പൊതു വിജ്ഞാനത്തിലെ തിരഞ്ഞെടുത്ത ചില ചോദ്യ ഉത്തരങ്ങൾ

പൊതു വിജ്ഞാനത്തിലെ തിരഞ്ഞെടുത്ത ചില ചോദ്യ ഉത്തരങ്ങൾ


1. ഇന്ത്യയിൽ റിസർവ് ബാങ്ക് രൂപീകരിക്കാൻ ശുപാർശ ചെയ്ത കമ്മിഷൻ?
ഹിൽട്ടൺ യങ് കമ്മിഷൻ

2. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
റിസർവ് ബാങ്ക്

3. റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ?
ഓസ്ബോൺ ആൽക്കൽസ്മിത്ത്

4. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?
1950 മാർച്ച് 15

5. ആസൂത്രണ കമ്മിഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ?
ഗുൽസാരിലാൽ നന്ദ

6. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്?
എം.വിശ്വേശ്വരയ്യ

7. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ, ഇന്ത്യൻ ബിസ്‌മാർക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
സർദാർ വല്ലഭായ് പട്ടേൽ

8. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപപ്രധാനമന്ത്രി?
വല്ലഭായ് പട്ടേൽ

9. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
സർദാർ വല്ലഭായ് പട്ടേൽ

10. സർദാർ സരോവർ ഡാം എവിടെയാണ്?
ഗുജറാത്ത്

11. ചമ്പാരനിലെ നീലം തൊഴിലാളികൾക്കുവേണ്ടി ഇന്ത്യയിലെ ആദ്യ സത്യാഗ്രഹ സമരം നടത്തിയത്?
ഗാന്ധിജി

12. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
ഗോപാലകൃഷ്ണ ഗോഖലെ

13. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ?
പീറ്റർ മാരിറ്റ്‌സ്‌ബർഗ്

14. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി പദവി വഹിച്ചത്?
ഡോ. രാജേന്ദ്രപ്രസാദ് 

15. 'വരാനിരിക്കുന്ന തലമുറകൾക്ക് ഉദാത്ത മാതൃക' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?
ആൽബർട്ട് ഐൻസ്റ്റീൻ

16. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യമുയർത്തിയത്?
ഗാന്ധിജി

17. 'അർദ്ധനഗ്നനായ ഫക്കീർ' എന്നു വിളിച്ചത്?
വിൻസ്റ്റൺ ചർച്ചിൽ

18. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്നു വിശേഷിപ്പിച്ചത്?
ടാഗോർ

19. ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് നെഹ്‌റുവും ഗാന്ധിയും കണ്ടുമുട്ടിയത്?
ലക്‌നൗ

20. ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്?
1993 സെപ്തംബർ 28

21.ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായ മലയാളി?
കെ.ജി. ബാലകൃഷ്ണൻ

22. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി?
ജസ്റ്റിസ് ഫാത്തിമാബീവി

23. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്?
1998 ഡിസംബർ 11

24. ജീവിക്കാനുള്ള അവകാശം?
വകുപ്പ് 21

25. ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?
മൗലിക അവകാശങ്ങൾ

26. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്‌കർ വിശേഷിപ്പിച്ചത്?
വകുപ്പ് 32 നെ

27. ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശം?
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം


28. സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം ആദ്യം ഏർപ്പെടുത്തിയ സംസ്ഥാനം?
ഗോവ

29. ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്ന വർഷം?
1995

30. ആദ്യത്തെ വിവരസാങ്കേതിക വിദ്യാഭ്യാസ ജില്ല?
പാലക്കാട്

31. വനിതാ ഗാർഹിക പീഡന നിരോധന ബിൽ നിലവിൽ വന്നത്?
2006 ഒക്ടോബർ 26

32. സ്ത്രീകൾക്കെതിരെയുള്ള അക്രമനിർമ്മാർജ്ജന ദിനം?
നവംബർ 25

33. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്?
1961

34. ദേശീയ വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം?
ന്യൂഡൽഹി


35. വിവരങ്ങൾ ശേഖരിക്കാനുള്ള അപേക്ഷയിൽ പതിക്കേണ്ടത്?
10 രൂപയുടെ കോടതി മുദ്ര

36. അസിസ്റ്റന്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ് ചെയ്യുവാനുള്ള പരമാവധി സമയം?
35 ദിവസം

37. സരോജിനി നായിഡുവിന്റെ വീട്ടുപേര്?
The Golden Threshold

38. ആംഗ്ളോ - വേദിക് കോളേജ് സ്ഥാപിച്ചത്?
ഹൻസ് ‌ രാജ്, ലാലാലജ്‌പത്‌റായ്

39. ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിച്ചത്?
ദക്ഷിണാഫ്രിക്കയെ

40. ബർദോളി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്?
സർദാർ വല്ലഭായ് പട്ടേൽ
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍