കേരളത്തിൽ ഏറ്റവും ആദ്യം

കേരളത്തിൽ ഏറ്റവും ആദ്യം

1. കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം

2. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്

3. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

4. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ

5. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി

6. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
സംക്ഷേപവേദാർത്ഥം

7. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം

8. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ

9. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ

10. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്

11. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി

12. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ

13. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)

14. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)

15. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ

16. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം

17. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

18. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്

19. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ

20. കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി

21. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി

22. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ

23. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം

24. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി

25. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ

26. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്

27. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്

28. കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ

29. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ. ഗൌരിയമ്മ

30.കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു

31. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്

32. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ

33. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്

34. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്


35. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ

36. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ

37. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

38. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം

39. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്

40. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ

41. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര

42. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ

43. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ

44. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി

45. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി

46. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ

47. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ

48. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ

49. കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍