ഇന്ത്യൻ ഭരണ ഘടന - തിരഞ്ഞെടുത്ത 100 ചോദ്യ ഉത്തരങ്ങൾ

ഇന്ത്യൻ ഭരണ ഘടന


1. ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്‌ ആരാണ്.?
ജവഹര്‍ലാല്‍ നെഹ്‌റു

2. ഇന്ത്യന്‍ ഭരണഘടനയിലെ 'കൂട്ടുത്തരവാദിത്വം ' എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?
 ബ്രിട്ടണ്‍

3. ഇന്ത്യൻ ഭരണഘടനാമാതൃകയെ ''കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തോട് ഉപമീച്ചതാര് ?
 ഗ്രാന്‍വില്‍ ഓസ്റ്റിന്‍

4. ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാര്‍..?
താഷ്കണ്ട് കരാര്‍

5. ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത് എവിടെ ?
മണിപ്പൂര്‍

6. ഇന്ത്യയുടെ ഭരണഘടന പ്രകാരം പരമാധികാരം ആരുടെ കൈകളിലാണ് ?
ജനങ്ങള്‍

7. ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ് ?
ലോക്സഭാ സ്പീക്കര്‍

8. ഭരണ ഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?
കേരളം

9. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ് ?
360

10. ഭരണഘടനാ നിര്‍മ്മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത് ?
സച്ചിദാനന്ദ സിന്‍ഹ

11. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?
22

12. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്ര മലയാളി അംഗങ്ങള്‍ ഉണ്ടായിരുന്നു ?
17

13. പാർലമെന്റ് അംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി ?
25

14. പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടവകാശമില്ലാത്തത്?
അറ്റോർണി ജനറൽ

15. ജനഹിത പരിശോധനയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിചേര്‍ത്ത നാട്ടുരാജ്യം?
ജുനഗഡ്

16. ഭരണഘടനാ ഭേദഗതി എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?
ദക്ഷിണാഫ്രിക്ക

17. രാഷ്ട്രപതിയെ ഇംപീച്ചമെൻറ് ചെയ്യുന്നതിനുള്ള ഏക കാരണം?
ഭരണ ഘടനാ ലംഘനം

18. പൗരാവകാശങ്ങളുടെ ചരിത്രത്തിലെ 'രണ്ടാം വിപ്ലവം' എന്ന് സർക്കാർ വിശേഷിപ്പിച്ച ഭേദഗതിയേത് ?
86

19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്നതെവിടെ ?
പഞ്ചാബ്

20. സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ് ?
39D

21. ഇന്ത്യയിൽ എത്ര തവണ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് ?
3

22. പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ പ്രസിഡന്റ് ആരാണ് ?
ഗ്യാനി സെയില്‍സിംഗ്

23. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ആരായിരുന്നു വൈസ്രോയി .?
വേവല്‍ പ്രഭു

24. "സിംഗിൾ ട്രാൻസ്ഫെറബിൾ വോട്ട്" എന്ന രീതി ആരുടെ തിരഞ്ഞെടുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രാഷ്ട്രപതി

25. സായുധ കലാപം, വിദേശാക്രമണം എന്നിവയുണ്ടായാൽ അടിയിന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്?
352

26. സുപ്രീം കോടതി എന്ന ആശയം ഏതു രാജ്യത്ത് നിന്നുമാണ് ഇന്ത്യന്‍ ഭരണ ഘടന പകര്‍ത്തിയത്.?
യു.എസ്സ്.എ

27. സ്വത്തവകാശത്തെ മൌലീകാവകശങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയുമ്പോള്‍ പ്രധാന മന്ത്രി?
മൊറാര്‍ജി ദേശായി

28. പുതിയ സംസ്ഥാനങളുടെ രൂപികരണത്തെകുറിച്ച് പ്രതിപാദിക്കുന ഭരണഘടനാവകുപ്പ്ആര്‍ട്ടിക്കിള്‍
article 3

29. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക് സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം
100

30. രാജ്യസഭ യുടെ ഡെപ്യൂട്ടി ചെയര്മാനായ ആദ്യ മലയാളി?
എം.എം.ജേക്കബ്

31. പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ മുൻകൂട്ടി അനുവാദമില്ലാതെ ഒരംഗം എത്രനാൾ ഹാജരാകാതിരുന്നാൽ അയോഗ്യത കല്പിക്കാം ?
അറുപതു ദിവസം

32. ഇന്ത്യന്‍ പൌരത്വ നിയമം പാര്‍ലമെന്റില്‍ പാസാക്കിയ വര്‍ഷം.?
1955

33. ഭരണകാലത്തു ഒരിക്കൽ പോലും പാർലമെന്റിൽ സന്നിഹിതനായിട്ടില്ലാത്ത പ്രധാനമന്ത്രി ?
ചരന്‍ സിംഗ്

34. ഭരണഘടനയുടെ എത്രാമത്തെ വകുപ്പനുസരിച്ചാണ് ഭാരതര്തനം , പത്മശ്രീ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത് ?
18

35. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏതു അനുചെദം അനുസരിച്ചാണ്.?
21

36. ദ്വിമണ്ഡല പാര്‍ലമെന്റ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് എവിടെ നിന്നും ?
ബ്രിട്ടന്‍

37. ''മഹാത്മാഗാന്ധി കീ ജയ്'' എന്ന മുദ്രാവാക്യ൦ വിളിച്ചുകൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്?
ആര്‍ട്ടിക്കിള്‍ 17

38. ഇന്ത്യന്‍ ഭരണ ഘടനയിലെ മൌലികാവകാശങ്ങള്‍ എന്നാ ആശയം ഏതു രാജ്യത്ത് നിന്നും കടം കൊണ്ടതാണ്.?
യു.എസ്.എ

39. 2000 ൽ ഇ൯ഡ്യാ ഗവൺമെ൯റ് നിയമിച്ച ഭരണഘടനാ പുഃനപരിശോധന കമ്മിറ്റിയുടെ അദ്ധ്യക്ഷ൯?
വെങ്കിട ചെല്ലയ്യ

40. ഇന്ത്യയുടെ അധികാര കൈമാറ്റവും വിഭജനവും കേവലം എത്ര എത്ര ദിവസത്തിലാണ് പൂർത്തിയായത് ?
72

41. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം തയ്യാറാക്കിയത് ആരാണ്.?
ജവഹര്‍ലാല്‍ നെഹ്‌റു

42. തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്നത് ഭരണ ഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്.?
17

43. ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരം നൽകിയ ഭേദഗതി ?
24

44. ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അധികാരം ആർക്കാണ് ?
സുപ്രീം കോടതിക്ക്

45. ഇന്ത്യൻ ഭരണഘടനയില്‍ ഗാന്ധിയൻ ആശയങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത് എവിടെ ?
നിര്‍ദ്ദേശക തത്വങ്ങള്‍

46. ഇന്ത്യന്‍ ഭരണ ഘടന നിലവില്‍ വന്നതെന്ന്.?
1950 ജനുവരി 26

47. ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്നറിയപ്പെടുന്നത് എന്താണ് ?
ആമുഖം

48. ഇന്ത്യന്‍ ഭരണ ഘടനയില്‍ എത്ര മൌലിക കടമകള്‍ ആണ് ഉള്ളത്.?
11

49. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് ആരാണ്.?
സുപ്രീം കോടതി

50. അടിയന്തിരാവസ്ഥ എന്ന ആശയം ഇന്ത്യന്‍ ഭരണ ഘടന കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ് .?
ജര്‍മ്മനി

51. ഒരു ധനകാര്യ ബില്‍ ലോകസഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാല്‍ എത്ര ദിവസത്തിനുള്ളില്‍ രാജ്യസഭ അത് തിരിച്ചയക്കണം.?
14 ദിവസം

52. ഇന്ത്യന്‍ ഭരണ ഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് എന്താണ്.?
മൌലികാവകാശങ്ങള്‍

53. രാജ്യസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്.?
എസ്.എന്‍. മിശ്ര

54. ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനു പാര്‍ലമെന്റില്‍ ആവശ്യമായ ഭൂരിപക്ഷം എത്രയാണ്.?
കേവല ഭൂരിപക്ഷം

55. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്.?
എം.ഹിദായത്തുള്ള

56. ഇന്ത്യന്‍ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.?
പി.സി. മേഹലനോബിസ്

57. പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്ന പാര്‍ലമെന്‍റ് കമ്മറ്റി ഏതാണ്.?
കമ്മറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ ടെക്കിംഗ്

58. സ്വത്തവകാശത്തെ മൌലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഭേദഗതി .?
44

59. 'രാഷ്ട്രപതി നിവാസ് ' എവിടെയാണ്.?
സിംല

60. നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യര്‍ ആണെന്ന് പ്രസ്താവിക്കുന്ന ഭരണ ഘടനാ വകുപ്പ് .?
14

61. പാര്‍ലമെ ന്റില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആരാണ്.?
മൊറാര്‍ജി ദേശായി

62. ഇന്ത്യയില്‍ ഹൈ കോടതികള്‍ സ്ഥാപിക്കുന്നത് ഭരണ ഘടനയുടെ ഏതു ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ്.?
214

63. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലവില്‍ വന്നത് എന്നാണു.?
1950 ജനുവരി 25

64. മെറിറ്റ്‌ സംവിധാനത്തിന്‍റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്.?
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍

65. ഏക പൌരത്വം എന്ന ആശയം കടം കൊണ്ടത്‌ ഏതു രാജ്യത്ത് നിന്നുമാണ്.?
ബ്രിട്ടണ്‍

66. വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്.?
ഹേബിയസ് കോര്‍പ്പസ്

67. ഭരണ ഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കുറ്റവാളികള്‍ക്ക് രാഷ്ട്രപതി മാപ്പ് നല്‍കുന്നത്.?
72

68. ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി ആരായിരുന്നു.?
ആര്‍. വെങ്കിട്ട രാമന്‍

69. മതം, വര്‍ഗ്ഗം , ജാതി , ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൌരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് .?
15

70. ഒരു പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയപ്പെടുന്ന പേര്.?
പ്രി സൈഡിംഗ് ഓഫീസര്‍

71. അറ്റോര്‍ണി ജനറലിന് സമാനമായി സംസ്ഥാനങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥന്‍ .?
അഡ്വക്കേറ്റ് ജനറല്‍

72. വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനു എത്രയാണ് ഫീസ്‌.?
10

73. പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യന്‍ രാഷ്ട്രപതി.?
ഗ്യാനി സെയില്‍സിംഗ്

74. ഭരണഘടനയുടെ എത്രാം പട്ടികയിലാണ് ലിസ്റ്റുകളെ കുറിച്ച് പ്രതിപാദി ക്കുന്നത് .?
7

75.ഒരു വ്യക്തി അയാള്‍ക്ക്‌ അര്‍ഹം അല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട് .?
ക്വോ വാറന്റോ

76. വിദ്യാഭ്യാസം മൌലിക അവകാശമാക്കി മാറ്റിയപ്പോള്‍ ഭരണ ഘടനയില്‍ കൂട്ടിചേര്‍ത്ത അനുചെദം.?
21A

77. നിര്‍ദ്ദേശകതത്വങ്ങള്‍ ഇന്ത്യന്‍ ഭരണ ഘടന കടം കൊണ്ടത്‌ ഏതു രാജ്യത്തില്‍ നിന്നുമാണ്.?
അയര്‍ലണ്ട്

78. 'തുല്യരില്‍ ഒന്നാമന്‍ ' എന്നറിയപ്പെടുന്നത് ആരാണ്.?
പ്രധാന മന്ത്രി

79. ഇന്ത്യന്‍ ഭരണ ഘടനയിലെ മൌലികാവകാശങ്ങളുടെ ശില്പി ആരാണ്.?
സര്‍ദാര്‍ വല്ലഭായി പട്ടേല്‍

80. നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി .?
ജവഹര്‍ലാല്‍ നെഹ്‌റു

81. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് .?
24

82. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി .?
നരസിംഹ റാവു

83. ലിഖിത ഭരണഘടന എന്ന ആശയം ഏതു രാജ്യത്ത് നിന്നുമാണ് ഇന്ത്യ കടം കൊണ്ടത്‌.?
യു.എസ്.എ

84. അടിയന്തിരാവസ്ഥ സമയങ്ങളില്‍ മൌലികാവകാശങ്ങള്‍ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുള്ളത് ആര്‍ക്കാണ്.?
രാഷ്ട്രപതി

85. മുന്‍ നാട്ടുരാജാക്കന്മാര്‍ക്ക് നല്‍കിയിരുന്ന പ്രിവി പേഴ്സ് നിര്‍ത്തലാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി.?
ഇന്ദിരാ ഗാന്ധി

86. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്ന് അനുശാസിക്കുന്ന ഭരണ ഘടനാ വകുപ്പ് .?
44

87. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം എത്രയാണ്.?
50

88. കേരള മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ ആരാണ്.?
ജസ്റ്റിസ്.എം.എം.പരീത് പിള്ള

89. സംസ്ഥാന പുന:സംഘടന കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?
1953

90. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് .?
23

91. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി.?
വി.പി. സിംഗ്

92. പാര്‍ലമെന്റ് വര്‍ഷത്തില്‍ കുറഞ്ഞത്‌ എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം.?
2

93. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം ഭേദഗതി ചെയ്ത വര്‍ഷം.?
1976

94. ഒരു വിദേശിക്കു എത്ര വര്‍ഷം ഇന്ത്യയില്‍ താമസിച്ചതിനു ശേഷം ഇന്ത്യന്‍ പൌരത്വത്തിന് അപേക്ഷിക്കാം.?
5

95. രാഷ്ട്രപതിയെ ഇംപീച് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ് .?
61

96. ദേശീയ സദ്‌ ഭാവനാ ദിനം എന്നാണു.?
ആഗസ്ത് 20

97. ഭരണ ഘടനയുടെ ഏതു അനുചേദത്തിലാണ് സ്വത്തവകാശത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.?
300A

98. 'ജനാധിപത്യത്തിന്‍റെ കളിത്തൊട്ടില്‍ ' എന്നറിയപ്പെടുന്ന രാജ്യം.?
ഗ്രീസ്

99. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തിയ വര്‍ഷം.?
1946

100. ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കല്പങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം.?
നിര്‍ദ്ദേശക തത്വങ്ങള്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍