മുൻ എൽഡിസി പരീക്ഷകകളിൽ ആവർത്തിച്ച ചോദ്യങ്ങൾ

Most Repeated General Knowledge In LDC Exam


1. "റുപിയ "എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരി ????
Answer: ഷേര്‍ഷാ സുരീ (1540-1545)


2. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വര്‍ഷം ????
Answer: 2010
 
 
3. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പ്പന ചെയ്തതാര്???
Answer: ഡി.ഉദയകുമാര്‍


4. രൂപയുടെ പുതിയ ചിഹ്നമുള്ള നാണയങ്ങള്‍ ആദ്യമായി പുറത്തിറക്കിയ വര്‍ഷം???
Answer: 2011 ജൂലൈ


5. ബ്രിട്ടീഷുകാരോടുള്ള സൗഹൃദം സൂചിപ്പിക്കാനായി 'ദോസ്തി ലണ്ടന്‍'എന്ന് നാണയത്തില്‍ ആലേഖനം ചെയ്ത നാട്ടുരാജ്യം???
Answer: മേവാര്‍



6. എന്തായിരുന്നു കരോലിന,ഏയ്ഞ്ചലീന, കുപ്പറൂണ്‍, ടിന്നി എന്നി???
Answer: ഇംഗ്ലീഷുകാര്‍ ഇന്ത്യയി ആദ്യമായി പുറത്തിറക്കിയ നാണയങ്ങള്‍
 
 
7. കറന്‍സി നോട്ടുകള്‍ ഇറക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമമെന്ത്???
Answer: 1861ലെ പേപ്പര്‍ കറന്‍സി Act


8. സ്വതന്ത്ര ഇന്ത്യയില്‍ പുതിയ നാണയ സമ്പ്രദായം നിലവില്‍ വന്നതെന്ന് ????
Answer: 1950 ആഗസ്ത് 15


9. അണ സമ്പ്രദായത്തിലെ നാണയങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതെന്ന്???
Answer: 1950 ആഗസ്ത് 15


10. ഒരു രൂപ എത്ര അണയായിരുന്നു???
Answer: 16 അണ
 
 

11. ഇന്ത്യയില്‍ നയാപൈസ നിലവില്‍ ഉണ്ടായിരുന്ന കാലഘട്ടമേത്???
Answer: 1957 ഏപ്രില്‍ മുതല്‍1964 ജൂണ്‍ 1 വരെ


12. രാണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത്???
Answer: ജപ്പാന്‍


13. ഇന്ത്യയില്‍ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന്???
Answer: 1957 ഏപ്രില്‍ 1 മുതല്‍


14. ബാങ്ക് നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ഉറപ്പ് നല്‍കുന്നതാര്???
Answer: റിസര്‍വ്ബാങ്ക് ഗവര്‍ണര്‍
 
 
15. ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍???
Answer: ജയിംസ് ടെയ്ലര്‍



16. ഇന്ത്യയില്‍ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കാന്‍ അധികാരപ്പെട്ട സ്ഥാപനമേത്???
Answer: റിസര്‍വ്ബാങ്ക്


17. ഇന്ത്യയില്‍ നാണയങ്ങള്‍ പുറത്തിറക്കാനുള്ള അധികാരമാര്‍ക്കാണ്???
Answer: കേന്ദ്രസര്‍ക്കരിന്
 
 
18. സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത്???
Answer: അശോകസ്തംഭം


19. മഹാത്മാഗാന്ധി സിരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കിത്തുടങ്ങിയ വര്‍ഷമേത്???
Answer: 1996


20. എത്ര രൂപയുടെ വരെ മൂല്യമുള്ള നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്???
Answer: 1000 രൂപ വരെ


21. ‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം???
Answer: 1599
 
 
22. ജയിലിൽ വച്ച് വധിക്കപ്പെട്ട ബ്രിട്ടിഷ് വൈസ്രോയി ആര്???
Answer: മേയോ പ്രഭു


23. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്???
Answer: 1866


24. ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കമാണ്..???
Answer: ഓപ്പറേഷൻ പോളോ



25. ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന്???
Answer: 2010
 
 
26. ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര്???
Answer: ചട്ടമ്പിസ്വാമികൾ


27. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര്???
Answer: വിഷ്ണു ഗുപ്തൻ


28. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ െവച്ചാണ്???
Answer: അലഹബാദ്


29. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം???
Answer: 1994
 
 

30. ആദ്യ കേരളാ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര???
Answer: ആറ്


31. സംയോജിത ശിശു വികസന പദ്ധതി നിലവിൽ വന്നത് എന്ന്???
Answer: 1975


32. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു???
Answer: ബൽവന്ത് റായ് മേത്ത


33. താഴെപ്പറയുന്നതിൽ ഏത് സംസ്ഥാനത്താണ് പഞ്ചായത്ത് രാജിനെ സംബന്ധിച്ചുളള 73–ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ ഇല്ലാത്തത്???
Answer: മിസോറം
 
 
34. പട്ടിക വർഗക്കാർക്ക് വേണ്ടിയുളള പ്രത്യേക ദേശീയ കമ്മിഷൻ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്???
Answer: 89



35. ഇറാഖിന്റെ തലസ്ഥാനം???
Answer: ബാഗ്ദാദ്


36. ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം???
Answer: കാനഡ
 
 
37. ജപ്പാനിലെ നാണയം???
Answer: യെൻ


38. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ???
Answer: നേതാജി


39. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത്???
Answer: ദൈവം


40. ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചയാൾ ???
Answer: ടഗോർ
 
 
41. ബ്രിട്ടീഷ് മലബാർ നിലവിൽ വന്നത് ഏത് വർഷത്തിൽ???
Answer: എ.ഡി. 1793


42. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ (1930) പ്രധാന വേദിയായിരുന്നത്???
Answer: പയ്യന്നൂർ


43. ശ്രീശങ്കര സംസ്‌കൃത സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ???
Answer: ആർ. രാമചന്ദ്രൻ നായർ



44. കേരളത്തിലെ ആദ്യ ഗവർണർ???
Answer: രാമകൃഷ്ണറാവു
 
 
45. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്???
Answer: നെയ്യാർ ഡാം


46. തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്???
Answer: രണ്ടിടങ്ങഴി


47. കേരളത്തിൽ ഏതു വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപീകരിക്കാൻ കഴിയാതെ പോയത്???
Answer: 1965


48. മലയാളത്തിലെ ആദ്യത്തെ ഡി.ടി.എസ് ചലച്ചിത്രം???
Answer: മില്ലെനിയം സ്റ്റാർസ്
 
 
49. 1904ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റർ ആയിരുന്നത്???
Answer: എം. ഗോവിന്ദൻ


50. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി???
Answer: നെയ്യാർ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍