10th Level Prelims - Indian Geography | കഴിഞ്ഞ പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും

1. ഇന്ത്യൻ  സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം:

  • തീരസമതലം
  • ഉത്തരമഹാസമതലം
  • ഹിമാലയ പർവ്വതം
  • ഡക്കാൻ പീഠഭൂമി

Ans:- ഉത്തരമഹാസമതലം

  • നദികളുടെ നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപപ്പെടുന്ന പ്രദേശമാണിത്. സിന്ധു  - ഗംഗ ബ്രഹ്മപുത്ര സമതലം എന്നും കൂടി അറിയപ്പെടുന്നു
  • നദികളുടെ നിക്ഷേപ പ്രക്രിയയുടെ അടിസ്ഥാനത്തിൽ ഉത്തരമഹാസമതലം ത്തെ 4 തരത്തിൽ തരംതിരിച്ചിട്ടുണ്ട്

  1. പഞ്ചാബ് - ഹരിയാന സമതലം (സിന്ധുവും പോഷകനദികളും)
  2. മരുസ്ഥലി - ബാഗർ, രാജസ്ഥാൻ (ലൂണി, സരസ്വതി നദികൾ)
  3. ഗംഗാസമതലം (ഗംഗയും പോഷകനദികളും)
  4. ബ്രഹ്മപുത്ര സമതലം, (അസം ബ്രഹ്മപുത്രയും പോഷകനദികളും)

  • ഉത്തര മഹാ സമതലങ്ങളിൽൽ കാണപ്പെടുന്ന പഴയ എക്കൽമണ്ണ്: ഭംഗർ
  • ഉത്തരമഹാസമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ്: ഖാദർ
  • അതിവിശാലവും നിരപ്പ് ഏറിയതുമായഭൂസവിശേഷതയുള്ളതിനാൽ ഉത്തരമഹാസമതലത്തിൽ റെയിൽ,  റോഡ്, കനാൽ എന്നീ ശൃംഖലകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നു.

ഡക്കാൻ പീഠഭൂമി

  • ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി
  • പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നീ മലനിരകൾക്ക് ഇടയിൽ  ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി
  • ആഗ്നേയ ശിലകൾ ആയ ബസാൾട്ട് ശിലകളാൽ നിർമ്മിതമാണ്  ഡക്കാൻ പീഠഭൂമി


തീരസമതലം

  • ഇന്ത്യയുടെ തീരപ്രദേശത്തെ പശ്ചിമതീര സമതലം, പൂർവ്വ തീര സമതലം എന്ന് രണ്ടായി തരംതിരിച്ചിട്ടുണ്ട്
  • ഇന്ത്യയുടെ പശ്ചിമ പൂർവ്വ തീര പ്രദേശങ്ങൾ അതിർത്തിയായി വരുന്ന ഏക സംസ്ഥാനം: തമിഴ്നാട്
  • ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള സംസ്ഥാനം: ഗുജറാത്ത്
  • ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള രണ്ടാമത്തെ സംസ്ഥാനം: ആന്ധ്ര പ്രദേശ്
  • റാൻ ഓഫ് കച്ച് മുതൽ  ദാമൻ വരെയുള്ള പശ്ചിമതീര ഭാഗം: ഗുജറാത്ത് തീരം
  • ദാമൻ മുതൽ ഗോവ വരെയുള്ള പശ്ചിമ തീര ഭാഗം: കൊങ്കൺ തീരം
  • ഗോവ മുതൽ കന്യാകുമാരി വരെയുള്ള പശ്ചിമ തീര ഭാഗം: മലബാർ തീരം


2. റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി:

  • നെല്ല്
  • റബ്ബർ
  • ഗോതമ്പ്
  • പരുത്തി

Ans:- പരുത്തി

  • ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്ഠിത വ്യവസായം: പരുത്തി തുണി വ്യവസായം
  • നെല്ല് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണാണ്: എക്കൽമണ്ണ് 


നെൽ കൃഷി കൂടുതലായും കൃഷി ചെയ്യുന്ന പ്രദേശങ്ങൾ

  1. നദീതടങ്ങൾ
  2. തീര സമതലങ്ങൾ
  3. സിവാവാലിക് പർവ്വത ചരിവുകൾ

  • നീർവാർച്ചയുള്ള എക്കൽ മണ്ണാണ് ഗോതമ്പ് കൃഷിക്ക് അനുയോജ്യമായ മണ്ണിനം
  • റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്: ലാറ്ററൈറ്റ് മണ്ണ്


3. കാർഷിക കാലങ്ങൾ, വിളകൾ

1) ഖാരിഫ്

  • വിളയിറക്കൽ കാലം: ജൂൺ
  • വിളവെടുപ്പ് കാലം: നവംബർ
  • കൃഷി ചെയ്യുന്ന പ്രധാന വിളകൾ: നെല്ല്, ചോളം, പരുത്തി, കരിമ്പ്, ചണം, തിന വിളകൾ, നിലക്കടല


2) റാബി

  • വിളയിറക്കൽ കാലം: നവംബർ
  • വിളവെടുപ്പുകാലം: മാർച്ച്‌
  • പ്രധാനവിളകൾ: ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, പുകയില, കടല


3) സൈദ്

  • വിളയിറക്കൽ കാലം: മാർച്ച്
  • വിളവെടുപ്പുകാലം: ജൂൺ
  • പ്രധാനവിളകൾ: പഴവർഗങ്ങൾ, പച്ചക്കറികൾ

4. രക്തത്തിൽ കാൽസ്യ ത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ പേശികൾക്ക് ഉണ്ടാകുന്ന രോഗം:

  • ഗൗട്ട്
  • സന്ധിവാതം
  • ഡയബറ്റിസ്
  • ടെറ്റനി

Ans: -ടെറ്റനി

  • പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ലോഹം: കാൽസ്യം
  • സന്ധികളെ ബാധിക്കുന്ന വാതമാണ്: ഗൗട്ട്
  • സന്ധികളിൽ യൂറിക്കാസിഡ് അടിഞ്ഞുകൂടി വേദനയും നീരും ഉണ്ടാകുന്നതാണ് ഗൗട്ട് ലക്ഷണങ്ങൾ.

5. ഭക്ഷ്യ ശൃംഖലയിലെ പ്രാഥമിക ഉപഭോക്താക്കൾ:

  • സസ്യഭുക്ക്
  • പ്രാഥമിക മാംസഭുക്ക്
  • സസ്യ പ്ലവകങ്ങൾ
  • സസ്യങ്ങൾ

Ans:- സസ്യഭുക്ക്

  • ആവാസവ്യവസ്ഥയിലെ  ദിതിയ ഉപഭോക്താക്കൾ: പ്രാഥമിക മാംസഭോജികൾ (ഉദാ. തവള)
  • സസ്യഭോജികളായ ജീവികളെ ഭക്ഷിക്കുന്നവയാണ്: പ്രാഥമിക മാംസഭോജികൾ
  • പ്രാഥമിക മാംസഭോജികളെ ഭക്ഷിക്കുന്നവയാണ്: ദിതിയ മാംസഭോജികൾ
  • സസ്യങ്ങളെയും ജന്തുക്കളെയും ഭക്ഷിക്കുന്ന ജീവികൾ: മിശ്രഭുക്കുകൾ 
  • ഭക്ഷ്യ ശൃംഖലയിലെ അവസാന കണ്ണി: മാംസഭോജികൾ / വിഘാടകർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍