Travancore Devaswom Board Watcher Exam Date And Syllabus: കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് 2023 ആഗസ്റ്റ് മാസത്തെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് മാസം നടക്കാൻ പോകുന്ന പ്രധാനപ്പെട്ട പരീക്ഷ തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള വാച്ചർ പരീക്ഷയാണ്. 13/08/2023 ഞായറാഴ്ച്ച 10.30 AM മുതൽ 12.15 PM വരെയാണ് പരീക്ഷ നടക്കുന്നത്. ഈ ഒരു പോസ്റ്റിന് അപേക്ഷിച്ചവർക്ക് അവരുടെ ദേവസ്വം റിക്രൂട്ട്മെന്റ് പ്രൊഫൈൽ വഴി 27/07/2023 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
നൂറ് മാർക്കിന്റെ 100 ചോദ്യങ്ങളാണ് വരുന്നത്. 1 മണിക്കൂറും 15 മിനിറ്റുമാണ് പരീക്ഷാ സമയം. ചോദ്യങ്ങൾ മലയാളം മീഡിയത്തിലാണ് വരുന്നത്. പരീക്ഷാ സിലബസിൽ വരുന്നത് 7 പാർട്ട് ആണ്.
- പാർട്ട് 1: പൊതുവിജ്ഞാനവും ആനുകാലികവും
- പാർട്ട് 2: ലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത
- പാർട്ട് 3: ജനറൽ ഇംഗ്ലീഷ്
- പാർട്ട് 4: മലയാളം (ഭാഷാ പരിജ്ഞാനം, വ്യാകരണം, പദ സഞ്ചയം, വിവർത്തനം)
- പാർട്ട് 5: അടിസ്ഥാന ശാസ്ത്രം (ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം)
- പാർട്ട് 6: അടിസ്ഥാന കംബ്യൂട്ടർ പരിജ്ഞാനം
- പാർട്ട് 7: ക്ഷേത്ര കാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ
ഇവ ഉൾപ്പെടുന്ന ഒരു വിശദമായ സിലബസ് കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാനായി ക്ലിക്ക് ചെയ്യുക: Click Here
പരീക്ഷാ കലണ്ടർ: Click Here
കേരള ദേവസ്വം റിക്രൂട്ട്മെൻറ് മുൻപ് നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ PDF തയ്യാറാക്കിയിട്ടുണ്ട്. ഡെമോക്കായും ഡൗൺലോഡ് ചെയ്യാനായും സന്ദർശിക്കുക: Click Here