General Knowledge: 29 | Current Affairs |Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

1993-ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കാൻ ഇസ്രയേൽ അംഗീകാരം നൽകിയ കരാർ ഏത്




1. 110101 എന്ന പിൻ കോഡുമായി ബന്ധമുള്ളത് ????
Answer: പ്രധാനമന്ത്രി


2. സ്ത്രീകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് Zan Tv ( Woman's Tv) എന്ന സമ്പൂർണ്ണ വനിതാ ടെലിവിഷൻ ചാനൽ ആരംഭിച്ച രാജ്യം????
Answer: അഫ്ഗാനിസ്ഥാന്‍
 
 
3. ഉർദു ഭാഷയിൽ വാർത്തകൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏക ന്യൂസ് ഏജൻസി????
Answer: യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ


4. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ച യൂണിവേഴ്സിറ്റി????
Answer: അണ്ണാ യൂണിവേഴ്സിറ്റി


5. ഏഷ്യ പെസഫിക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു????
Answer: Bangok


6. ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി പത്രം ഏത്????
Answer: ഉദന്ത് മാർത്താണ്ഡ്
 
 
7. മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ച വർഷം????
Answer: 1890


8. ഇന്ത്യയിൽ ആദ്യമായി മൈ സ്റ്റാമ്പ് പദ്ധതിക്ക് തുടക്കം കുറിച്ചത് എവിടെയാണ് ????
Answer: ജമ്മു & കാശ്മീർ


9. ബിഎസ്എൻഎൽ സേവനം ലഭ്യമല്ലാത്ത ഇന്ത്യൻ നഗരങ്ങൾ????
Answer: Delhi, Mumbai


10. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് ആദ്യമായി പുറത്തിറക്കിയ രാജ്യം???
Answer: ഇന്ത്യ
 
 

11. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് ആദ്യമായി പുറത്തിറക്കിയ വിദേശ രാജ്യം????
Answer: അമേരിക്ക


12. ജലത്തിൽ നന്നായി ലയിക്കുന്ന വാതകം???
Answer: Ammonia


13. ഗാന്ധിജിയുടെ ആത്മീയ ഗുരു???
Answer: Tolstoy


14. 'ബാ' എന്നറിയപ്പെടുന്നത് ആരെയാണ്???
Answer: കസ്തൂർബാഗാന്ധി
 
 
15. ഇന്ത്യയുടെ 100 മത്തെ ഉപഗ്രഹം???
Answer: Cartosat


16. ദയാബായിയുടെ ആത്മകഥ???
Answer: Pachaviral


17. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം???
Answer: 1893
 
 
18. ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊശ്മാവ്???
Answer: 500


19. ഇന്ത്യയിലെ ആദ്യത്തെ floating jetty നിലവിൽ വന്ന സംസ്ഥാനം???
Answer: Goa


20. ഫീനിക്സ് സെറ്റിൽമെന്റ് എവിടെയാണ്???
Answer: Durban



21. അലൂമിനിയത്തിന്റ വ്യവസായികോൽപ്പാദനം അറിയപ്പെടുന്നത്???
Answer: Hallherolt
 
 
22. കുടുംബനാഥൻ രോഗബാധിതനായി കിടപ്പിലാവുകയോ, മരണപ്പെടുകയോ ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകാനുള്ള സംസ്ഥാന സർക്കാരിൻ്റെ പദ്ധതി???
Answer: അതിജീവിക


23. ഒന്നാം സ്വാതന്ത്ര്യസമരത്തിന് നൂറാം വാർഷികത്തിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ആദ്യമായി ആലപിക്കപ്പെട്ട ഗാനം???
Answer: ബലികുടീരങ്ങളെ.........


24. ഒക്ടോബർ രണ്ട് ജന്മദിനമായ ഇദ്ദേഹത്തിന്റെ പേരിലെ ശ്രീവാസ്തവ എന്ന അവസാനത്തെ ഭാഗം മാറി, കാശി വിദ്യാപീഠത്തിലെ പഠനത്തിനുശേഷം ലഭിച്ച ഡിഗ്രിയുടെ പേര് സ്വീകരിച്ചു. മരണാനന്തരബഹുമതിയായി ഭാരതരത്നം ആദ്യമായി ലഭിച്ചത് ഇദ്ദേഹത്തിനാണ്. ഇദ്ദേഹത്തിന്റെ വിവാഹത്തിന് സ്ത്രീധനമായി ലഭിച്ചത് ചർക്കയും കുറച്ച് ഖാദിവസ്ത്രങ്ങളുമായിരുന്നു. ആരാണിദ്ദേഹം???
Answer: ലാൽ ബഹദൂർ ശാസ്ത്രി


25. ലോകമനസ്സാക്ഷിയെ നടുക്കിയ ഈ യുദ്ധത്തിനിടെയാണ് ആദ്യമായി ടാങ്കറുകൾ ഉപയോഗിച്ചുതുടങ്ങിയത്. ടാങ്കറുകൾ നിർമിക്കുന്നതിന് സഹകരിച്ച തൊഴിലാളികൾക്കുപോലും അതിന്റെ ഉദ്ദേശ്യം മനസ്സിലായിരുന്നില്ല. മരുഭൂമിയിലേക്ക് വെള്ളം എത്തിക്കാനുള്ള വാഹനമെന്ന വ്യാജേനയാണ് ആദ്യകാലത്ത് ടാങ്കറുകൾ നിർമിക്കപ്പെട്ടത്. യുദ്ധത്തിനിടയിൽ, അതിൽ പങ്കെടുത്ത ശത്രുരാജ്യങ്ങൾ ക്രിസ്മസ് ദിവസം പരസ്പരം ധാരണയിലെത്തുകയും ഒരു ദിവസത്തേക്ക് വൈരാഗ്യംമറന്ന് ഒരുമിച്ച് കളിക്കുകയും കേക്ക് പങ്കിടുകയും ചെയ്തിരുന്നു. ഏത് യുദ്ധത്തെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത് ???
Answer: ഒന്നാം ലോകമഹായുദ്ധം
 
 
26. കേരളത്തിലെ കോൺഗ്രസിൽ മിതവാദികളും തീവ്രവാളകളും തമ്മിൽ ആദ്യമായി അഭിപ്രായ വ്യത്യാസം ഉണ്ടായ സമ്മേളനം നടന്നത് എവിടെ???
Answer: മഞ്ചേരി 1920


27. തിരുവിതാംകൂറിലെ ഏത് ദിവാന്റെ വഴവിട്ട പ്രവർത്തനങ്ങൾക്കെതിരെ പ്രക്ഷോഭം നയിച്ചാണ് വേലുത്തമ്പി ശ്രദ്ധനേടുന്നത്???
Answer: ജയന്തൻ നമ്പൂതിരി


28. Lady of the age എന്നറിയപ്പെട്ട മുഗൾ രാജ്ഞി ആര്???
Answer: ജഹനാര ബീഗം


29. "ഒന്നിക്കാം, സംവദിക്കാം, മുന്നേറാം" - ഇത് എന്തുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്????
Answer: ലോക കേരളസഭ
 
 
30. 2020 സെപ്റ്റംബർ മാസത്തിൽ പോപ്പ് ഫ്രാൻസിസ് പുറത്തിറക്കിയ പുസ്തകത്തിൻ്റെ പേര്???
Answer: Let us dream



31. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ ഉത്തർപ്രദേശിലെ അമേഠിയിൽ എന്ത് ഫാക്ടറിയാണ് ആരംഭിക്കുന്നത്???
Answer: AK 203 റൈഫിൾ ഫാക്ടറി


32. "ഐക്യവും, യോജിപ്പുമാണ് രാജ്യത്തിന് നിലനിൽപിനും യുദ്ധവിജയത്തിനും സുരക്ഷിതത്വത്തിനുമുള്ള അടിസ്ഥാന ഘടകം. നമ്മുടെ വിജയത്തിൻ്റെ അടിസ്ഥാന ഘടകവും മറ്റൊന്നല്ല " - നമ്മുടെ ധീരനായ ഒരു നാവിക പടത്തലവൻ്റെ അവസാന നിമിഷത്തിലെ വാക്കുകളാണിവ. ആരാണ് അദ്ദേഹം???
Answer: കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ


33. രുചികളുടെയും, ഇശലുകളുടെയും നാടായ കോഴിക്കോട് ജില്ലയെ ആദ്യ ശിൽപ നഗരം എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത് എന്ന് മുതൽ???
Answer: 2012
 
 
34. ഒരു വാക്കിൻ്റെ അതേ അർത്ഥമുള്ളതും, അതേ വാക്കിന് പകരം ഉപയോഗിക്കാവുന്നതുമായ പദങ്ങളാണ്....???
Answer: പര്യായപദങ്ങൾ


35. കുടുംബശ്രീയുടെ ആപ്തവാക്യം???
Answer: "സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്; കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക് "


36. ജ്വലന പ്രക്രിയയിൽ ഓക്സിജൻ്റെ പങ്ക് കണ്ടെത്തി, ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്ത് വിടുകയും ചെയ്യുമെന്ന് ആദ്യമായി കണ്ടെത്തി. ആരാണീ മഹാനായ ശാസ്ത്രജ്ഞൻ???
Answer: അൻ്റോയിൻ ലാവോസിയേ
 
 
37. ഇസ്കര -എന്നത് ശക്തനായ ഒരു ലോക പ്രശസ്ത നേതാവ് സ്ഥാപിച്ച പത്രമാണ്‌. ആരാണദ്ദേഹം???
Answer: ലെനിൻ


38. കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമായ ഇവിടെ തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദിപ്പിക്കപ്പെടുന്നതും. ഏതാണാ രാജ്യം???
Answer: ചൈന


39. Who Painted my lust red -book written by???
Answer: ശ്രീ അയ്യർ


40. "സ്വയം ബഹുമാനിക്കാത്തവന് മറ്റാരേയും ബഹുമാനിക്കാൻ കഴിയില്ല " - ആരുടെ വാചകം???
Answer: ഗെഥേ
 
 

41. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സോളാർ പവർ പ്ലാൻ്റ് PM നരേന്ദ്ര മോദി ഈയിടെ ഉദ്ഘാടനം ചെയ്തു.ഇത് മദ്ധ്യപ്രദേശിലെ ഏത് ജില്ലയിൽ???
Answer: രേവ


42. 1999 columbia ബഹിരാകാശ ദൗത്യത്തിൻ്റെ കമാൻഡറായി പ്രവർത്തിച്ച ഈ അമേരിക്കൻ വനിതയാണ് ബഹിരാകാശ വാഹനത്തിൻ്റെ കമാൻഡറായി പ്രവർത്തിക്കുന്ന ആദ്യ വനിത ആരാണത്???
Answer: എയ്ലിൻ കോളിൻസ്


43. ഈയടുത്ത് അന്തരിച്ച പ്രശസ്ത ഗായകൻ SP ബാലസുബ്രഹ്മണ്യം ആദ്യമായി പിന്നണിപാടിയ മലയാള സിനിമയാണ് കടൽപ്പാലം. എന്നാൽ ഇത് ഏത് വർഷം???
Answer: 1969


44. 2020 ഫോബ്സ് 100 list of World's highest paid Celebrities -ൽ ഉൾപ്പെട്ട പ്രശസ്ത സിനിമാ താരം അക്ഷയ് കുമാറിന് പത്മശ്രീ ലഭിച്ച വർഷം???
Answer: 2009
 
 
45. 2020 ജൂണിൽ UNADAP യുടെ Good will Ambassador to the poor ആയി തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട് വംശജയായ ഇന്ത്യൻ ബാലിക???
Answer: M നേത്ര (മധുര)


46. പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ മറ്റ് ഗ്രഹങ്ങളെ കണ്ടെത്താൻ ഫ്രാൻസിൻ്റെ നേതൃത്വത്തിൽ വിക്ഷേപിക്കപ്പെട്ട ബഹിരാകാശ ടെലസ്കോപ്പാണ് COROT എന്നാൽ ഇതിൻ്റെ പൂർണ നാമം???
Answer: Convection Rotation and Planetary Transits


47. മൊത്തം ഭൂവിസ്തൃതിയുടെ 29.1% സംരക്ഷിത വനഭൂമി ഉള്ള ഇന്ത്യൻസംസ്ഥാനം???
Answer: കേരളം


48. പഞ്ചസാര ലായനിയിലെ ലായകം ഏത്???
Answer: വെള്ളം
 
 
49. കാൻസറിനെതിരെ പോരാടുന്ന ആളുകളുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ തീപ്പൊരി വിതറുക എന്ന ലക്ഷ്യത്തോടെ .ലോക റോസ് ദിനമായി ആചരിക്കുന്ന ദിനം???
Answer: സെപ്റ്റംബർ 22


50. 1993-ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കാൻ ഇസ്രയേൽ അംഗീകാരം നൽകിയ കരാർ ഏത്???
Answer: ഓസ് ലോകരാർ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍