ജനറൽ സയൻസ് വിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത ഏറ്റവും പ്രധാനപ്പെട്ട 50 ചോദ്യ ഉത്തരങ്ങൾ

ജനറൽ സയൻസ് വിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത ഏറ്റവും പ്രധാനപ്പെട്ട 50 ചോദ്യ ഉത്തരങ്ങൾ

1. റേഡിയോ ആക്ടീവതയുള്ള ഒരു അലസവാതകം ?
റഡോണ്‍

2. രക്തത്തിന്റെ പി എച്ച് മൂല്യം ?
7.4

3. ആറ്റത്തിലെ ന്യൂക്ലിയസ് കണ്ടുപിടിച്ചതാര് ?
ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്

4. ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ ഐസോടോപ്പ്  ? 
കാര്‍ബണ്‍ -14

5. നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര് ?
ജോസഫ് പ്രീസ്റ്റ് ലി

6. 100 കാരറ്റോ അതിന് മുകളിലോ മൂല്യമുള്ള വജ്രം ?
പാരഗണ്‍

7. വിമാനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ ഖരരൂപത്തിലാക്കി പുറംതള്ളുന്നത്  ?
ബ്ലൂ ഐസ്

8. ആഫ്രിക്കന്‍ ട്രിപ്പനോസോമിയാസിസിന്റെ മറ്റൊരുപേര് ?
സ്ലീപ്പിംഗ് സിക്ക്നസ്

9. ക്രോമസോമിന്റെ അടിസ്ഥാനഘടകം ?     
DNA

10. DNA – യുടെ ആകൃതി കണ്ടെത്തിയതാരെല്ലാം ?         
ജയിംസ് വാട്സണ്‍ , ഫ്രാന്‍സിസ് ക്രിക്

11. DNA –യിലെ ഒരു ന്യൂക്ലിയോടൈഡിലെ നൈട്രജന്‍ ബേസുകളുടെ എണ്ണം ?
നാല്

12. ഘനജലത്തിന്റെ തിളനിലയെത്ര ?
101.4 ഡിഗ്രി സെല്‍ഷ്യസ്

13. സാക്കറിന്‍ കണ്ടുപിടിച്ചതാര് ?
കോണ്‍സ്റ്റാന്റിന്‍ ഫാല്‍ബര്‍ഗ്

14. സോപ്പിന്റെ നിലവാരം നിശ്ചയിക്കുന്നത് ?
ടി. എഫ്. എം.

15. കേവലപൂജ്യം എത്ര കെല്‍വിനുതുല്യമാണ് ?
പൂജ്യം

16. അന്നജത്തിലടങ്ങിയിരിക്കുന്ന പഞ്ചസാര ?
മാള്‍ട്ടോസ്

17. ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന ലോഹം ?
സ്വര്‍ണ്ണം

18. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
ചാള്‍സ് ഡാര്‍വിന്‍

19. ബീജസംയോഗം നടക്കാത്ത അണ്ഡം ജീവിയായിമാറുന്ന പ്രക്രിയ ?
അനിഷേകജനനം

20. എത്രദിവസം വേണം മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാവാന്‍ ?
270-280

21. ല്യുവന്‍ഹുക്ക് ബാക്ടീരിയകളെ വിളിച്ചത് എങ്ങനെ ?
അനിമല്‍ക്യൂള്‍സ്

22. തുരിശിന്റെ രാസനാമം ?
കോപ്പര്‍ സള്‍ഫേറ്റ്

23. ഏറ്റവും കൂടുതല്‍ ഏസോടോപ്പുകളുള്ള മൂലകം ?
ടിന്‍

24. LPG –യിലെ പ്രധാനഘടകങ്ങള്‍ ?
പ്രൊപ്പേന്‍,ബ്യൂട്ടേന്‍

25. ലോകത്തില്‍ ഏറ്റവും ദുര്‍ഗന്ധമുള്ള രാസവസ്തു ?
മീതേല്‍മെര്‍കാപ്റ്റണ്‍

26. ഘനജലം കണ്ടെത്തിയതാര് ?
ഹരോള്‍ഡ് യൂറേ

27. ബാക്ടീരിയകളേക്കാള്‍ ചെറുതും വൈറസുകളേക്കാള്‍ വലുതുമായ സൂക്ഷ്മജീവികള്‍ ?
റിക്കറ്റ്സിയ

28. അത് ലറ്റ് ഫൂട്ട് എതുതരം രോഗമാണ് ?
ഫംഗസ്

29. പ്രോട്ടോസോവകള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗം ?
പ്രോട്ടിസ്റ്റ

30. ക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയ ?
മൈകോബാക്ടീരിയം ട്യൂബര്‍കുലോസ്

31. സ്വര്‍ണ്ണത്തിന്റെ ആറ്റോമികസംഖ്യ ?
79

32. ബാക്ടീരിയ എന്ന പേര് നല്‍കിയതാര്  ?
ക്രിസ്റ്റന്‍ ഗോട്ട്ഫ്രീഡ്  എറിന്‍ബെര്‍ഗ്

33. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ?
ടൈറ്റാനിയം

34. IACS- ന് നേതൃത്വം നല്കിയതാര് ?
പ്രൊഫ.മഹേന്ദ്രലാല്‍ സര്‍ക്കാര്‍

35. അജുനോമോട്ടോയുടെ ശാസ്ത്രീയ നാമം ?
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

36. ഏറ്റവും കുറ‍ഞ്ഞ ദ്രവണാങ്കം ഉള്ള മൂലകം ?
ഹീലിയം

37. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം ?
ഹൈഡ്രജന്‍

38. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ലോഹം ?
ടെക്നീഷ്യം

39. ‘ഇതായ് – ഇതായ് ’രോഗം  എന്തിന്റെ മലിനീകരണം മൂലമുണ്ടാകുന്നു ?
കാഡ്മിയം

40. മെഴുകില്‍പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ?
ലിഥിയം

41. IACS –ന്റെ പൂര്‍ണ്ണരൂപം ?
Indian Association for the Cultivation of science

42. അള്‍ട്രാവൈലറ്റ് കിരണങ്ങളെ തടയുന്ന ഗ്ലാസ്സ് ?
ക്രൂക്ക്സ് ഗ്ലാസ്സ്

43. വിമാനം നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രധാന ലോഹം ?
ടൈറ്റാനിയം

.44. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഉന്മേഷം നല്‍കുന്ന വസ്തു ?
ഫെനിലിതെലാമിന്‍

45. പാറകളുടെ കാലപ്പഴക്കം അറിയാന്‍ ഉപയോഗിക്കുന്നത് ?
റുബീഡിയം-സ്ട്രോണ്‍ഷ്യം ഡേറ്റിംഗ്

46. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള രാസവസ്തു ?
ഹൈഡ്രജന്‍ സള്‍ഫൈഡ്

47. മുന്തിരി, പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാര്‍ടാറിക്

48. ഇന്‍വാറിലെ ലോഹഘടകങ്ങള്‍ ?
ഇരുമ്പ്,നിക്കല്‍

49. ക്ലോറിന്‍ കണ്ടുപിടിച്ചത് ?
കാള്‍വില്യം ഷീലേ

50. വനസ്പതി നെയ്യ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
ഹൈഡ്രജന്‍
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍