കളെ ശ്രീലങ്കയിലേക്ക് അയച്ച ഇന്ത്യൻ ചക്രവർത്തി ആരാണ്???
Answer: അശോകൻ
 
 
49. ആദംസ് പീക്ക്, എലിഫന്റ് ചുരം, ഫാഹിയാൻ ഗുഹ എന്നിവ ഏത് രാജ്യത്താണ്???
Answer: ശ്രീലങ്ക


50. താപ്പ്രോബന, സരൺ ദീപ്, സലൈക്, സിലോൻ എന്നിവ ഏത് രാജ്യത്തിന്റെ പഴയ പേരുകളാണ്???
Answer: ശ്രീലങ്ക


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍